Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാർഡാം/അക്ഷരവൃക്ഷം/കൊറോണ : ലോകത്തെ തകർക്കുന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  "പ്രതീക്ഷ "       
| തലക്കെട്ട്=  "കൊറോണ- ലോകം തകർക്കുന്ന മഹാമാരി "       
| color=  3     
| color=  2       
}}
}}
<center>
<center>
<b>പ്രതീക്ഷ</b><br>  
<b>കൊറോണ- ലോകം തകർക്കുന്ന മഹാമാരി</b><br>  
പ്രതീക്ഷ
കുറച്ചു നാളായി മകൻെറ കത്ത് വരുന്നില്ലല്ലോ. മാസത്തിൽ മുടങ്ങാതെ ഒരു കത്ത്  ഉറപ്പായിരുന്നു. എന്തുപറ്റി?
പോസ്റ്റുമാനല്ലേ വരുന്നത്?
"രമേശാ, മോൻെറ കത്തുണ്ടോ?”
'ഇല്ല, അമ്മേ ഈ മാസം കണ്ടില്ലല്ലോ.’
"ദീപുമോൻെറ കത്ത് മുടക്കം ഇല്ലാത്തതാണല്ലോ"
'അമ്മേ, എന്താണെന്ന് എനിക്കറിയില്ല.’
"അദ്ദേഹം എന്നെയും മകനെയും ഒറ്റയ്ക്കാക്കി പോയിട്ട് കൊല്ലം അഞ്ചായി.
മോനെ കാണാൻ കണ്ണുകൾ കൊതിക്കുന്നു. അടുത്ത മാസം വരുമെന്നു എഴുതിയിരുന്നല്ലോ, ഈ മാസം കത്ത് അയക്കാത്തത് ഇതുകൊണ്ടാകും.”
'ആയിരിക്കും. ഞാൻ പോകട്ടെ, അമ്മേ?’
"ആയിക്കോട്ടെ.”
നാളിക്കുട്ടിയെ കാണുന്നില്ലല്ലോ. എല്ലാ മാസവും കൃത്യമായി ശബളം വാങ്ങുന്നുണ്ട്. എന്നെ സഹായിക്കാൻ മോൻ ഏർപ്പാടാക്കിയതാ.ഒരു ഫലവുമില്ല.
"ങാ , വന്നോ? എന്താ വൈകിയത്?”
'ടിവിയിയിൽ ഒരു വാർത്ത കണ്ടിരുന്നു പോയതാ അമ്മേ.’
"എന്താ, അത്?”
'ഏതോ ഒരു രോഗം ലോകത്ത് വന്നിട്ടുണ്ട് പോലും. കൊറോണ എന്നാ പേര് . മഹാമാരിയാത്രേ. ലോകം മുഴുവൻ പേടിച്ചിരിക്കുകയാ.’
"അതേയോ? എവിടെയാ ആദ്യം വന്നത്?”
'ചൈനയിലെ ഏതോ ഒരു പട്ടണത്തിലാ,’
"ങാ, പണ്ട് വസൂരി വന്നതു പോലെയായിരിക്കും.”
'ഇതിന് മരുന്നില്ല എന്നാ കേട്ടത്.’
"നാളീ, ദീപുമോൻ ജോലി ചെയ്യുന്നവിടെ ഈ രോഗം ഉണ്ടോ?”
'ഉണ്ടെന്നാണ് കേട്ടത്.’
"ങാ, നീ ഒരു കാപ്പിയിട്ടു താ.”
മൂന്നാഴ്ച കഴിഞ്ഞു.
"നാളിയേ, എനിക്ക് ഒന്നിനും വയ്യ. ഒരു വണ്ടി വിളിക്ക്. ആശുപത്രിയിൽ പോകണം.”
'ഞാൻ ആരേങ്കിലും ഉണ്ടോ എന്ന് നോക്കട്ടേ.’
പോലീസിൻെറ ആബുലൻസിൽ ഡോക്ടറുടെ അടുത്തേക്കുപോയ അമ്മ അറിഞ്ഞിട്ടില്ല ഈ സമയം അങ്ങ് ദൂരെ സിംഗപൂരിൽ തൻെറ പ്രിയപ്പെട്ട മകൻ ദൈവസന്നിധിയിൽ എത്തികഴിഞ്ഞുവെന്ന്.
     
 


ഏഴ് ഭൂഖണ്ഡങ്ങളെയും നാശത്തിലാഴ്ത്തുന്ന മഹാമാരിയായ നോവൽ കൊറോണ വൈറസ് / കൊവിഡ് 19 മനുഷ്യ
വംശത്തെ അതിന്റെ സമാപ്തിയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു.
