Jump to content
സഹായം

"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 412: വരി 412:




==<FONT COLOR =BLUE><FONT SIZE = 5>'''വിവിധ ക്ലബ്ബുകൾ  ''' </FONT></FONT COLOR>==
===== വിദ്യാരംഗം കലാ സാഹിത്യ വേദി =====
കലാ സാഹിത്യ മേഖലകളിൽ നൈപുണ്യം നേടുവാൻ വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുക്കുന്നു. സബ് ജില്ലാ - ജില്ലാ - സംസ്ഥാന തലങ്ങളിൽ മികച്ച വിജയം കൈവരിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കഥാരചന, കവിതാരചന, ചിത്രരചന. തിരക്കഥ, അഭിനയം എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നു. സ്വഭാവികവും തനിമയാർന്നതുമായ പ്രവർത്തനത്തിലൂടെ തിരക്കഥ എഴുതുവാനും അത് അഭിനയിക്കുവാനും കുട്ടികളെ തയ്യാറാക്കുന്നു. പ്രത്യേക അവസരങ്ങളിൽ അതിന് അവർ തയ്യാറായി ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാവാരം പുതുമ നിറഞ്ഞതാക്കുന്നു. കഥാരചന, കവിതാരചന, ചിത്രരചന, കവിതാപാരായണം, നാടൻപാട്ട്, പുസ്തകപ്രദർശനം, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി സമ്മാനം നൽകുന്നു
===== ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് =====
നേതൃത്വം വഹിക്കുന്ന അധ്യാപകർ ''' ശ്രീ അനിൽ എം ,ജോർജ്,ശ്രീ ബിനു ടി ഫ്രാൻസിസ് '''
തുടർച്ചയയായി രണ്ട്  വർഷം  യു പി വിഭാഗത്തിൽ  ഉപ ജില്ലാ ഓവറോൾ ചാമ്പ്യൻമാർ. എച്ച്. എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി ഉപ ജില്ലാ, ജില്ലാ ഐ റ്റി മേളയിൽ  സജീവ സാന്നിദ്ധ്യം. പല വർഷങ്ങളിലും  കുട്ടികൾ സംസ്ഥാന ഐ റ്റി മേളയിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ സ്വന്തമാക്കുന്നു.
<gallery>
161.jpg|
162a.jpg|
163.jpg|
15b.jpeg|ഐ ടി ക്ലബ് പ്രസിഡന്റ്
</gallery>
കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽതന്നെ കലയന്താനി ഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.
<gallery>
5a.jpg|
163.jpg|
104b.jpg| ഹാർഡ്‌വെയർ പരിശീലനം
</gallery>
'''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ'''
കലയന്താനി  ഹൈസ്ക്കൂളിൽ പുതുതായി രൂപീകരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിലേയ്ക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു അഭിരുചി പരീക്ഷ 2018 മാർച്ച് 3 ന് രാവിലെ 10 നും 12 നും ഇടയിൽ നടത്തി.  കൈറ്റിൽ നിന്നും ഓൺലൈനിൽ ലഭ്യമാക്കിയ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷ നടത്തിയത്.
'''ആദ്യഘട്ട പരിശീലനം'''
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ 2018 ജൂലൈ നാലിന് ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിക്കുന്നത്. ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻസിനിമകൾ പരിചയപ്പെടുത്തുക, കഥകണ്ടെത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ TupiTube ൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ വിനിമയം ചെയ്തു. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അ‍ഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു. SITC '''അനിൽ എം ജോർജ്''',കൈറ്റ് മിസ്ട്രസ് മാരായ '''ശ്രീമതി സലോമി ടി ജെ, ശ്രീമതി ബെർളിമോൾ ജോസ് '''എന്നിവരാണ് പരീശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത്
<gallery>
5a.jpg|
163.jpg|
</gallery>
===== ഹെൽത്ത് ക്ലബ്ബ് =====
നേതൃത്വം വഹിക്കുന്ന അധ്യാപകർ ''' ശ്രീ തങ്കച്ചൻ ജോൺ ,ശ്രീമതി ലാലി ടി സിറിയക് '''
സ്കൂളിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യം, ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തുകയും, സ്കൂളിൽ ആരോഗ്യ വകുപ്പ് ലഭ്യമാകുന്ന അയൺഫോളിക് ഗുളികകളും വിരഗുളികകളും നിർദ്ദേശിച്ചിരിക്കുന്ന സമയങ്ങളിൽ കുട്ടികൾക്ക് നൽകുകയും കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു
വിനോദയാത്ര
=====പരിസ്‌ഥിതി ക്ലബ്ബ്=====
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകർ  '''ശ്രീ ബിനു ടി ഫ്രാൻസിസ്,ശ്രീ അനിൽ എം ജോർജ് '''
<gallery>
29001_02.JPG|പരിസ്‌ഥിതി ദിനം
29001_04.JPG|ഔഷധ സസ്യത്തോട്ടം
29001_09.jpg|ചേന കൃഷി  വിളവെടുപ്പ്
</gallery>
ജൂൺ അഞ്ചിന് സ്കൂളിലെ എക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്‌ഥിതി ദിനം ആചരിച്ചു. പത്താം ക്ലാസ്സിലെ  കുട്ടികൾ പരിസ്‌ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു . കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. JRC കുട്ടികളുടെയും എക്കോ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്‌ഥിതി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ധർമ്മമാണെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും ഹെഡ്മാസ്റ്റർ ആവശ്യപ്പെട്ടു. തുടർന്ന് ഏവരും പരിസ്‌ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു.
