|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=പടർന്നു പിടിച്ച ഭീതി
| |
| | color=5
| |
| }}
| |
| <p> <br>
| |
| കിഴക്കേ കുന്ന് എന്ന പ്രകൃതിരമണീയമായ മനോഹരമായ ഗ്രാമം. ആ ഗ്രാമത്തിലെ ജനങ്ങൾ പരസ്പരം സ്നേഹിച്ചും സഹായിച്ചും ഒരുമയോടെ ജീവിച്ചു പോന്നു. ആ ജനങ്ങളുടെ ആഹാരം സസ്യങ്ങളിൽ നിന്ന് ലഭിക്കുന്നതും കൂടാതെ അവർ നല്ല ശുചിത്വബോധമുള്ളവരുമാണ്. അതിനാൽ അവർക്ക് രോഗം എന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായിരുന്നു.
| |
| ആ ഗ്രാമത്തിലെ ഒരു കൃഷിക്കാരന്റെ മകൻ ചൈനയിൽ ജോലി ചെയ്തിരുന്നു. തന്റെ അപ്പന്റെ നിർബന്ധത്തിന് വഴങ്ങി അയാൾ കുറച്ച് നാൾ വീട്ടിലേക്ക് വന്നു. തന്റെ ഏകമകൻ കുറേനാളുകൾക്ക് ശേഷം വീട്ടിൽ വന്നതു കൊണ്ട് സന്തോഷത്താൽ അയാൾ വിരുന്നൊരുക്കുകയും മറ്റുള്ളവരെ സൽക്കരിക്കുകയും ചെയ്തു.
| |
| എന്നാൽ രണ്ടുമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോേൾ അയാൾക്ക് കടുത്ത ചുമ, ശ്വാസതടസ്സം,പനി,ജലദോഷം എന്നിവ അനുഭവപ്പെട്ടു. ആദ്യം സാധാരണ രോഗം എന്ന് വിചാരിച്ചിരുന്നു.കുറച്ച് നാൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അച്ഛനും ഇതേ രോഗം പിടിപ്പെട്ടു. അതൊരു ഗ്രാമമായിരുന്നതിനാൽ അവിടെ ആശുപത്രിയില്ലായിരുന്നു. അതിനാൽ ആ ഗ്രാമത്തിലെ വൈദ്യൻ തന്നെ ചില മരുന്നുകൾ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ അച്ഛനും ഉപയോഗിച്ചു. ഏകദേശം മൂന്നാഴ്ച കഴിഞ്ഞപ്പോൾ ആ ഗ്രാമത്തിലെ മിക്കവാരിലും രോഗം മൂർച്ഛിച്ച് ആ അച്ഛനും മകനും മരണപ്പെട്ടു.
| |
| ആദ്യമൊന്നും ഈ രോഗത്തിന്റെ കാരണം ആർക്കും അറിയില്ലായിരുന്നു. അവർ വിചാരിച്ച് ഇത് ദൈവത്തിന്റെ ശാപമെന്നായിരുന്നു.നാളുകൾ കഴിയും തോറും കൂടുതൽ പേരിലേക്ക് രോഗം പടരുകയും അനേകർ മരിക്കുകയും ചെയ്തു. ഇങ്ങനെ കുറേനാൾ കഴിഞ്ഞ് ആ ഗ്രാമത്തിൽ ചില ഡോക്ടർമാർ ഈ രോഗത്തെക്കുറിച്ചും എങ്ങനെ പടരുന്നു എന്നതിനെക്കുറിച്ചും എന്നു പറഞ്ഞുകൊടുത്തു. എന്നാൽ വിദ്യാഭ്യാസമില്ലാത്ത ആ ജനം അത് വിശ്വസിച്ചില്ല. കൂടാതെ അവരെ ആ നാട്ടിൽ നിന്നും ഓടിച്ചു.
| |
| രണ്ട് മാസം കഴിഞ്ഞു. ഗ്രാമത്തിലെ മുക്കാൽ പേർക്കും രോഗം പിടിക്കുകയും എല്ലാവരും മരിക്കുകയും ചെയ്തു അവർക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ഇതിനിടെ ഒരു ചെറുപ്പക്കാരൻ പറഞ്ഞു "നമ്മുക്ക് ആ ഡോക്ടർമാരെ വിളിച്ചാലോ. അവർ ഇവിടെ അടുത്താണ് താമസിക്കുന്നത്." ആ ഗ്രാമത്തിലെ ജനങ്ങൾക്ക് മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ലയ അവരെ വിളിക്കാൻ പറഞ്ഞയച്ചു. അവർ വന്ന് ഈ രോഗത്തെ ചെറുത്തു നിൽക്കാനുള്ള രീതി പറഞ്ഞുകൊടുക്കുകയും രോഗം ബാധിച്ചവർക്ക് ചികിത്സയും കൊടുത്തു. രോഗം ആ ഗ്രാമത്തിൽ കുറഞ്ഞുവന്നു. അവർ തങ്ങളുടെ കഠിനപ്യത്നം തുടരുന്നു.ആ രോഗം മാറുമെന്ന പ്രതീക്ഷയോടെ ......പ്രയത്നം തുടർന്നു കൊണ്ട് അവർ വിളിച്ചു പറഞ്ഞു കൊറോണ ഗോ.....
| |
| {{BoxBottom1
| |
| | പേര്=ഗ്രെയ്ഷ്യസ്.റ്റി.എം
| |
| | ക്ലാസ്സ്=8 A
| |
| | പദ്ധതി=അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരണിയം
| |
| | സ്കൂൾ കോഡ്=44010
| |
| | ഉപജില്ല=നെയ്യാറ്റിന്കര
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം=കഥ
| |
| | color=5
| |
| }}
| |