"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
20:28, 29 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഒക്ടോബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 4: | വരി 4: | ||
<font size=6><center>ബുക്കാനാൻ ടൈംസ്</center></font size> | <font size=6><center>ബുക്കാനാൻ ടൈംസ്</center></font size> | ||
<font size=4><center><u>127വർഷത്തെ സേവന പാരന്വര്യം</u></center></font size> | <font size=4><center><u>127വർഷത്തെ സേവന പാരന്വര്യം</u></center></font size> | ||
== ബുക്കാനൻ "ഊർജസ്വരാജ്" പദ്ധതി == | |||
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-ാംജന്മദിനാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 18ാം തീയതി ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂളിലെ അടൽ ടിങ്കറീംഗ് ലാബിന്റെ ആഭിമുഖ്യത്തിൽ ബുക്കാനൻ സ്റ്റുഡന്റ് സോളാർ അംബാസഡർമാർ "ഊർജസ്വരാജ് " പദ്ധതിക്ക് തുടക്കം കുറിച്ചു. റവ. സബി മാത്യു അച്ചൻ ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് ജോൺസൺ (ഹെഡ് മാസ്റ്റർ , ഗവ.യുപിഎസ് പള്ളം) മേരി മാണി (റിട്ട. ഹെഡ് മിസ്ട്രസ് ബിഐജിഎച്ച് എസ് പള്ളം) എന്നിവർ ആശംസകൾ നേർന്നു. റവ. വർക്കി തോമസ് സോളാർ ലാമ്പ് ജെസ്സിമോൾ (ബി ഐ റ്റി റ്റി ഐ പള്ളം)ക്ക് നൽകി കൊണ്ട് സമൂഹത്തിന് സന്ദേശം നൽകി. ആർ. പിമാരായി ബിന്ദു പി ചാക്കോ, സനിലമോൾ എന്നിവർ സേവനമനുഷ്ഠിച്ചു. ഐ.ഐ ടി ബോംബെ, ഗാന്ധി ഗ്ലോബൽ സോളാർ യാത്ര എന്നിവരുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. | |||
ഒരു സമൂഹത്തിന് ആവശ്യമായ ഊർജം സ്വയം നിർമ്മിക്കാൻ പ്രാപ്തരാക്കുന്ന പദ്ധതിയാണ് ഊർജസ്വരാജ്. വൈദ്യുതനിരക്ക് വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുറഞ്ഞനിരക്കിൽ സോളാർ ലാമ്പുകൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ മഹാത്മാഗാന്ധിയുടെ സന്ദേശം പ്രാവർത്തികമാക്കുന്നു. AMG തത്വത്തെ അടിസ്ഥാനമാക്കിയാണ് ഊർജസ്വരാജ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. A- Avoiding the energy needs if they can be avoided (ഊർജ ആവശ്യങ്ങൾ കഴിയുമെങ്കിൽ ഒഴിവാക്കുക), M- Minimizing the energy needs if they can be minimized (ഊർജആവശ്യങ്ങൾ കഴിയുമെങ്കിൽ കുറയ്ക്കുക), G- Generating the energy by oneself (ഊർജം സ്വയം നിർമ്മിക്കുക) എന്നതാണ് AMG തത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. സോളാർ ലാമ്പ് നിർമ്മിക്കുകയും അവ പ്രകാശിപ്പിച്ചുകൊണ്ട് സമൂഹത്തിന് ഗാന്ധിജിയുടെ 'പൂർണസ്വരാജ് ' എന്ന സന്ദേശം നൽകുക, കുട്ടികളിലൂടെ സമൂഹത്തിന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഓരോഭവനത്തിലും ഒരു സോളാർ ലാമ്പ് എത്തിക്കുന്നതിലൂടെ സോളാർ ഉപകരണങ്ങളുടെ സാദ്ധ്യതകൾ ജനങ്ങൾ തിരിച്ചറിയുന്നു. കുട്ടികൾ സ്വയം ലാമ്പുകൾ നിർമ്മിക്കുന്നതിലൂടെ തൊഴിലിന്റെ മാഹാത്മ്യം മനസ്സിലാക്കുന്നു, ടെക്നോളജി പരിചയപ്പെടുന്നു. പരിസ്ഥിതിയെ മലിനീകരിക്കുന്ന ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് പരിസ്ഥിതി സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു. | |||
ഭൂമിക്കും വരുംതലമുറയ്ക്കും യാതൊരുവിധ കോട്ടവും തട്ടാത്ത രീതിയിലാണ് ഊർജസ്വരാജ് പദ്ധതിയിലൂടെ ഊർജം നിർമ്മിക്കുന്നത്. സോളാർ ഊർജ ലാമ്പ്കിറ്റ് ഉപയോഗിച്ചാണ് സോളാർ ലാമ്പുകൾ നിർമ്മിക്കുന്നത്. പ്രതിദിനം 5-6 മണിക്കൂറുകൾ പ്രവർത്തിക്കുവാൻ കഴിവുള്ള ലാമ്പുകളാണ് ഇവ. | |||
{| class="wikitable" | {| class="wikitable" |