Jump to content
സഹായം

"സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(new)
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
'''സെന്റ് ആൻഡ്രൂസ് എൽ. പി. എസ്, കൊല്ലാട്'''
1900
'''വിദ്യാലയ ചരിത്രം:-'''
ചരിത്രം
കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിവകയായ സെന്റ് ആൻഡ്രൂസ് എൽ. പി. എസ് പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യാകാല വിദ്യാലയവും, രണ്ടാം വാർഡിലെ ഏക വിദ്യാലയവും ആണ്. 1916ൽ സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി വികാരിയായിരുന്ന കൈതയിൽ ഗീവർഗീസ് അച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പട്ടണത്തിലേക്ക് പോകുവാൻ ഗതാഗതസൗകര്യം പോലുമില്ലായിരുന്ന അക്കാലത്ത് സമ്പന്നവിഭാഗത്തിലെ കുട്ടികൾക്കുപോലും സ്‌കൂളിൽ പോകുക പ്രയാസമായിരുന്നു.
സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന അക്കാലത്ത് കൈതയിൽ ഗീവർഗീസ് അച്ചൻ കൊല്ലാട് സെന്റ് പോൾസ് പള്ളിയുടെ സഹകരണത്തോടെ ഈ വിദ്യാലയം സ്ഥാപിച്ചത് ഈ നാട്ടിലെ ഏവർക്കും അനുഗ്രഹമായിരുന്നു.
ഗീവർഗീസ് അച്ചന്റെ മരണശേഷം കൊല്ലാട് ചെറിയമഠത്തിൽ അന്ത്രയോസ് അച്ചൻ മാനേജരായും ഹെഡ്മാസ്റ്റർ ആയും പ്രവർത്തിച്ചിരുന്നു. അന്നുമുതൽ ഇന്നോളം ധാരാളം പ്രമുഖ വ്യക്തികളെ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. ഓർത്തഡോക്‌സ് സഭയിലെ മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ കുറിലോസ് തിരുമേനി, മുൻ എം. എൽ. എമാരായ ശ്രീ. എം. തോമസ്, ശ്രീ. കെ. എ. രാജൻ, പാമ്പാടി കെ. ജി. കോളജ് ആദ്യകാല പ്രിൻസിപ്പൽ ശ്രീ. ടൈറ്റസ് വർക്കി തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്.
ലോകത്തിന്റെ വിവിധ മേഖലകളിൽ ഉന്നതനിലവാരം പുലർത്തുന്ന ധാരാളം പൂർവ്വവിദ്യാർത്ഥി സമ്പത്ത് ഈ വിദ്യാലയത്തിനുണ്ട്.
2016 മുതൽ 2017 വരെ ഒരു വർഷക്കാലം വിവിധ പരിപാടികളോടെ ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷിക്കുവാൻ സാധിച്ചു.
 
'''മുൻസാരഥികൾ
പ്രഥമാദ്ധ്യാപകരും സേവനകാലവും'''
റവറന്റ് ഫാദർ ഗീവർഗീസ്, കൈതയിൽ, കൊല്ലാട് 1916 - 1920
റവറന്റ് ഫാദർ അന്ത്രയോസ്, ചെറിയമഠം, കൊല്ലാട് 1920 - 1938
ശ്രീ. കെ. തോമസ് 1938 - 1963
ശ്രീമതി. പി. എം. സൂസി 1963 - 1988
ശ്രീമതി അന്നമ്മ ചാണ്ടി  1988 - 1990
ശ്രീമതി റ്റി. അമ്മിണിക്കുട്ടി 1990 - 1993
 
'''വിദ്യാലയത്തിലെ നിലവിലുള്ള അദ്ധ്യാപകർ'''
ശ്രീമതി ജോളി മാത്യു - ഹെഡ്മിസ്ട്രസ് 1993 മുതൽ
ശ്രീമതി മിനി കുര്യാക്കോസ് - അദ്ധ്യാപിക 1990 മുതൽ
ശ്രീമതി സാറാമ്മ വർഗീസ് - അദ്ധ്യാപിക 1991 മുതൽ
ശ്രീമതി ലിയ മേരി ജേക്കബ് - അദ്ധ്യാപിക 1993 മുതൽ
 
