Jump to content
സഹായം

"ഗവ എച്ച് എസ് എസ് അഞ്ചേരി/അധ്യാപക സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 145: വരി 145:
ഇതോ  അധ്യാപനം ?<br>
ഇതോ  അധ്യാപനം ?<br>
പ്രസീദ . പി .മാരാർ
പ്രസീദ . പി .മാരാർ
==കിനാത്തുരുത്തുകൾ==
എൻ.പി ധനം .(മാധ്യമം  Online )
ഏകാന്തമായ  ഉച്ചവെയിലുകൾ താണ്ടിയും പെരുമഴയിൽ കുതിർന്നും ചന്ദനനിറത്തിലെ കുനുകുനാ  വരകളും ഒരു നീലാകാശം  നിറയെ കുഞ്ഞുറുമ്പുകളുമായി  ആരെങ്കിലും  നിങ്ങളെ തേടി വരാറുണ്ടോ? പാതിമുറിഞ്ഞ കിനാവുകളിലേക്ക്​ വിരൽ നീട്ടിക്കൊണ്ട് ഒരു സൈക്കിൾ ബെൽ. എന്തൊക്കെയോ കൊണ്ടുവന്നിരുന്നു അവ. കത്തുകൾ  യഥാർത്ഥത്തിൽ  ഓരോരുത്തരുടെയും നഗ്നതയാണ്. മറ്റൊരാൾ അറിഞ്ഞാൽ നാണക്കേട് പോലെ ഒന്ന്. എത്രയോ ആവർത്തി മണത്തും വായിച്ചും ഹൃദയത്തിൽ  സൂക്ഷിച്ച കത്തുകൾ. ഇന്ന് ഞാൻ ‘മാരകപ്രണയം’ പോൽ കാക്കുന്ന  ഫോണിനേക്കാൾ സ്വപ്നവും ജീവനും നിറഞ്ഞവ.
രണ്ടുപേർക്കിടയിലെ കിനാവിൻറെ നേർത്ത ഇഴകളാണ് കത്തുകൾ. ജീവിതത്തിൽ ഏറ്റവും മനോഹരമായത് സൗഹൃദമാണ്. പ്രണയികൾക്കിടയിൽ പോലും . അവിടെ  മറകളില്ലാതെ ഊർന്നു വീഴാനാവുന്നു... അക്ഷരയുറുമ്പുകൾ പെറുക്കിയെടുത്ത്, വിതറി നമ്മൾ നമ്മളിലേയ്ക്ക് നിലാവായ് പൂക്കും. കത്തുകൾ  ആരുടെയാണ്? എഴുതുന്നവൻറെയോ? വായിക്കുന്നവൻറെയോ? എനിക്കതിലേതും സംശയമില്ല. അത് വായിക്കുന്നവൻറെ തന്നെയാണ്​. എഴുതുന്നവൻ തൻറെ ഉയിരും ഉണ്മയും ചേർത്ത് പണിയുന്ന സൗധങ്ങളാണ് അവ.