=====സാമൂഹ്യശാസ്ത്രക്ലബ്ബ്=====
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകർ : '''ശ്രീമതി ജെസ്സി തോമസ്,ഫാ.ആന്റണി പുലിമലയിൽ''' (എച്ച്. എസ്. എ. സോഷ്യൽസയൻസ്)‌
ഊർജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാർത്ഥികളും അവർക്ക് നേതൃത്വംനൽകുന്ന ഏതാനും അദ്ധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ലബ്ബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
<gallery>
29001_03.JPG|എക്സിബിഷൻ
</gallery>
=====ഭാരത് സ്കൗട്ട് & ഗൈഡ്=====
1909ലാണ് ഇന്ത്യയിൽ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്. ക്യാപ്ടൻ ടി.എച്ച്. ബേക്കർ ബാംഗ്ലൂരിൽ രാജ്യത്തെ ആദ്യ സ്കൌട്ട് ട്രൂപ് ഉണ്ടാക്കി. പിന്നീട് പൂണെ, മദ്രാസ്‌, ബോംബെ, ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്കൌട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവയെല്ലാംതന്നെ ബ്രിട്ടീഷുകാരുടെ കുട്ടികൾക്കും ആംഗ്ലോ-ഇന്ത്യൻ കുട്ടികൾക്കും വേണ്ടി മാത്രമുള്ളതായിരുന്നു. 1911ൽ ജബൽപൂരിൽ ആദ്യത്തെ ഗൈഡ് കമ്പനി ഉണ്ടാക്കി. സ്കൗട്ട് മാസ്റ്റർ '''ശ്രീ ബിനു റ്റി ഫ്രാൻസിസിന്റെയും'''  ഗൈഡ് ക്യാപ്റ്റൻ '''ശ്രീമതി ജെസ്സി തോമസിന്റെയും''' നേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ, രാഷ്ട്രപതി മെഡലുകൾക്ക് എല്ലാ വർഷവും ധാരാളം കുട്ടികൾ അർഹത നേടുന്നുണ്ട‍്. പ്രകൃതി പഠനയാത്രകൾ, പ്രകൃതിസംരക്ഷണം, രോഗപ്രതിരോധ മാർഗ്ഗങ്ങൾ ലക്ഷ്യമാക്കിയുള്ള പൊതു ജനസമ്പർക്ക പരിപാടികൾ, എന്നിവ നടത്തിവരുന്നു. ആരോഗ്യപരിപാലനത്തിന് ഉതകുന്ന പ്രഥമ ശുശ്രൂഷ കുട്ടികൾ പരിശീലിക്കുന്നുണ്ട്. ആകസ്മികമായുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് Disaster Management, Fire and Safety എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നുണ്ട്
യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.  2017-18 അധ്യയനവർഷത്തിൽ 9 കുട്ടികൾ രാജപുരസ്ക്കാർ അവാർഡ് നേടി.
=====ജൂനിയർ റെഡ്‌ക്രോസ്=====
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപിക : '''ശ്രീമതി ഷിജി അഗസ്റ്റിൻ'''
മനുഷ്യഹൃദയങ്ങളിലെ വേദനയകറ്റാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2014 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു.. ശ്രീമതി ഷിജി അഗസ്റ്റിൻയാണ് ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 34 കുട്ടികൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 2016-17 അദ്ധ്യയനവർഷത്തിൽ 14 കുട്ടികൾ എ ലെവൻ പരീക്ഷ എഴുതി പ്രശംസാർഹമായ വിജയം കൈവരിച്ചു.
