Jump to content

"സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂൾ ചരിത്രം
No edit summary
(സ്കൂൾ ചരിത്രം)
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
വിഭാഗം പ്രവർത്തനമാരംഭിച്ചു.
                                      സ്കൂൾ ചരിത്രം
          1919 ൽ പടിഞ്ഞാറേ  ചാലക്കുടിയിൽ  കോട്ടാറ്റ്  പ്രദേശത്ത്  ഒരു ലോവർ  പ്രൈമറി  സ്കൂൾ  ആയാണ്  ഈ  വിദ്യാലയം പ്രവർത്തനം  ആരംഭിച്ചത് .  കൃഷിയിൽ  മാത്രം  ശ്രദ്ധ പതിപ്പിച്ചിരുന്ന  ഈ  പ്രദേശത്തെ  ജനങ്ങൾക്ക്  അക്ഷരജ്ഞാനം ലഭിക്കുക  എന്ന  ഉദ്ദേശ്യത്തോടെയാണ്  ഈ വിദ്യാലയം സ്ഥാപിതമായത് . സാമൂഹികമായും  സാമ്പത്തികമായും സാംസ്കാരികമായും  പിന്നോക്കം  നിന്നിരുന്ന  ഒരു പ്രദേശമായിരുന്നു  ഇത്  .  പടി. ചാലക്കുടി  സമൂഹം വക ആരംഭിച്ച  വിദ്യാലയം  റോഡരുകിൽ  ഒരു  പഴയ കെട്ടിടത്തിലാണ്  പ്രവർത്തനമാരംഭിച്ചത്.  പിന്നീട്  ഇത് മഠം ഏറ്റെടുക്കുകയും  മഠം  വക  ഒരു  പുതിയ  കെട്ടിടം നിർമ്മിക്കുകയും  വിദ്യാലയത്തിന്റെ  പ്രവർത്തനം  ഈ കെട്ടിടത്തിൽ  ആരംഭിക്കുകയും  ചെയ്തു.
        1195 /  [1955]  ൽ ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. 27 വർഷം ഇത് അപ്പർ പ്രൈമറി സ്കൂൾ ആയിത്തന്നെ തുടർന്നു. ഈ പ്രദേശത്തെ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ദൂരെയുള്ള സ്കൂളുകളിലേക്ക് പോകേണ്ടിയിരുന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മാനേജ് മെന്റിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 1982 ൽ ഇത് ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. നല്ലവരായ നാട്ടുകാരുടെയും പി ടി എ യുടെയും വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനഫലമായി സെൻറ്. ആൻറണീസ് ഹൈസ്കൂൾ പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ മികവു പുലർത്തിയിരുന്നു .
        നാടിൻറെ വികസനത്തിന് ആൺകുട്ടികളും വിദ്യാസമ്പന്നരാകേണ്ടത് അത്യാവശ്യമാണ് എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് ആൺകുട്ടികൾക്കും ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ പഠനം ആവശ്യമായി വന്നു. മാനേജ്മെന്റും, പി.ടി.എ.യും ഈ ആവശ്യവുമായി ഗവണ്മെന്റിനെ സമീപിച്ചു. കുറെയൊക്കെ തടസ്സങ്ങൾ നേരിടേണ്ടി വന്നെങ്കിലും എല്ലാവരുടെയും കൂട്ടായ ശ്രമഫലമായി 2004 മെയ് 20 - )o തിയ്യതി ആൺകുട്ടികൾക്കും ഈ വിദ്യാലയത്തിൽ തുടർപഠനം സാധ്യമാണെന്ന് അറിയിച്ചുകൊണ്ട് ഗവൺമെൻറ് ഉത്തരവ് പുറപ്പെടുവിച്ചു. അങ്ങനെ സെൻറ്.ആൻറണീസ് കോൺവെൻറ് ഗേൾസ് ഹൈസ്കൂൾ സെൻറ്.ആൻറണീസ് കോൺവെൻറ് ഹൈസ്കൂൾ ആയി മാറി.
        എല്ലാ മേഖലകളിലും മികവു പുലർത്തുന്ന ഈ വിദ്യാലയം വിജയശതമാനത്തിലും മുൻപന്തിയിൽ നിൽക്കുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം ഈ വിദ്യാലയത്തിൽ സാധ്യമാകുന്നു. കലാകായികപ്രവൃത്തി പരിചയമേഖലകളിൽ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
183

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/603046" എന്ന താളിൽനിന്ന് ശേഖരിച്ചത്