കുഞ്ഞുനാൾ മുതൽ വീട്ടിലേക്ക്​ വരുന്ന കത്തുകൾ കാത്തിരിക്കും. എന്തിനെന്നറയില്ല. അച്ഛനായിരുന്നു കത്തുകളുടെ ഉടമ. ബോംബെയിൽ നിന്നും മഹാനഗരവിശേഷങ്ങളും കലമ്പലും സ്നേഹവുമായി രാജിമന്നി എഴുതിയിരുന്ന നീണ്ട കത്തുകളെ അച്ഛൻ മഹാഭാരതം എന്നാണ് വിശേഷിപ്പിച്ചിരുന്നത്​. ചിത്രവേലകൾ നിറഞ്ഞ ഹരിമണിയുടെ കത്ത്, നല്ല ഇംഗ്ലീഷിൽ  ഏട്ടാന്യന്മാരെഴുതിയിരുന്ന കത്ത്. ഇതെല്ലാം  ഫയലിൽ അച്ഛൻ  സൂക്ഷിച്ചു. ആർക്കും  വായിക്കാനോ തൊടാനോ തരാതെ. കത്തുകള്�കത്തുകൾക്ക് ആത്മാവുണ്ടെന്ന് തോന്നിയതങ്ങനെയാണ്​. വായിക്കുന്നവൻറെ ചെവിയിൽ സ്വകാര്യമായി  പറയുന്നുണ്ടാവണം എന്ന് തോന്നിയിരുന്നു. എനിക്കായി കത്തുകൾ വരുന്നത്  കാത്തിരുന്നു. കോളജ് കാലം മുതൽ എൻറെ മേൽവിലാസത്തിൽ കത്തുകൾ  വരാൻതുടങ്ങി. എത്രയോ ഇടങ്ങൾ താണ്ടി മണങ്ങൾ ചേർത്ത് മേഘസന്ദേശം  പോലെ അവയോരോന്നും വന്നു. എത്രയെത്ര ഋതുക്കളാണ് അവയിൽ  ഞാനറിഞ്ഞത്? ആമ്പല്ലൂരിൽ വേനൽവാകകൾ ജ്വലിച്ചുനിന്ന നേരങ്ങളിൽ, പെരുംമഴയിൽ മണലിപ്പുഴ  കലങ്ങിയൊഴുകിയപ്പോൾ, വൃശ്ചികക്കാറ്റിൽ തനുവും മനവും തരളിതമാവുന്ന വേളകളിൽ കാറ്റ് പോലെ മഴ പോലെ വെയിൽത്തിളക്കം പോലെ അവ വന്നു. എനിക്കായി മാത്രം അകം നിറച്ചെഴുതിയ വിശേഷങ്ങൾ .
അക്കാലത്ത് ‘പെൻ ഫ്രണ്ട്സ്’ എന്നൊരു ചാറ്റ് ബോക്സ് ഉണ്ടായിരുന്നു. എനിക്കതിലിടം ഉണ്ടായിരുന്നില്ല. എൻറെയൊരു കൂട്ടുകാരിക്ക്​ ബംഗാളിലെ ബേലൂർമഠത്തിൽ നിന്ന് ബംഗാളിലെ കാണാക്കാഴ്ചകളും രീതികളും സുരോജിത്ത് അയച്ചിരുന്നു. പിന്നീടെപ്പോഴൊ, കുത്തൊഴുക്കുകളിൽ ആ സൗഹൃദം  മാഞ്ഞ്പോയി... അത് ഞങ്ങളുടെ  ബി എ കാലം.പണ്ട്, ഞങ്ങളുടെ  ബി.എ കാലം കത്തെഴുത്തുകളാൽ സമ്പന്നമായിരുന്നു. കേരളവർമയുടെ തട്ടകത്തിൽ പ്രണയിക്കാൻ കഴിഞ്ഞില്ലെന്ന സങ്കടം  ഉണ്ടെങ്കിലും  സൗഹൃദം  സമൃദ്ധമായിരുന്നു... അന്നൊരിക്കൽ എൻറെ കൂട്ടുകാരി അനിത എഴുതി... ‘ശിവൻ ഉമയെ സ്നേഹിക്കുന്നതിനേക്കാൾ, കണ്ണൻ രാധയെ സ്നേഹിക്കുന്നതിനേക്കാൾ, നളൻ ദമയന്തിയെ സ്നേഹിക്കുന്നതിനേക്കാൾ  ഞാൻ നിന്നെ സ്നേഹിക്കുന്നു’ ഞെട്ടിയൊന്നുമില്ല. ഒക്കെത്തിൻറെയും സ്വഭാവം  കണക്കും, ഇത്തിരി  വെടക്കും ആണല്ലോ... അതിന് താഴെയുള്ള വരി എൻറെ  ഖൽബ് തകർത്തു .... ‘കമലദളം കണ്ടെടോ. അതിലെ ഡയലോഗാ ഇത്. ആരോടെങ്കിലും പറയാൻ വീർപ്പുമുട്ടി...അതാ എഴുതിയത്ന്ന്..’ അങ്ങനെ പ്രണയവും വിരഹവും കലർന്ന സൗഹൃദങ്ങൾ
