Jump to content
സഹായം

"സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= പ്രകൃതി നമ്മുടെ അമ്മ | color= 3 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= പ്രകൃതി നമ്മുടെ അമ്മ 
| color= 3     
}}
<p>
പ്രകൃതി നമ്മുടെ അമ്മയാണ്. അമ്മയെ നാം മാനഭംഗപ്പെടുത്തരുത്.  പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകവിനാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത് . എല്ലാ മനുഷ്യർക്കും പ്രകൃതിയിലെ മറ്റു ജീവജാലങ്ങൾക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന് ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന് കാതൽ. പ്രകൃതി നമ്മുടെ അമ്മയാണ്. നമുക്ക് ആവശ്യമുള്ള എല്ലാം അമ്മ നൽകുന്നുണ്ട്. എന്നാൽ പ്രകൃതിക്ക് നാം തിരികെ നൽകുന്നത് എന്താണ്, കൊടുംക്രൂരതകൾ മാത്രം. ഇടിച്ചു നിരത്തിയ കുന്നുകളും, കാടുകളും, മണ്ണിട്ടു നികത്തിയ പുഴകളും, വയലുകളും, മുറിച്ചു മാറ്റപ്പെട്ട മരങ്ങളും മാത്രം. ഇത് ഓരോന്നും ചെയ്യുമ്പോൾ പ്രകൃതി എത്രമാത്രം വേദന അനുഭവിക്കുന്നു എന്ന് നാം ആരും ചിന്തിക്കുന്നില്ല. നമുക്ക് എത്രമാത്രം പ്രകൃതിയിൽ അവകാശമുണ്ടോ, അത്രയും തന്നെയാണ് ഭൂമിയിലുള്ള മറ്റ് ജീവജാലങ്ങൾക്കും. എന്നാൽ ഇന്ന് മനുഷ്യൻ ഭൂമിയെ തന്റെത്  മാത്രമാക്കുകയാണ് , മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കുകയാണ്. ഇവിടെ "ഇരിക്കുന്ന കൊമ്പ് വെട്ടുക" എന്ന പ്രയോഗം ഉപയോഗിക്കേണ്ടിവരും, കാരണം പ്രകൃതി ‍ മുഴുവൻ കണ്ണികൾ ചേർന്ന് ഒരു വലിയ ശൃംഖലയാണ്. ഓരോന്നും മറ്റൊന്നിനെ ആശ്രയിച്ചാണ് കഴിയുന്നത്. ഇതിലെ ഓരോ കണ്ണുകളെയാണ് ഇന്ന് മനുഷ്യൻ തകർക്കുന്നത്. </p>
<p> നാം ഓരോ പ്രവർത്തി ചെയ്യുമ്പോഴും അതിനു പ്രതിഫലം നാം അനുഭവിക്കുക തന്നെ ചെയ്യും.
നമ്മെ പരിപാലിച്ച നമ്മുടെ പ്രകൃതി ഇന്ന് പ്രതികാര ദുർഗ്ഗയായി മാറിയിരിക്കുകയാണ്. അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത് ഇതു തന്നെയാണ്. ഓരോ ഘട്ടം ഘട്ടമായി ഭൂമി തകർന്നു കൊണ്ടിരിക്കുന്നു.  2004 ലെ സുനാമി തുടങ്ങിയ 2018, 2019 തുടർച്ചയായുണ്ടായ പ്രളയം.  അങ്ങനെ കൊറോണ എന്ന ഭയാനകമായ വൈറസിൽ ലോകം അകപ്പെട്ടിരിക്കുകയാണ്. സാമ്പത്തികമായും സാമൂഹികപരമായും ലോകം ഇന്ന് തകർന്നു തരിപ്പണമായി തീരുകയാണ് ഇവിടെ നമുക്ക് പ്രകൃതിയുടെ പ്രതികാരം മാത്രമാണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.  ലോകം മുഴുവൻ യുദ്ധഭീതി ഉണർത്തുന്ന രീതിയിൽ അടച്ചുപൂട്ടി ഇരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും കടകമ്പോളങ്ങളും മറ്റും അടച്ചുപൂട്ടി.
കൊറോണ എതിരിടാൻ ആരോഗ്യപ്രവർത്തകരും, സർക്കാരും, പോലീസുകാരും മറ്റും രാപകൽ ഭേദമന്യേ പൊരുതുകയാണ്. നമുക്കും ഇവരോടൊപ്പം ഒറ്റക്കെട്ടായി നിന്ന് പോരാടാം, കൊറോണ എന്ന് മഹാമാരിയെ തടയാം. </p>
<p> ഇവിടെ ഈ ദുരന്തങ്ങളിൽ നിന്ന് ഒരു തിരിച്ചുപോക്ക് സാധ്യമാണ്. നമ്മുടെ പൂർവികർ നമുക്ക് വേണ്ടി പ്രകൃതിയെ കാത്തുസൂക്ഷിച്ചത് പോലെ നമുക്കും ഭാവി തലമുറയ്ക്കായി പ്രകൃതിയെ കാത്തുസൂക്ഷിക്കാനുള്ള കടമയുണ്ട് എന്ന് ആരും മറക്കരുത്. പ്രകൃതി ദുഷ്യങ്ങളിൽ നിന്നും പ്രകൃതി സംരക്ഷണത്തിൽലേക്കുള്ള ഈ ഒരു തിരിച്ചുപോക്ക് അനിവാര്യമാണ്.
</p>
{{BoxBottom1
| പേര്= Jumana Raihan A S
| ക്ലാസ്സ്=  8 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം
| സ്കൂൾ കോഡ്= 43007
| ഉപജില്ല= കണിയാപുരം   
| ജില്ല= തിരുവനന്തപുരം
| തരം=  ലേഖനം 
| color=    2 
}}
168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/839879" എന്ന താളിൽനിന്ന് ശേഖരിച്ചത്