<gallery>
29001_12.JPG|ബദിരദിനത്തോടനുബന്ധിച്ചു നടത്തിയ ബ്ലൈൻഡ് വാക് 
</gallery>
=====ശാസ്ത്രക്ലബ്ബ്=====
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകർ '''ശ്രീമതി എൽസി എം സി. ,ശ്രീ ബാബൂ പോൾ ശ്രീമതി മേരീ ജെയിംസ്'''
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ ഒരു സോപ്പു നിർമ്മാണയൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളിൽ ക്ലബ്ബംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.
<gallery>
29001_10.JPG|പച്ചക്കറി വിളവെടുപ്പ്
29001_14.JPG|ഡിജിറ്റൽ ഇന്ത്യ ബോധവൽക്കരണം
29001_15.JPG|ലഹരി ബോധവൽക്കരണം
29001_33.JPG|മുല്ലപ്പെരിയാർ സംരക്ഷണറാലി
29001_34.JPG|രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്
10ab.jpg|സയൻസ് മേള
</gallery>
=====പൗൾട്രി ക്ലബ്ബ്=====
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : '''ശ്രീ ബിനു ടി ഫ്രാൻസിസ്'''
പക്ഷിമൃഗാദികളെ വള്ര‍ത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പൗൾട്ടറി  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ക്ലാസ്സുകൾ നടത്തിവരുന്നു. ആലക്കോട് മൃഗാശുപത്രിയിലെ ഡോ. ഈപ്പൻ ആണ് ക്ലബ്ബിന്റെ രക്ഷാധികാരി. മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് 2016-17 അദ്ധ്യയനവർഷത്തിലും ൨൦൧൮ വർഷത്തിലും -ഒമേഗ ഇനത്തിൽപ്പെട്ട മുട്ടകോഴിക്കുഞ്ഞുങ്ങള വിതരണം ചെയ്യുകയുണ്ടായി. ഇടയാറിലുള്ള മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ, മാട്ടുപ്പെട്ടിയിലുള്ള ഇൻഡോ സ്വിസ് പ്രോജക്ട്, കുരിശുമലയിലുള്ള കന്നുകാലി ഫാം എന്നിവ ക്ലബ്ബംഗങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ക്ലബ്ബംഗങ്ങൾ അവരുടെ വീടുകളിൽ അലങ്കാരമത്സ്യക്കൃഷി നടത്തുന്നുണ്ട്. ഹൈബ്രീഡ് മുയലുകളെയും, മുട്ടത്താറാവുകളെയും ക്ലബ്ബംഗങ്ങൾ വളർത്തുന്നുണ്ട്. ക്ലബിന്റെ ആഭിമുഖ്യത്തിൽ 11/8/2018 അൻപത് കുട്ടികൾക്ക് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യ്തു.
<gallery>
29001_05.JPG|പൗൾട്ടറി ക്ലബ്
</gallery>
=====ഗണിതശാസ്ത്രക്ലബ്ബ്=====
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകർ: '''ശ്രീമതി സലോമി ടി ജെ ,ശ്രീമതി ബെർളിമോൾ ജോസ്,ശ്രീമതി പുഷ്പ മാത്യു '''
മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാ സംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്. സ്ക്കൂൾ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.
=====സ്പോർട്സ് ക്ലബ് =====
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : '''ശ്രീ തങ്കച്ചൻ ജോൺ(കായികാദ്ധ്യാപകൻ'''
കായികാദ്ധ്യാപകൻ ശ്രീ തങ്കച്ചൻ ജോൺന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു.  ഉപജില്ലാകായികമേളയിലും  റവന്യൂജില്ലാ കായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളിൽ 2015, 2016 വർഷങ്ങളിൽ  വെള്ളി, മെഡലുകൾ നേടി.
<gallery>
29001_52.jpg|സ്പോർട്സ് ഡേ
18a.jpg|വൺ മില്യൺ ഗോൾ
19a.jpg|സ്പോർട്സ് ഡേ
</gallery>
==<FONT COLOR =ORANGE><FONT SIZE = 5>'''പാഠ്യേതര  പ്രവർത്തനങ്ങൾ ''' </FONT></FONT COLOR>==
==<FONT COLOR =ORANGE><FONT SIZE = 5>'''പാഠ്യേതര  പ്രവർത്തനങ്ങൾ ''' </FONT></FONT COLOR>==
[[ചിത്രം:170977.gif]]
[[ചിത്രം:170977.gif]]
995

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/539851" എന്ന താളിൽനിന്ന് ശേഖരിച്ചത്