പുന്നയൂർക്കുളവും മുണ്ടത്തിക്കോടും പരിയാരവും അനന്തപുരിയും നിറഞ്ഞ എഴുത്തുകൾ. വായിച്ച പുസ്തകങ്ങൾ, കണ്ട സിനിമകൾ, കേട്ട പാട്ടുകൾ, പൂത്തുലഞ്ഞ മരങ്ങൾ, എന്തിന് ഉള്ളിലൂറിയതെന്തും അതിൽ ഉണ്ടായിരുന്നു. നടന്ന വഴികളിൽ  കേട്ട കുയിലിന് നൽകിയ  മറുകൂവൽ പോലെ മറുപടികൾ . വരയ്ക്കാൻ  അറിയില്ലെങ്കിലും നിറയെ ചിത്രംവരയ്ക്കുമായിരുന്നു ഞാൻ. പേജുകൾക്ക് അനങ്ങാനാവാത്തവിധം വരകളും വരികളും കാണാനാണ്  എനിക്കിഷ്ടം. ചിലരുടെ കത്തുകൾ  രഹസ്യപ്പൂട്ടുകൾ തുറക്കും പോലെയാണ്. വരികൾക്കിടയിലെവരികളും വരകളും. എഴുതാതെ എഴുതിയതും കാണാതെ കണ്ടതിനെയും ചേർത്ത് പിടിച്ച സ്വപ്നങ്ങൾ. ചെട്ട്യാരുബംഗ്ളാവിന് സമീപത്തെ തപാലാപ്പീസിൽ പോയി കത്തുകൾ  അയയ്ക്കുമ്പോൾ  തഞ്ചാവൂരിലെ ഏതോ പെൺകൊടിയെന്ന പോൽ നടന്നു. അത്രമേൽ  സ്വപ്നാത്മകമായ വരികളനുഭവിച്ചതിൻറെ ഉന്മാദം. കുറച്ചുകൂടി കഴിഞ്ഞപ്പോൾ പോസ്റ്റ് ചെയ്യാതെ കിട്ടിയ കത്തുകൾ. എത്ര സംസാരിച്ചാലും തീരാത്ത ചിലതിനെ വരികളാലൊതുക്കാൻ ശ്രമിച്ചു. കടലിനെ ശംഖിലെന്ന പോൽ. സി.വി. ശ്രീരാമൻറെയും ടി. പത്മനാഭൻറെയും കഥകളിലെ തിരക്കേറിയ ഇടങ്ങളിലെ സൗഹൃദവേളകൾ. ഒരു കപ്പ് കാപ്പിക്കിരുപുറം അതിനപ്പുറം  പങ്കിടാൻ നേരമില്ലാത്ത ജീവിതപ്പെരുക്കങ്ങൾ. അതിനിടയിൽ  മൂക്കുത്തി  തിളങ്ങും പോൽ തിളക്കമേറിയ വരികൾ.
പാരിജാതം തളിർത്തതും അത് മരമായി പൂക്കുന്ന കിനാവുകളും ശലഭങ്ങളും മണങ്ങളും മാത്രം നിറഞ്ഞതായിരുന്നു പല കത്തുകളും. ചിലപ്പോൾ ചോണനുറുമ്പ് പോൽ കടിച്ചും പുളിയുറുമ്പ് പോൽ നീറ്റിയും മറ്റുചിലപ്പോൾ നിരനിരയായി വഴിയോരക്കാഴ്ചകളേകിയും വന്നവ. ചിലത് ചാരമായി. മറ്റു ചിലത് പുമ്പാറ്റകൾ പോൽ പാറി. വേറേ ചിലത് നിറം മങ്ങിയാലും തിളക്കം  പോവാതെയെൻറെ കൂടെ. മറ്റുള്ളവർക്ക് വെറും ലിപികളും കടലാസുകളുമായവ എനിക്കെന്തെല്ലാമോ ആയിരുന്നു. കാൽനികതയുടെ മഷിപുരണ്ടവ. എൻറെ ഫോണിലെ സന്ദേശങ്ങളെ ഒറ്റയമർത്തലിൽ മായ്ക്കുമ്പോൾ കണ്ണു നിറയുന്നതെന്തിന്? ആശയങ്ങൾ പൂർണ്ണമാകാതെ കലഹിച്ച് ഉറങ്ങുമ്പോൾ നീറുന്നതെന്തിന്?
