|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>മാർത്താണ്ഡപുരം രാജ്യത്തിലെ രാജാവായിരുന്നു അശോകവർമ്മൻ . അദ്ദേഹത്തിന് സുന്ദരിയായ മകളുണ്ടായിരുന്നു .ഒട്ടേറെ സമ്പത്തുണ്ടായിട്ടും നല്ല ഭരണം കാഴ്ച്ചവെച്ചിട്ടും രാജാവ് തന്റെ മകളുടെ ഭാവിയെപ്പറ്റി ആശങ്കാകുലനായിരുന്നു .മകൾക്ക് നല്ലൊരു വരനെ കണ്ടെത്തുന്നതിനും , ഭാവിയിൽ തന്റെ രാജ്യത്തെ നല്ലരീതിയിൽ കൊണ്ടുപോകാൻ പ്രാപ്തനായ ഒരാളെ കണ്ടെത്തുന്നതിന് രാജാവ് ഒരു മത്സരം നടത്താൻ തീരുമാനിച്ചു .നാളെ പുലരുംമുമ്പ് ഏതു രാജ്യത്തിൽനിന്നാണോ ഏറ്റവും കൂടുതൽ അഴുക്ക് ഈ കൊട്ടാരമുറ്റത്ത് എത്തിക്കുന്നത് ആ രാജ്യത്തിലെ രാജകുമാരന് തന്റെ മകളെ വിവാഹം ചെയ്തുകൊടുക്കുമെന്ന് രാജാവ് വിളമ്പരം ചെയ്തു .
| |
| അൽപ്പനേരം കൊണ്ടുതന്നെ പല രാജ്യങ്ങളിൽ നിന്നായി രാജകുമാരന്മാർ മുഴുവൻ അഴുക്കും വാരിക്കൂട്ടി കൊട്ടാരമുറ്റത്തെത്തി .കൊട്ടാരമുറ്റം അഴുക്കുകൊണ്ട് നിറഞ്ഞു .അവർക്കിടയിൽ ഒരു രാജകുമാരൻ മാത്രം വ്യത്യസ്ഥനായിരുന്നു .കാരണം അയാൾ തന്റെ കയ്യിൽ ഒരു പൊതിയുമായിട്ടാണ് വന്നിരുന്നത് , അത് കണ്ട മറ്റു രാജകുമാരന്മാർ ആ കുമാരനെ കളിയാക്കി .ബഹളം കേട്ട് രാജാവ് കൊട്ടാരമുറ്റത്തെത്തി , കയ്യിൽ ഇത്തിരി ചപ്പിലകളുമായി നിങ്ങൾ എന്തിനാണ് ഈ മത്സരത്തിൽ പങ്കെടുത്തതെന്ന് രാജാവ് രാജകുമാരനോട് ചോദിച്ചു . അയാളുടെ മറുപടി ഇങ്ങനെയായിരുന്നു തന്റ രാജ്യത്ത് ഉപയോഗമില്ലാത്തതും അഴുക്കുമായി കണ്ടത് ഈ കുറച്ച് ഇലകൾ മാത്രമാണ് അത്രയും വൃത്തിയിലും വെടിപ്പിലുമാണ് പ്രജകൾ എല്ലാവരും രാജ്യത്തെ കാത്തു സൂക്ഷിക്കുന്നതെന്ന് രാജാവിനോടായി പറഞ്ഞു . രാജാവിന്റെ മറുപടി കേട്ട മറ്റ് രാജകുമാരന്മാർ അത്ഭുതപ്പെട്ടുപോയി ' ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുന്നത് ഇതുപോലൊരു ഒരു രാജ്യത്തെയാണ് , എന്തുകൊണ്ടും എന്റെ മകളെ കല്യാണം കഴിക്കാൻ യോഗ്യൻ താങ്കൾതന്നെയാണ് ' ഇതുകേട്ട് അവിടെയുണ്ടായിരുന്ന മറ്റ് രാജകുമാരന്മാർ നാണംകെട്ടു തിരിച്ചുപോയി . അങ്ങനെ അവർ ഇരുവരുടെയും കല്യാണം നടന്നു ശുചിത്വത്തിന്റെ പേരിൽ</p>
| |
| {{BoxBottom1
| |
| | പേര്= പാർഥിവ് ചന്ദ്രൻ
| |
| | ക്ലാസ്സ്=5 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= അബ്ദുറഹിമാൻ സ്മാരകം യു പി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14551
| |
| | ഉപജില്ല= പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം=കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1 | name=Panoormt| തരം= കഥ}}
| |