31548-HM
ഇന്നത്തെ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നതിന് അൽപം താഴെയായി ഓലക്കെട്ടിടത്തിലാണ് തുടക്കത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിൽക്കാലത്ത് 1960-ഓടുകൂടി ഒടുമേഞ്ഞ സ്കൂൾ കെട്ടിടം ഇന്നു കാണുന്ന സ്ഥലത്ത് നിർമ്മിക്കപ്പെട്ടു. 2015-ൽ സ്കൂളിന്റെ ശതാബ്ദിയാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തപ്പെടുകയും, അതോടനുബന്ധിച്ച് നിരവധി നവീകരണ-വികസനപദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുകയും ചെയ്തു.