ഇനിയെനിക്കായി, സ്വപ്നങ്ങളും വിശേഷങ്ങളും നിറഞ്ഞ കടലാസുകൾ വരില്ലെന്നറിഞ്ഞിട്ടോ? താൻ പോലുമറിയാതെ ഇല പൊഴിക്കുന്ന മരങ്ങൾ പോലെ, ഞാൻ ഏറെ സ്നേഹിക്കുന്ന വരികൾ കൊഴിഞ്ഞു വീഴുമോ? എൻറെ പാതിജീവൻ നിറച്ച വരികളെ കാലം കടലെടുത്തുപോവും മുമ്പ് ഞാനൊന്നുകൂടി മണക്കട്ടെ. ആ നേരങ്ങളെ  ഭദ്രമായെന്നുള്ളിൽ നിറയ്ക്കട്ടെ. എൻറെയെന്ന് ആവർത്തിച്ചോതിയ വരികളാണല്ലോ അതെല്ലാം. അതത്രയും എനിക്കായി മാത്രം എൻറെ സൗഹൃദം  തന്നതാണല്ലോ
==പെൺകൊട്ടകക്കാലങ്ങൾ==
"നട്ടപ്പറ വെയിലത്ത് വെള്ളരി നട്ട പാടം ചാടിക്കടന്ന വെയിലിൻറെ ഉത്സാഹവും വരമ്പിൻറെ മണവും ചിരികളുടെ ഉന്മാദവും നിലംതൊടായക്ഷികളുടെ സ്വാതന്ത്രൃവും അകമേ അറിയുന്നു" അധ്യാപികയുടെ സിനിമാക്കാഴ്ചകളുടെ ഓർമ്മകൾ
ആമ്പല്ലൂർ തിയേറ്ററിൽ രണ്ടരമണിക്ക് പാട്ട് വെയ്ക്കും. ആ പാട്ടോടെയാണ് കൊട്ടകകൾ ഉണരുക. ആമ്പല്ലൂർ ഒരു പെൺനാടാണെന്ന് തോന്നിയിരുന്നു ആ നേരങ്ങളിൽ. സിനിമ കാണാൻ കൂട്ടമായി കൊട്ടകയിലേയ്ക്ക് പോയിരുന്ന നട്ടുച്ചകൾ.
പാട്ട് വെച്ചാൽ വലിയ കുങ്കുമപ്പൊട്ട് തൊട്ട് സെറ്റ് മുണ്ടുടുത്ത് വിശാലാക്ഷിയമ്മ ഇറങ്ങും…” പോവ് ല്ലേ കുട്ട്യോളേ? ഒരു പെൺപടയും മുഖം മിനുക്കി,മുടി ചീകി പിന്നാലെ….”ദ് ആ മേനോൻറെ പടാത്രേ…യ്ക്കിഷ്ടാ അയാൾടെ പടങ്ങൾ..നല്ല തമാശണ്ടാവും. രസികനാ…ഇതില് നസീറും ലക്ഷ്മിയും ഉണ്ട്….പേര് മറന്നു…ഒരു കുന്ത്രാണ്ടം പേരാണ്…..വേഗം നടക്കെൻറെ പിള്ളേരെ…പാടത്തൂടി പോവാം…”
അങ്ങനെ ഓർമ്മയിൽ ഒരു കൊട്ടകക്കാലം വിരിയുന്നു.വിശാലാക്ഷിയമ്മ ആയിരുന്നു ആദ്യകാലത്ത് ഞങ്ങളെ കൊണ്ടുപോയിരുന്നത്. ഞാൻ കാണുന്ന കാലത്ത് ബാലചന്ദ്രമേനോൻറെ ഫാനായിരുന്നു വിശാലാക്ഷിയമ്മ. അതിസുന്ദരി. പൊൻനിറം. അറുപതുകളിലും അത്യുത്സാഹത്തോടെ ഞങ്ങളുടെ കൂടെ രസിച്ച് വന്നിരുന്നു. അങ്ങനെ എത്രയോ അവധിദിവസങ്ങളിൽ പാടം മുറിച്ച് ബാലചന്ദ്രമേനോൻറെയും ഭരതൻറെയും പത്മരാജൻറെയും സിനിമകൾ കാണാൻ ഓടിക്കയറിയിരുന്നു.
