പ്രമാണം:18025 scout&guide.jpg
പൂർണ്ണ വലിപ്പം (1,600 × 1,200 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 525 കെ.ബി., മൈം തരം: image/jpeg)
സ്കൂൾ സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ സജീവ പ്രവർത്തനങ്ങളോടെ വർഷം ശ്രദ്ധേയമാക്കി ഈ അധ്യയന വർഷത്തിൽ സ്കൂൾ സ്കൗട്ട് & ഗൈഡ് യൂണിറ്റ് വിവിധ സാമൂഹ്യ, പരിസ്ഥിതി, ദേശസ്നേഹ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി ഹെൽപ്പ് ഡെസ്‌ക്, സ്വീകരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ച് പുതിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ സഹായങ്ങൾ നൽകി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി, പൊതുസ്ഥലങ്ങളിൽ മരം നടൽ പ്രവർത്തനങ്ങൾ നടത്തി. അതോടൊപ്പം സ്കൂൾ ക്യാമ്പസിൽ ഔഷധത്തോട്ടം ഒരുക്കി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ ബോധ്യപ്പെടുത്തി. സ്വാതന്ത്ര്യദിനാഘോഷങ്ങൾ വർണാഭമായി സംഘടിപ്പിച്ചു. MSP marchpast ൽ സ്കൂൾ യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ സ്കൂളിൽ വിവിധ സാംസ്കാരിക പരിപാടികളും ദേശസ്നേഹ പ്രവർത്തനങ്ങളും നടന്നു. എല്ലാ വർഷവും നടത്തിവരുന്ന യൂണിറ്റ് ക്യാമ്പ് ഈ വർഷവും വിജയകരമായി സംഘടിപ്പിച്ചു. എല്ലാ സ്കൗട്ട് & ഗൈഡ് കുട്ടികളും പങ്കെടുത്ത ക്യാമ്പ് വ്യക്തിത്വ വികസനത്തിനും സംഘബോധത്തിനും ഏറെ സഹായകമായി. ദ്വിദീയ സോപാൻ ടെസ്റ്റിൽ 54 കുട്ടികൾ പങ്കെടുത്തു. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി “ഗാന്ധിയെ അറിയാം” എന്ന പേരിൽ ക്യാമ്പെയിനും പൊതുസ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി. സ്കൂളിലെ 8 സ്കൗട്ട് കുട്ടികൾ ഉത്തർപ്രദേശിലെ ലക്നൗവിൽ നടന്ന ദേശീയ സ്കൗട്ട് ജാംബൂരിയിൽ (National Camp) പങ്കെടുത്തത് സ്കൂളിന് വലിയ അഭിമാനമായി. കൂടാതെ ഈ വർഷത്തെ രാജ്യപുരസ്കാർ ടെസ്റ്റിൽ 33 കുട്ടികൾ പങ്കെടുത്തു. ഇത്തരത്തിൽ അക്കാദമിക് പ്രവർത്തനങ്ങൾക്ക് പുറമേ സാമൂഹ്യബോധവും സേവന മനോഭാവവും വളർത്തുന്ന പ്രവർത്തനങ്ങളിലൂടെ സ്കൂൾ സ്കൗട്ട് & ഗൈഡ് യൂണിറ്റ് ഈ വർഷം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയത്.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 23:00, 5 ജനുവരി 2026 | 1,600 × 1,200 (525 കെ.ബി.) | Hmy18025 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: