ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:44244gandi.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,600 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 106 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

കൈയൊപ്പിട്ട സ്വന്തം പുസ്തകം സമ്മാനിച്ച് ഗാന്ധി ദർശൻ ക്ലബ്ബ് ഉദ്ഘാടനം . ........................

മഹാത്മാവിനെക്കുറിച്ചുള്ള ചൈതന്യവത്തായ സ്മരണകൾക്കുള്ള വേദിയായിരുന്നു , ഇന്നത്തെ ഗാന്ധി ദർശൻ ക്ലബ്ബിന്റെ ഉദ്ഘാടന വേദി. സത്യം , അഹിംസ, ലളിതജീവിതം എന്നിവ സ്വജീവിതം കൊണ്ട് മാതൃക സൃഷ്ടിച്ച മഹാമനീഷിയാണ് രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി.

ഉദ്ഘാടകനായെത്തിയ ജയചന്ദ്രൻസാറാകട്ടെ, തന്റെ അധ്യാപനജീവിതത്തിനിടയിലെ കാൽനൂറ്റാണ്ടിന്റെ ഗാന്ധിദർശൻ ക്ലബിന്റെ പ്രവർത്തനുഭവം പങ്കിടൽ മാത്രമല്ല;സമൂഹനന്മക്കായുള്ള ഏറ്റെടുത്ത വൈവിധ്യമാർന്ന ഇടപെടലുകളും കുട്ടികൾക്കായി പങ്കു വെച്ചു. ഗാന്ധിജിയെ അറിയാം എന്ന സെഷനിൽ ഗാന്ധി ദർശൻ ക്വിസ് മത്സരത്തിന് കുട്ടികളെ തയാറെടുപ്പിക്കുന്ന ചോദ്യങ്ങൾക്കപ്പുറം ചുരുങ്ങിയ സമയം കൊണ്ട് മഹാത്മാവിന്റെ ജീവിതത്തിലൂടെ അദ്ദേഹം കടന്നുപോയി.

ആരാണ് ഗാന്ധി? ഗാന്ധിജിയുടെ ഏത് പ്രവർത്തനമാണ് നാം മാതൃകയാക്കേണ്ടത് ? അങ്ങനെ ചോദ്യങ്ങളും ഉത്തരങ്ങളും മറുചോദ്യങ്ങളും കൊണ്ടുള്ള ഒരു ഇന്ററാക്ടീവ് ക്ലാസ് മുറിയാക്കി ഉദ്ഘാടന സെഷനെ മാറ്റിയെടുക്കാൻ ദേശീയ അധ്യാപക പുരസ്ക്കാര ജേതാവ് കൂടിയ സാറിന് കഴിഞ്ഞു.

ചോദ്യങ്ങൾക്കുത്തരം പറഞ്ഞവർക്ക് അദ്ദേഹമെഴുതിയ പുസ്തകങ്ങൾ സ്വന്തം കൈയൊപ്പ് ചാർത്തി നൽകി പുതിയ മാതൃക സൃഷ്ടിച്ചാണ് സെഷൻ അവസാനിപ്പിച്ചത്. വിദ്യാലയത്തിന്റെ സ്നേഹ സമ്മാനം കുട്ടികൾ അദ്ദേഹത്തിന് സമ്മാനിച്ചു.

ഗവ.യു.പി.എസ് നേമം നാടിന്റെ അഭിമാന വിദ്യാലയം

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:58, 30 ജൂലൈ 202320:58, 30 ജൂലൈ 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 720 (106 കെ.ബി.)Nemomups (സംവാദം | സംഭാവനകൾ)കൈയൊപ്പിട്ട സ്വന്തം പുസ്തകം സമ്മാനിച്ച് ഗാന്ധി ദർശൻ ക്ലബ്ബ് ഉദ്ഘാടനം . ........................ മഹാത്മാവിനെക്കുറിച്ചുള്ള ചൈതന്യവത്തായ സ്മരണകൾക്കുള്ള വേദിയായിരുന്നു , ഇന്നത്തെ ഗാന്ധി ദർശൻ ക്ലബ്ബിന്റെ ഉദ്ഘാടന വേദി. സത്യം , അഹിംസ, ലളിതജീവിതം എന്നിവ സ്വജീവിതം കൊണ്ട് മാതൃക സൃഷ്ടിച്ച മഹാമനീഷിയാണ് രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി. ഉദ്ഘാടകനായെത്തിയ ജയചന്ദ്രൻസാറാകട്ടെ, തന്റെ അധ്യാപനജീവിതത്തിനിടയിലെ കാൽനൂറ്റാണ്ടിന്റെ ഗാന്ധിദർശൻ ക്ലബിന്റെ പ്രവർത്തനുഭവം പങ്കിടൽ മാത്രമല്ല;സമൂഹനന്മക്കായുള്ള ഏറ്റെടുത്ത വൈവിധ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:44244gandi.jpeg&oldid=1928408" എന്ന താളിൽനിന്ന് ശേഖരിച്ചത്