Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/അതിജീവനം| അതിജീവനം]]
*[[{{PAGENAME}}/അതിജീവനം| അതിജീവനം]]
*[[{{PAGENAME}}/എന്റെ മരം അമ്മു| എന്റെ മരം അമ്മു]]
*[[{{PAGENAME}}/എന്റെ മരം അമ്മു| എന്റെ മരം അമ്മു]]
*നഷ്ട സ്വപ്നം*
ഒരു കുയിൽ ഗാനം പോൽ
മധുരമാം എൻ ജീവിതം
എന്തുകൊണ്ടിത്ര  കനത്തു പോയി ..
ഒരു കുഞ്ഞു പക്ഷി പോൽ ആകാശസീമയിൽ
ഒന്നു ചെന്നെത്താൻ കഴിയാതെ പോയ്...
മലയാള ഭാഷ തൻ നിറമുള്ള വാക്കുകൾ അന്നെന്റെ തൂലികത്തുമ്പിൽ നിന്നെത്രമേൽ ഊർന്നുവീണു...
വാക്കുകൾ വജ്രായുധമാക്കി ,
ഒരു കുഞ്ഞു താരകം പോലന്ന് ശോഭിച്ചു ഞാൻ...
അധ്യാപകർ തൻ അഭിനന്ദനങ്ങളന്നെന്റെ കവിതതൻ മാറ്റുകൂട്ടി... കൂട്ടുകാർ തൻ പ്രോൽസാഹനങ്ങളിൽ അന്നെന്റെ സ്വപ്നത്തിൻ ചിറകു മുളച്ചു...
മലയാള സാഹിത്യ ലോകത്തിലേക്കൊന്ന് ചിറകടിച്ചുയരുവാൻ ഞാനാഗ്രഹിച്ചു...
എന്റെ ഹൃദയത്തിൻ ഏതോ ഒരു കോണിൽ നിന്നടർന്നു വീഴുന്നൊരാ നിറമുള്ള വാക്കുകൾ ഞാൻ കോർത്തു വച്ചു...
ഓരോ കവിതയും അമൂല്യമാം സമ്പത്തായി
ഒരു കുഞ്ഞു പെട്ടിയിൽ
സൂക്ഷിച്ചു ഞാൻ...
കാലത്തിൻ ശീലുകൾ
വേഗം കടന്നു പോയ്
എന്റെ സ്വപ്നങ്ങൾ ബാക്കിയാക്കി...
കവിതതൻ സ്വപ്ന ലോകത്തകപ്പെട്ട ഞാൻ അന്യമാം വീടിന്റെ പടി കയറി ...
ഭാര്യയായ് ,അമ്മയായ്, കുടുബത്തിൻ നാഥയായ്
ഒരു കുഞ്ഞു വീട്ടിൽ ഒതുങ്ങി നിന്നു...
ജീവിതത്തിൻ തിരക്കിൽ പെട്ട ഞാൻ
എൻ സ്വപ്നങ്ങൾ ...
കൈവെടിഞ്ഞു
പേനതൻ മൂടി അടച്ചു വച്ചപ്പൊഴെൻ ഹൃദയം പറഞ്ഞൂ അരുതെന്ന്..
കടലാസുതുണ്ടുകൾ ശൂന്യമായ് കണ്ടപ്പോൾ
എൻ കണ്ണുകൾ അറിയാതെ തുളുമ്പിപ്പോയി..
എന്റെ മനസിന്റെ ഏതോരു കോണിൽ നിന്ന്
ഇന്നും ..കവിതകൾ അറിയാതെ ഒഴുകുന്നു
പക്ഷേ...
എനിക്കു കഴിയുന്നീലാ... അവ പകർത്താൻ
അല്ല, ...
എന്നെ അനുവദിക്കുന്നില്ല
എൻ കർമ്മങ്ങൾ...
അടുക്കളതൻ ഇടുങ്ങിയ ചുവരുകൾ എന്നേ...
പിടിച്ചു വലിക്കുന്നു...
ആകാശസീമയിൽ കുതിച്ചുയരുന്നൊരാ പുകച്ചുരുളുൾ, എൻ സ്വപ്നത്തിൽ കറകലർത്തീ...
ഭാര്യയായ്, അമ്മയായ് മാറിയ ഞാൻ പിന്നെ
വൈദ്യനായ് പാചകക്കാരിയായി..
രാത്രിയിൽ മക്കൾ തൻ ഗുരുനാഥയായ്...
കാലം പതിയെ കടന്നു പോയീ...
കാലത്തിൻ നിത്യപ്രവാഹത്തിൽ ഞാൻ പല പല
വേഷമണിഞ്ഞിരുന്നു
എന്നിട്ടും എന്നിട്ടും കഴിഞ്ഞലെനിക്കെന്റെ സ്വപ്നച്ചിറകൂ വിരിച്ചൂ പറക്കാൻ
രാത്രിയിൽ കാണുന്ന സ്വപ്നങ്ങൾ തൻ കൂട്ടിൽ
പൊടിപിടിച്ചിരുന്നെന്റെ ജീവിത സ്വപ്നം...
കനവിൽ നിറഞ്ഞൊരാ കിനാവിനുമപ്പുറം ഇന്നും കിടക്കുന്നു ശൂന്യമായി...
മിനുസമാം യൗവ്വനവീഥികൾ പിന്നീട്
പരുപരുപ്പുള്ളൊരു വീഥിയായി
ജീവിതയാത്രകൾ ചടുലമായ് ഭ്രാന്തമായ് മാറിയപ്പോൾ
എൻ കിനാവുകൾ അവിടെ പകച്ചു നിന്നു
അദൃശ്യമാം കൈകൾ എൻ സ്വപ്നങ്ങൾ തട്ടിമാറ്റി
എൻ കിനാവിനുമപ്പുറം ശൂന്യമായി......
കനലുപോൽ പൊള്ളിച്ച എൻ ജീവിതം
എന്റെ... കിനാവുകൾ... വ്യർഥമാക്കി.....
Anaswara.N
9th B
[[category:കവിതകൾ]]
814

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/715748" എന്ന താളിൽനിന്ന് ശേഖരിച്ചത്