പ്രമാണം:15083-GHSTKPTA LKCAMP 2014-17.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(4,032 × 3,024 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.39 എം.ബി., മൈം തരം: image/jpeg)

Little Kites 2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഉത്സാഹപൂർണ്ണമായി നടത്തപ്പെട്ടു. ടെക്‌നോളജിയെയും സൃഷ്ടിപരതയെയും അഗാധമായി മനസിലാക്കാനുള്ള ഉദ്ദേശത്തോടെയുള്ള ഈ ക്യാമ്പ് വിദ്യാർത്ഥികൾക്ക് അതുല്യമായ ഒരു അനുഭവമായിത്തീരുകയും ചെയ്തു.

ക്യാമ്പിന്റെ ഭാഗമായി പരിപാടിയുടെ സ്വാഗതം രാജേഷ് പി പി (LKM GHS THRIKKAIPATTA)നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.Little Kites പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന സാങ്കേതിക വിദ്യാഭ്യാസം ഭാവിയിലെ തൊഴിൽ സാധ്യതകളിലും സൃഷ്ടിപരതയിലും എത്രമാത്രം സഹായകമാണെന്ന് അദ്ദേഹം വിശദീകരിച്ചു.പരിപാടിക്ക് PTA പ്രസിഡന്റ് ശ്രീ വിജയൻ ഉത്ഘാടനം നിർവഹിച്ച് കുട്ടികൾക്ക് കാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമാകുമ്പോൾ ലഭിക്കുന്ന സാങ്കേതിക വിദ്യാഭ്യാസത്തിന്റെ സാധ്യതകളെക്കുറിച്ചും വിശദമായി പറഞ്ഞു. SMC ചെയർമാൻ ശ്രീ അനൂപ് ആശംസകൾ നേർന്നു, കുട്ടികൾ ഇത്തരമൊരു ക്യാമ്പിൽ പങ്കെടുത്ത് ഭാവിയിലെ ടെക്‌നോളജി രംഗത്തെ മാറ്റങ്ങൾക്ക് നേതൃത്വം നൽകണമെന്ന് അദ്ദേഹം ആശംസിച്ചു. ക്യാമ്പിന്റെ പ്രധാന ആകർഷണമായ ക്ലാസുകൾ നയിച്ചത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനറായ ദിലീപ് എം.ഡി (LKM – GHS ബീനാച്ചി) ആയിരുന്നു. റീൽസ് നിർമ്മാണം എന്ന തലക്കെട്ടിലൊടെ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ആധുനികമായ വീഡിയോ ഉള്ളടക്കം എങ്ങനെ സൃഷ്ടിക്കാമെന്നതിനെക്കുറിച്ച് പ്രായോഗികമായി അവർക്കു പഠിക്കാൻ കഴിയുകയും ചെയ്തു. തുടർന്ന്, Kdenlive വീഡിയോ എഡിറ്റിങ് എന്ന സെഷനിൽ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് എഡിറ്റിങ് ചെയ്യുന്ന രീതികൾ, ബേസിക് ടൂൾസ്, ഇഫെക്ടുകൾ എന്നിവ കുറിച്ച് വിശദമായ പരിശീലനം ലഭിച്ചു. ഈ ക്യാമ്പ് വിദ്യാർത്ഥികളിൽ സാങ്കേതിക വിദ്യയിലേക്കുള്ള താത്പര്യവും സൃഷ്ടിപരതയുമായുള്ള ചിന്താഗതി വളർത്തുവാനും വലിയൊരു പ്രേരണയായി. നൂതന കാഴ്ചപ്പാടുകൾ സ്വീകരിച്ച് സ്വന്തം കഴിവുകൾ പുതിയ തലത്തിലേക്ക് ഉയർത്താൻ കുട്ടികൾക്ക് ഈ ക്യാമ്പ് സഹായകമായി. Little Kites പദ്ധതിയുടെ ലക്ഷ്യങ്ങളിലേക്കുള്ള ഒരുവലിയ ചുവടുവെയ്പ്പായി ഈ ക്യാമ്പ് മാറി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:21, 16 ജൂൺ 202519:21, 16 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം4,032 × 3,024 (2.39 എം.ബി.)15083tkpta (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:15083-GHSTKPTA_LKCAMP_2014-17.jpg&oldid=2706961" എന്ന താളിൽനിന്ന് ശേഖരിച്ചത്