പ്രമാണം:13401 thanalidam inaguration 4-11-2025 glps6.jpeg
പൂർണ്ണ വലിപ്പം (1,280 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 173 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ചാമക്കാലിൽ തണലിടമൊരുങ്ങി :- ചാമക്കാൽ ഗവ: എൽ പി സ്കൂളിൽ കുട്ടികൾക്ക് കളിക്കാനും അസംബ്ലി ചേരാനുമായ് തണലിടം ഒരുങ്ങി. സ്കൂൾ മുറ്റത്ത് വളർത്തിയെടുത്ത ഡിവിഡിവി മരത്തിനെ ഉപയോഗിച്ചാണ് പി.ടി.എ ഇത്തരമൊരു ആശയം നടപ്പിലാക്കിയത്. കടുത്ത വേനലിലും വളർന്നു പന്തലിക്കുന്ന പ്രസ്തുത മരത്തിൻ്റെ സാധ്യതകളാണ് പ്രയോജനപ്പെടുത്തിയത് .വിദ്യാലയത്തിലെ എല്ലാ ക്ലാസിലെ കുട്ടികൾക്കും നേരിട്ട് ഇവിടെ പ്രവേശിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വേനൽകാലത്ത് കടുത്ത ചൂടിന് ആശ്വാസമാകുകയാണ് തണലിടം. മരത്തിന് ചുറ്റും വെൽഡ് ചെയ്ത് ആവശ്യമായ സംരക്ഷമൊരുക്കിയും ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മുറ്റം ഇൻ്റർലോക്ക് പാകിയുംചെടി ചട്ടികൾ ക്രമീകരിച്ചും ആകർഷകമാക്കിയിട്ടുണ്ട്. അസംബ്ലി ചേരാനും പൊതുപരിപാടികൾ നടത്താനും തുറന്ന ക്ലാസ് മുറിക്കായും തണലിടം പ്രയോജനപ്പെടുത്താനാവും. കുട്ടികൾക്ക് റോഡ് നിയമങ്ങൾ പഠിക്കാനുള്ള മാതൃകാ റോഡും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ : സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ ആർ മോഹനൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ജോൺ ഉപഹാരങ്ങൾ നൽകി. എം പി ടിഎ പ്രസിഡണ്ട് സൗമ്യ ദിനേശ്, സ്കൂൾ ലീഡർ എഡ്വിൻ റജീഷ്, കെ എ ആൻസി ,ജോസ്മി ജോസ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ഇപി ജയപ്രകാശ് സ്വാഗതവും ടി വി ദീപ നന്ദിയും പറഞ്ഞു.
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 12:50, 14 നവംബർ 2025 | 1,280 × 720 (173 കെ.ബി.) | 13401 (സംവാദം | സംഭാവനകൾ) | ചാമക്കാലിൽ തണലിടമൊരുങ്ങി :- ചാമക്കാൽ ഗവ: എൽ പി സ്കൂളിൽ കുട്ടികൾക്ക് കളിക്കാനും അസംബ്ലി ചേരാനുമായ് തണലിടം ഒരുങ്ങി. സ്കൂൾ മുറ്റത്ത് വളർത്തിയെടുത്ത ഡിവിഡിവി മരത്തിനെ ഉപയോഗിച്ചാണ് പി.ടി.എ ഇത്തരമൊരു ആശയം നടപ്പിലാക്കിയത്. കടുത്ത വേനലിലും വളർന്നു പന്തലിക്കുന്ന പ്രസ്തുത മരത്തിൻ്റെ സാധ്യതകളാണ് പ്രയോജനപ്പെടുത്തിയത് .വിദ്യാലയത്തിലെ എല്ലാ ക്ലാസിലെ കുട്ടികൾക്കും നേരിട്ട് ഇവിടെ പ്രവേശിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വേനൽകാലത്ത് കടുത്ത ചൂടിന് ആശ്വാസമാകുകയാണ് തണലിടം. മരത്തിന് ചുറ്റും വെൽഡ് ചെയ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.