ചൈന, ജപ്പാൻ, ഇറ്റലി, യു എസ് തുടങ്ങി ലോകരാജ്യങ്ങളെയെല്ലാം സാമ്പത്തികപരമായും സാമൂഹികപരമായും
ആരോഗ്യപരമായും തകർക്കാൻ കെൽപ്പുളള മഹാമാരിയാണിത് . ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളെ
കൊന്നൊടുക്കാൻ ശേഷിയുള്ള ഈ വൈറസിന് മിനിറ്റുകൾ മാത്രം മതി പടർന്നു പിടിക്കാൻ. ലോകാരോഗ്യ
സംഘടനയായ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കൊവിഡ് 19 ന്റെ ആഘാതത്തെ ഭയത്തോടെയാണ്
ലോക ജനതക്ക് മുമ്പിൽ അവതരിപ്പിക്കുന്നത് . ഒരു ആണവ സ്ഫോടനത്തിന്റെ അത്രത്തോളം ജീവനുകളെ
നഷ്ടപ്പെടുത്താൻ ശേഷിയുള്ള മഹാമാരിയാണ് കൊവിഡ് 19.
2019 ഡിസംബർ 31 ന് ചൈനയിലെ വുഹാൻ മൽസ്യ ചന്തയിൽ ഈ രോഗം കണ്ടെത്തുന്നു.
രോഗബാധിതനായി ആദ്യ മരണം റിപ്പോട്ട് ചെയ്യുന്നതും ചൈനയിൽ തന്നെയാണ് . പിന്നീട് വൈറസ്
യൂറോപ്പിലേക്കും ഫിലിപ്പീൻസിലേക്കും പടർന്നു പിടിച്ചു. ഇങ്ങനെ ഈ രോഗം മനുഷ്യരിൽ നിന്ന്
മനുഷ്യരിലേക്ക് പകരുന്നതാണെന്ന് കണ്ടെത്തി. കൊവിഡ് 19 ലോകരാജ്യങ്ങളിലെ വാണിജ്യ-വ്യവസായ
സംരംഭങ്ങളുടെ പ്രവർത്തനത്തെ തകർക്കുകയും സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു
130 കോടി ജനങ്ങൾ ഉൾപ്പെടുന്ന നമ്മുടെ ഭാരതത്തേയും ഈ മഹാമാരി ആക്രമിച്ചു. ഇന്ത്യയിൽ ഈ രോഗം
ആദ്യമായി സ്ഥിരീകരിച്ചത് ജനുവരി 30 ന് കേരളത്തിലെ തൃശ്ശൂരിലാണ് . രാജ്യത്ത് പകുതിയോളം
സംസ്ഥാനങ്ങൾ കൊവിഡ് 19 ന്റെ പിടിയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. 732
ജില്ലകളിൽ 354 ലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് .സമൂഹ വ്യാപനം തടയാനായി കേന്ദ്ര സർക്കാരും സംസ്ഥാന
സർക്കാരുകളും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് .
ദിനംപ്രതി കൊവിഡ് ബാധ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനെ തുടർന്ന് മരണനിരക്ക് വർദ്ധിച്ചു വരികയാണ് .
ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് , ലോകരാജ്യങ്ങളിലെ മരണനിരക്ക് ഒരു ലക്ഷത്തിൽ കൂടുതലാണ്
എന്നാണ് . രോഗികൾ 16 ലക്ഷം കടക്കുകയും ചെയ്തു. എന്നാൽ രാജ്യത്തെ മരണനിരക്ക് 200 ൽ അധികമാണ് .
രാജ്യത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലന്ന് കേന്ദ്ര സർക്കാർ അഭിപ്രായപ്പെടുന്നു. ഇന്ത്യയിൽ സമൂഹ വ്യാപനം
തടയാനായി രാജ്യത്ത് ലോക്ക് ഡൗണും അണുനശീകരണ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട് .
കൊറോണ വൈറസ് മനുഷ്യനിൽ ശ്വാസകോശത്തെയാണ് ബാധിക്കുന്നത് . മനുഷ്യ ശരീരത്തിൽ ഈ വൈറസ്
പ്രവർത്തിച്ച് ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ നശിപ്പിക്കുന്നു. ഈ വൈറസ് ശരീരത്തിൽ
എത്തിയാൽ ചുമ, തൊണ്ടവേദന, പനി, ശ്വാസതടസ്സം, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ
കാണിക്കുന്നു. PCR (Polymerase Chain Reaction), NAAT (Nucleic Acid Amplification Test) തുടങ്ങിയ
രോഗ നിർണ്ണയ ടെസ്റ്റുകൾ കൊറോണയെ സ്ഥിരീകരിക്കാൻ സഹായിക്കുന്നു. mRNA-1273 എന്ന വാക്സിൻആണ് പരീക്ഷണ ഘട്ടത്തിൽ ഈ വൈറസ് ബാധക്കെതിരെ ഉപയോഗിക്കുന്നത് . കൊറോണ വൈറസ്
ഡിസീസ് എന്നതാണ് കൊവിഡ് 19 ന്റെ പൂർണ്ണരൂപം. സമ്പർക്കത്തിലൂടെയാണ് പ്രധാനമായും ഈ രോഗം
പടർന്നു പിടിക്കുന്നത് .