'''പ്രീ പ്രൈമറി'''
1990 മുതൽ ഈ വിദ്യാലയത്തോടനുബന്ധിച്ച് നല്ലനിലവാരം പുലർത്തുന്ന ഒരു പ്രീ പ്രൈമറി വിഭാഗം പ്രവർത്തിച്ചു വരുന്നു. ആകർഷകമായ രണ്ട് ക്ലാസ് മുറികളും കുട്ടികളുടെ മാനസികോല്ലാസത്തിനുള്ള കളി ഉപകരണങ്ങളും പഠനാവശ്യമായ എല്ലാ സൗകര്യങ്ങളും പ്രീ പ്രൈമറിയ്ക്ക് ഉണ്ട്. അദ്ധ്യാപിക ശ്രീമതി അനില ഏബ്രഹാം 1990 മുതൽ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. സ്‌കൂളിന്റെ എല്ലാ പ്രവർത്തനങ്ങളോടും ഒപ്പം തന്നെ ഈ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു.
 
'''ഭൗതിക സൗകര്യങ്ങൾ'''
1916 മുതൽ 1988 വരെ പള്ളിമുറ്റത്ത് ഓടുമേഞ്ഞ കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1988 മുതൽ ഇന്നുള്ള സ്ഥലത്ത് പുതിയ കോൺക്രീറ്റ് കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. നാല് ക്ലാസ് മുറികൾ, ഒരു കമ്പ്യൂട്ടർ മുറി, ഓഫീസ് മുറി, പ്രീ പ്രൈമറിയ്ക്ക് രണ്ട് മുറികൾ, പാചകപ്പുര, വെള്ളം, സ്റ്റോർ, വൈദ്യുതി, ചുറ്റുമതിൽ, കളിസ്ഥലം, ടോയ്‌ലറ്റുകൾ, പച്ചക്കറിത്തോട്ടം തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.
നേട്ടങ്ങൾ
കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മികച്ച എയ്ഡഡ് എൽ. പി. വിഭാഗത്തിനുള്ള ''ബെസ്റ്റ് സ്‌കൂൾ ട്രോഫി'' 1987, 2009 എന്നീ രണ്ടു വർഷങ്ങളിൽ നേടുവാൻ ഈ വിദ്യാലയത്തിന് അവസരം ലഭിച്ചിട്ടുണ്ട്.
 
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
ക്ലബ്ബ് പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
വായനക്കളരി
വായനാവേദി
ആരോഗ്യക്ലാസ്സുകൾ
സ്‌കൂൾ ഹെൽത്ത് നേഴ്‌സിന്റെ സേവനം
മെഡിക്കൽ ക്യാമ്പുകൾ
കൗൺസിലിംഗ്
യോഗാ പരിശീലനം
കലാകായിക പരിശീലനം
ഡാൻസ് പരിശീലനം
തയ്യൽ പരിശീലനം
വേദപാഠം/മോറൽ ക്ലാസ്
ആഘോഷങ്ങൾ
ക്വിസ് മത്സരങ്ങൾ
പഠനയാത്രകൾ
പതിപ്പുകൾ/എന്റെ ബുക്ക് തയ്യാറാക്കൽ
ചാരിറ്റി പ്രവർത്തനങ്ങൾ
 
വഴികാട്ടി
 
കുട്ടികളുടെ എണ്ണം
2017 -2018
ആൺ 19
പെൺ 14
ആകെ 33
 
പി. റ്റി. എ. പ്രസിഡന്റ് - ശ്രീ. രഞ്ചിത്ത് എ. ആർ
2018-2019
ആൺ 19
പെൺ 16
ആകെ 35
പി. റ്റി. എ. പ്രസിഡന്റ് - ശ്രീ. ദേവൻ കെ. വി


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/632652" എന്ന താളിൽനിന്ന് ശേഖരിച്ചത്