"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/ആമസോണിൻെറ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/ആമസോണിൻെറ വിലാപം (മൂലരൂപം കാണുക)
21:59, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ആമസോണിൻറെ വിലാപം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
അല്ലയോ, ആമസോൺ വനങ്ങളെ.. | |||
അറിയുന്നു ,ഞാൻ നിൻ്റെ രോദനങ്ങൾ | |||
ഭൂമിയിൽ ജീവൻ്റെ സാന്നിധ്യമാണ് നീ | |||
ജൈവ വൈവിധ്യത്തിൻ നിറകുടമാണ് നീ | |||
ധാതുസമ്പത്ത് മാറിലൊതുക്കിയോൾ | |||
ധാത്രിയായി സ്റ്റേഹം പകർന്നു നൽകി. | |||
ഈ മണ്ണിൻ അനുഗ്രഹദായികയാണ് നീ | |||
ഈ ഭൂവിൽ നനവിൻ്റെ വർഷബിന്ദുക്കൾ നീ | |||
സ്വാർത്ഥ മോഹത്തിൻ്റെ കിങ്കര ശക്തികൾ | |||
സായുധധാരിയായി പാഞ്ഞടുത്തീടുന്നു, | |||
കൊത്തിയകറ്റുന്നു വൃക്ഷത്തിൻ വേരുകൾ | |||
കത്തിച്ചു കയ്യേറി ഹരിതനികുഞ്ജങ്ങൾ | |||
അഗ്നിക്കിരയായിട്ടും, തെളിയിച്ചു നീ ശുദ്ധി | |||
അറിയിച്ചു നിൻ ദിവ്യ പാതിവ്രത്യം | |||
ഒരു ശ്രീരാമനായി, പൗലോ പൗളിനോ | |||
ഒരു രക്ഷമന്ത്രമായി സെസികോ ഗ്യാഷരായും | |||
നിനക്കായസ്ത്രം തൊടുത്തവർ നിന്നു | |||
നിനക്കായി ശക്തകവചങ്ങൾ തീർത്തു | |||
ഇരുളിൻ്റെ മറവിൽ ഇര തേടി നിൽക്കും | |||
മാഫിയ സംഘങ്ങൾ നിറയൊഴിച്ചു | |||
തകർന്നുപോയി തളർന്നു പോയസ്ത്രകവചങ്ങൾ | |||
പാരിൽ വീണമരുന്നു ആമസോൺ പോരാളി | |||
നിൻ പുത്രരെയോർത്തു അലറിക്കരഞ്ഞു നീ | |||
നിരാംലബയായി നിന്നു, ചുടുനെടുവീർപ്പായി | |||
മുലപറിച്ചെറിയും 'കണ്വ കി'യായി നീ | |||
കൊറോണ വൈറസായി ആ ശാപബിന്ദുക്കൾ | |||
ഈ ലോകഗോളം ദഹിപ്പിക്കുമഗ്നിയിൽ | |||
ഒരു ലോകയുദ്ധത്തിൻ കളമൊരുങ്ങീടുന്നു | |||
ഇവിടെ ജയിക്കുന്നു, രാവണശക്തികൾ | |||
ഇവിടെ ഉയിർക്കുന്നു, സംസ്ക്കാരധ്വംസകർ | |||
കൺമുമ്പിലുയരുന്ന കാഴ്ചതൻ പാഠങ്ങൾ | |||
കാണാതെ പോയാൽ ഫലമറിയും | |||
പ്രണാമം രക്തസാക്ഷികളേയെന്നും | |||
കാലം മറക്കില്ല, ഈ ജീവത്യാഗം | |||
ഉണരട്ടെ മരവിച്ച മനുഷ്യമനസ്സുകൾ | |||
കേൾക്കട്ടെ ആമസോണിൻ വിലാപം. | |||
</poem> </center> |