Jump to content
സഹായം

"ജി.എൽ.പി.എസ്.അരിക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
==2018-19==
==2018-19==
2018-19 വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തിയ്യതി തന്നെ വർണാഭമായി നടന്നു. PTAപ്രസിഡൻറ് ശ്രീ. എം. സെയ്ദലവി അധ്യക്ഷനായ ചടങ്ങ് വാർഡ് മെമ്പർ ശ്രീ കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി കെ.പി.രാധ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ.വേലായുധൻ. SMC ചെയർമാൻ ശ്രീ അബ്ദുള്ളക്കുട്ടി, SSG അംഗങ്ങളായ ശ്രീ.ശ്രീകുമാരമേനോൻ, ശ്രീ സാംബൻ എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികൾക്ക് കുമരനെല്ലൂർ സഹകരണ ബാങ്ക് നോട്ടുബുക്കുകൾ നൽകി. കൂടാതെ മറ്റു പഠനോപകരണങ്ങളുടെ വിതരണവും നടന്നു. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി. പ്രൈമറി ഹെൽത്ത് സെന്ററിലെ നേഴ്സ് ആരോഗ്യ സന്ദേശം വായിച്ചു. ആരോഗ്യപ്പൊതി വാർഡ് മെമ്പർ നോഡൽ ഓഫീസറായ സിന്ധു ടീച്ചർക്ക് നൽകി. തുടർന്ന് എല്ലാവർക്കും മധുരം നൽകി. പാഠപുസ്തകങ്ങളും യൂണിഫോമും സ്കൂൾ തുറക്കുന്നതിനു മുൻപു തന്നെ കുട്ടികൾക്ക് നൽകിയിരുന്നു. അക്ഷരത്തൊപ്പിയണിയിച്ചാണ് പുത്തൻ കൂട്ടുകാരെ സ്വാഗതം ചെയ്തത്. മൂന്നു തരം വിഭവങ്ങളോടെ സ്വാദിഷ്ടമായ ഉച്ചഭക്ഷണം നൽകി.

===വായനദിനം===
==2019==
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ വായനാ വാരാചരണത്തോടനുബന്ധിച്ച് വായനാദിനം ഉദ്ഘാടനം സാഹിത്യകാരിയും കേരളശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമായ ശ്രീമതി തുളസി കേരളശ്ശേരി നിർവഹിച്ചു. വായനാദിനത്തോടനുബന്ധിച്ചുള്ള കവിത ചൊല്ലിയാണ് ടീച്ചർ ക്ലാസ് തുടങ്ങിയത്. പി എൻ പണിക്കരെ അനുസ്മരിച്ചതിനു ശേഷം വായനയെ കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംവദിച്ചു. അറിവു നേടുക എന്നതിലുപരി മനസിന്റെ സന്തോഷത്തിനും കൂടിയാണ് വായന. തലച്ചോറിന് നൽകുന്ന വ്യായാമമാണ് വായന എന്നും അവർ പറഞ്ഞു. വായിക്കുമ്പോൾ മനസിൽ തെളിയുന്ന ഭാവന സിനിമയോ കാർട്ടൂണോ കാണുമ്പോൾ ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു. പഠിച്ചതും വായിച്ചതും തനിക്ക് ഉപകാരപ്പെടുന്നതു പോലെ മറ്റുള്ളവർക്കും കൂടി ഉപകാരപ്പെടണമെന്ന് അവർ കുട്ടികളെ ഓർമ്മിപ്പിച്ചു. കുഞ്ഞുണ്ണി മാഷുടെ കവിത ഈണത്തിലും താളത്തിലും ചൊല്ലിക്കൊടുത്തു.കുട്ടികൾക്കെല്ലാം വളരെ ഇഷ്ടമായ ഈ ക്ലാസ് 'അരുത് ' എന്ന സ്വന്തം കവിത ചൊല്ലി അവസാനിപ്പിച്ചു.
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/670861" എന്ന താളിൽനിന്ന് ശേഖരിച്ചത്