കൈകൾ സോപ്പ് / ഹാൻഡ് വാഷ് / എന്നിവ കൊണ്ട് വൃത്തിയായി 20 സെക്കന്റ് കഴുകുക.
മാസ്ക് / തൂവാല കൊണ്ട് മൂക്കും വായും മറയ്ക്കുക.
ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക.
ഈ ആശയങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ വൈറസ് വ്യാപന വിരുദ്ധ
ക്യാംപെയ്ൻ ആണ് "ബ്രേക്ക് ദ ചെയിൻ". ഇതിലൂടെ "അകലം പാലിക്കൂ വൈറസ് വ്യാപനം തടയൂ" എന്ന
മുദ്രാവാക്യമാണ് നൽകുന്നത് . കൊറോണ വൈറസ് ബാധയുടെ വ്യാപനം തടയുന്നതിനായി സംസ്ഥാന സർക്കാർ
ഏർപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് 'ദിശ'
കേരളത്തിൽ ഈ രോഗം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് കാസർഗോഡ് ജില്ലയിലാണ് . വിവിധ
ആരോഗ്യ സംഘടനകളും ആരോഗ്യ പ്രവർത്തകരും സൈനിക ആശുപത്രികളും റിസർച്ച് സെന്ററുകളും
കൊവിഡ്
19 ന്റെ നശീകരണത്തിനുള്ള ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിൽ ആണ് . "ആൾക്കൂട്ടം ഒഴിവാക്കുക,
അകലം പാലിക്കുക" തുടങ്ങിയ സമ്പൂർണ്ണ സമ്പർക്ക വിലക്കുകൾ ഈ വൈറസ് ബാധയുടെ വ്യാപനത്തെ
തടയാൻ സഹായിക്കുന്നു.
ഈ വൈറസിനെ പൂർണ്ണമായി തടയാൻ കഴിവുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും പ്ലാസ്മ
വേർതിരിച്ചിട്ടുള്ള ചികിൽസാ രീതിയും ഹൈഡ്രോക്സി ക്ലോറോ ക്വീൻ സൾഫേറ്റ് (HCQS) എന്ന
അണുനശീകരണ രീതിയും വികസിപ്പിച്ചെടുത്തിട്ടുണ്ട് . കൊവിഡ് 19 ന്റെ പ്രാഥമിക പരിശോധന ഉൾപ്പടെ ശരീര
ഊഷ്മാവ് അളക്കുന്ന ഇൻഫ്രാറെഡ് തെർമ്മോമീറ്റർ ഗൺ എന്നിവ ലഭ്യമാണ് .
ലോകജനതയെ ദു:ഖത്തിൽ ആഴ്ത്തുകയും അനേകായിരം ജീവനുകൾ പൊലിഞ്ഞു പോകാൻ കാരണമാകുകയും
ചെയ്ത ഈ മഹാമാരിയെ മനസ്സുകൊണ്ട് ഒരുമയോടെയും ജാഗ്രതയോടെ അകലം പാലിച്ചും ശുചിത്വ
ശീലങ്ങളിലൂടെയും നമുക്ക് ചെറുക്കാൻ സാധിക്കും. സന്തോഷവും സമാധാനവും ആരോഗ്യ പൂർണ്ണവുമായ നല്ലൊരു
നാളേക്കു വേണ്ടിയുള്ള അതിജീവനത്തിനായി നമുക്ക് പോരാടാം.
"ജാഗ്രതയോടെ അകലം പാലിക്കൂ.. വിവേകത്തോടെ അതിജീവിക്കൂ.."
</center>
</center>
{{BoxBottom1
{{BoxBottom1
| പേര്= ശ്രീലക്ഷ്മി ബി എസ്
| പേര്= ഗൗരി എ ജി
| ക്ലാസ്സ്= 9എ    
| ക്ലാസ്സ്= 8 എ    
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 46: വരി 68:
| ഉപജില്ല= കാട്ടാക്കട     
| ഉപജില്ല= കാട്ടാക്കട     
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=കഥ 
| തരം=ലേഖനം   
| color=
| color= 3   
}}
}}
{{Verified|name=Sathish.ss|തരം=കഥ}}
{{Verified|name=Sathish.ss|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/781308...1629490" എന്ന താളിൽനിന്ന് ശേഖരിച്ചത്