“ശ്രീരാമ”യാണ് ആമ്പല്ലൂരിലെ കൊട്ടകക്കാരണവർ. ജങ്‌ഷനിൽ തന്നെ. വരമ്പത്ത് ചാടിക്കുതിച്ച കാലുകൾക്കെന്തൊരുത്സാഹമായിരുന്നു. പാട്ടുകളുടെ ഓളത്തിലലിഞ്ഞും ചറപറാന്ന് കഥകൾ പറഞ്ഞും പെൺകുട്ടികൾ. ആ കൂട്ടത്തിൽ നിന്നാണ് തിരക്കഥയും സംവിധാനവും അറിഞ്ഞത്. ശ്രീരാമ തിയേറ്ററിൽ ബാൽക്കണി ഉണ്ടായിരുന്നില്ല. ”ബോക്സ്”എന്ന ഒരു കൂടായിരുന്നു.അവിടെ ഇരുന്ന് സിനിമ കണ്ട ഓർമ്മ ഇല്ല. ഇടവേളകളിൽ ചായയും കടലയും വിൽക്കാൻ ആളുകൾ വന്നിരുന്നു. ഭരതൻ ചിത്രങ്ങളിലെ മിഴിവും സത്യൻ അന്തിക്കാടിൻറെ തമാശയും ജീവിതവും ആയ സമയങ്ങളിൽ വിശാലാക്ഷിയമ്മ അധികം വരാതെയായി. എന്നാൽ, ഞങ്ങൾ പെൺപട കൊട്ടകയാത്രകൾ തുടർന്നു.
പത്മരാജൻറെ ”നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ”ഇറങ്ങിയത് എൻറെ ഹൈസ്കൂൾ കാലത്താണ്. അന്ന് പ്രണയത്തിൻറെ അഭൗമഭംഗിക്ക് പാകമല്ല ഞാൻ എന്ന ബോധത്തിൽ. പക്ഷേ ഈ സിനിമയിലെ പ്രണയകുറിപ്പുകൾ എന്നെ വല്ലാതെ സ്വാധീനിച്ചു. ഇത്രയും ഉദാത്തവും ഹരിതാഭവുമായ പ്രണയസന്ദേശം മറ്റെവിടെയും അതുവരെയും ഞാൻകണ്ടതില്ല. സോളമൻറെ മാതളനാരകം പൂവിടുന്ന പുലരികൾ.കോൺവെന്റിൽ ബൈബിൾ വച്ചിരുന്നു. പഴയനിയമം തപ്പി ഉത്തമഗീതം വായിച്ചത് എത്രയോതവണ. എന്നും ബൈബിൾ വായിച്ചിട്ടും ഈ പെങ്കൊച്ച് നന്നാവുന്നില്ലല്ലോ എന്ന് കന്യാസ്ത്രീകൾ കരുതിക്കാണും. ഓരോ തവണയും ഇത്രയേറേ ഹരിതമോ പ്രണയംഎന്ന് ചിന്തിച്ചുപോയി.അരവിന്ദൻറെ സിനിമകളോട് ഞങ്ങൾക്ക് പ്രത്യേകകമ്പം ആയിരുന്നു. ഞങ്ങളുടെ സ്വന്തം സി വി ശ്രീരാമൻ കഥകളുടെ അനുകൽപ്പനങ്ങളായ “ചിദംബര”വും “വാസ്തുഹാര”യും. സ്മിതാപാട്ടീലിൻറെയും മാട്ടുപ്പെട്ടിയുടെയും സൗന്ദര്യം മാത്രമല്ല ചിദംബരം ഒരുവലിയ രഹസ്യം ഒളിപ്പിച്ച അനുഭവം: അത് ഇന്നും വെളിപ്പെടാത്ത ഒന്നത്രേ. ‘ശ്രീലക്ഷ്മി’യാണ് രണ്ടാമത്തെ തിയേറ്റർ. കൂടുതൽ സിനിമകൾ കണ്ടതവിടെ. അതിനടുത്ത് ‘ശ്രീഭവൻ’ ഹോട്ടലിലെ മസാലദോശ പുകഴ് കൊണ്ടകാലം. വല്ലപ്പഴും കയറിയിരുന്നു.
‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിലെ ‘മഞ്ഞമന്ദാരമേ’ എന്നത് പൊതുവേ മൺതാരങ്ങളായ മന്ദാരങ്ങളോട് ഇഷ്ടം കൂട്ടി. തുള്ളിയുറഞ്ഞു ഞാൻ കാവാകെ തീണ്ടുമ്പോൾ എന്ന് ഭരതൻ എഴുതിയപ്പോൾ സ്വയം ഒരു കാവായിമാറി ‘ആരണ്യകം ‘ കണ്ടപ്പോൾ ആത്മാവിൽ മുട്ടിവിളിച്ചത് എന്നെയല്ലേ എന്നും. അല്ലെങ്കിലും സിനിമാഗാനങ്ങൾ നമ്മളോരുത്തരുടെയും ആണല്ലോ. ഞാൻ ജനിക്കും മുമ്പ് വയലാർ എഴുതിയത് വരെ എനിക്കുവേണ്ടിയത്രേ.സംഘട്ടനങ്ങൾ, നൃത്തരംഗങ്ങൾ, ഉദ്വേഗഭരിതമായ കഥ എന്നൊക്കെ കേട്ട് ഓടിപ്പോയ് നോട്ടീസ് എടുക്കും…”ശേഷം വെള്ളിത്തിരയിൽ” എന്നച്ചടിച്ച കടലാസുകളിൽ എന്തൊക്കെയോ ഒളിപ്പിച്ച് വെച്ചിട്ടുണ്ട് എന്നായിരുന്നു വിചാരം.
കൗമാരത്തിൻറെ ഒരു വലിയ തട്ടകമായിരുന്നു ആ കൊട്ടകക്കാലം. കറൻറ് ഇടയ്ക്കിടെ പോവുകയും ആളുകൾ കൂവിയും സ്ക്രീനിലേയ്ക്ക് ടോർച്ചടിക്കുകയും ചെയ്തിരുന്ന നേരങ്ങൾ. കറൻറ് വരാതെ പാതിയിറങ്ങിയ ഒന്നോ രണ്ടോ സിനിമകൾ. ആമ്പല്ലൂരിൽ പെൺമണം അധികം ഏൽക്കാത്ത ഒരേയൊരു കൊട്ടക ‘ജോളി’ യായിരുന്നു. വെണ്ടോരിലേയ്ക്ക് കേറും ഇടവഴിയിൽ. ആൺകാമനകളുടെ സ്വപ്നഭൂമിക. പെണ്ണുടൽ നീറഞ്ഞ തിരശ്ശീല. ആകെ ‘തണ്ണീർ തണ്ണീർ’ കാണാനാണ് അങ്ങോട്ട് പോയത്. ഇന്ന് കൊട്ടകകൾ രൂപം മാറി. സിനിമകൾ മാറിവരുന്നു. ചർച്ചകളും തർക്കങ്ങളും നടക്കുന്നു.എങ്കിലും ഒരു നഷ്ടമെന്നുള്ളിൽ ഊറുന്നു. ആമ്പല്ലൂർ വടക്കുമുറിയിലെ പെൺകാഴ്ചകളോളം അതെത്തുന്നില്ല.വിശാലാക്ഷിയമ്മയും മറ്റു പലരും വിസ്മൃതിയിലേയ്ക്കാണ്ടു. എന്നിട്ടും ആ നട്ടപ്പറ വെയിലത്ത് വെള്ളരി നട്ട പാടം ചാടിക്കടന്ന വെയിലിൻറെ ഉത്സാഹവും വരമ്പിൻറെ മണവും ചിരികളുടെ ഉന്മാദവും നിലംതൊടായക്ഷികളുടെ സ്വാതന്ത്രൃവും അകമേ അറിയുന്നു. ഒരു കാലമാകെ തിരശ്ശീല വിടർത്തുന്നു. ഏതോ മഹാരഹസ്യം ഈ മയിൽപ്പീലിയിൽ ഉണ്ടെന്ന് കരുതിയ ബാല്യം പോലെ എന്തൊക്കെയോ ആ തിരശ്ശീലകൾ എനിക്ക് ബാക്കിവെച്ചിട്ടുണ്ട്
എൻ.പി. ധനം
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/503384" എന്ന താളിൽനിന്ന് ശേഖരിച്ചത്