Jump to content
സഹായം

"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ/പരിസ്ഥിതി പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
* കൃഷിയെ അറിയൽ
* കൃഷിയെ അറിയൽ
* ഫീൽഡ് ട്രിപ്പുകൾ
* ഫീൽഡ് ട്രിപ്പുകൾ
[[പരിസ്ഥിതി ചിത്രങ്ങൾ]] ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
<big>[[പരിസ്ഥിതി ചിത്രങ്ങൾ]] ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക</big>
 
<big><b>പരിസ്ഥിതി ക്ലബ്ബ് - 2017</b></big>
 
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ തുടങ്ങിയത്. പരിസ്ഥതി ദിനാഘോഷം ഉദ്ഘാടനം ചെയ്തത് സത്യൻ മേപ്പയ്യൂരാണ്. വൃക്ഷത്തൈ നടൽ, കർഷകരെ ആദരിക്കൽ, പരിസര ശുചീകരണം, 'സഹപാഠിക്കൊരു മാവിൻ തൈ', പോസ്റ്റർ നിർമ്മാണം, ചിത്രരചനാ മത്സരം എന്നീ പ്രവർത്തനങ്ങൾ ഈ ദിനവുമായി ബന്ധപ്പെട്ട് നടത്തി.
 
ലോക സമുദ്രദിനത്തിൽ സമുദ്രമലിനീകരണത്തിനെതിരെ "ഓർമ്മിക്കാനൊരു കൈമുദ്ര” എന്ന പ്രവർത്തനം എന്ന പ്രവർത്തനം നടത്തി.
 
നഷ്ടമാവുന്ന കാർഷികസംസ്കൃതിയെക്കുറിച്ചറിയാനും കൃഷിയനുഭവം ഉണ്ടാവാനുമായിചിങ്ങം ഒന്ന് കർഷകദിനത്തിൽ 'പാഠത്തിൽ നിന്ന് പാടത്തിലേക്ക്' എന്ന പ്രവർത്തനം നടത്തി. ഇതോടനുബന്ധിച്ച് ഞാറ് നടീൽ, കൃഷിപ്പാട്ട്, പൂർവ്വകാല കർഷകരുമായി അഭിമുഖം, പാളത്തൊപ്പി നിർമ്മാണം എന്നിവ നടത്തി.
 
ഹിരോഷിമാ ദിനത്തിൽ ഹിബാക്കുഷയുടെ മാതൃക നിർമ്മിച്ച് വിദ്യാർത്ഥികൾ അതിന് മുകളിൽ വച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്തു.
 
ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൽ.ഇ.ഡി ബൾബുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു വർക്ക്ഷോപ്പ് നടത്തുകയുണ്ടായി.
 
ഓസോൺ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, കൊളാഷ് നിർമ്മാണം എന്നിവ നടന്നു.
 
പരിസ്ഥിതി ക്ലബ്ബ് വിദ്യാർത്ഥികൾക്കായി പരിസ്ഥിതി പ്രവർത്തകനായ ശ്രീ.കൃഷ്ണൻ നമ്പ്യാർ ജൈവ കൃഷിരീതികളെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസുകളെടുത്തു.
 
കണ്ടൽക്കാട് സംരക്ഷണദിനം, തണ്ണീർത്തട സംരക്ഷണദിനം, കാവ് സംരക്ഷണദിനം എന്നീ ദിവസങ്ങളിൽ വിവിധ പരിപാടികൾ നടത്തി. പ്ലാസ്റ്റിക് പെന്നുകൾ വലിച്ചെറിയാതിരിക്കാനും അതിന്റെ ഉപയോഗം കുറയ്ക്കാനുള്ളതിന്റെ പ്രാരംഭ പ്രവർത്തനമായി സ്കൂളിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പെൻ നിക്ഷേപത്തിനായി ബോക്സ് സ്ഥാപിച്ചു.
 
കണ്ണിനും മനസ്സിനും കുളിർമയേകുന്ന വ്യത്യസ്തതരം റോസ് പൂക്കളുടെ ഒരു ഉദ്യാനം പരിസ്ഥിതിക്ലബ്ബിന്റെ നേതൃത്ത്വത്തിൽ പരിപാലിച്ചുവരുന്നു. കൃഷിവകുപ്പിൽനിന്നും ലഭിച്ച പച്ചക്കറിവിത്തുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
 
പരിസ്ഥിതി ക്ലബ്ബ് വിദ്യാർത്ഥികൾക്കായി ഒരു ഏകദിന പഠനക്യാമ്പ് ഈങ്ങാപുഴ വനപർവ്വത്തിൽ വച്ച് നടന്നു. വ്യത്യസ്തതരം ഔഷധച്ചെടികളെ മനസ്സിലാക്കാനും കാടിനെ അറിയാനും അതിന്റെ പ്രാധാന്യം തിരിച്ചറിയാനും വിദ്യാർത്ഥികൾക്ക് ഇതിലൂടെ കഴിഞ്ഞു.
912

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/514438" എന്ന താളിൽനിന്ന് ശേഖരിച്ചത്