Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:18078 kadungapuram satalite.png|ലഘുചിത്രം]]
[[പ്രമാണം:18078 kadungapuram satalite.png|ലഘുചിത്രം]]
പുഴക്കാട്ടിരി പഞ്ചായത്തിന്റെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന വിശാലമായ പുൽപരപ്പും, ചരിത്ര പ്രധാനമായ പാലൂർകോട്ടയുടെ അവശിഷ്ടങ്ങളും മനോഹാരിത കൊണ്ടുതന്ന ആരിലും കൌതുകമുണർത്തും. പാലൂർകോട്ടയുടെ പരിസരപ്രദേശത്തുനിന്ന് ഉത്ഭവിക്കുന്ന ചോല നൂറിൽപ്പരം അടി താഴ്ചയിലേക്ക് പതിക്കുന്ന കാഴ്ച കാൽപനികാനുഭൂതിയുളവാക്കുന്നതാണ്. പാലൂർകോട്ടയിൽ നിന്നും നോക്കിയാൽ പെരിന്തൽമണ്ണ താലൂക്കിന്റെ സിംഹഭാഗവും കാണാം. ചൊവ്വാണക്കടവിലെ ചിറയും താഴെയുള്ള മണൽതുരുത്തും ചിറയിലെ പൂന്തോട്ടവും സായാഹ്നവേളകൾ ചിലവഴിക്കാൻ ആളുകൾ എത്തുന്ന സ്ഥലങ്ങളാണ്. പഞ്ചായത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന ചെറുപുഴയും പുഴയുടെ ഇരുവശങ്ങളിലുമുള്ള പച്ചപ്പാടങ്ങളും തെങ്ങിൻതോപ്പുകളും പുഴക്കാട്ടിരി എന്ന ഈ ഗ്രാമത്തിനു നൽകുന്ന പ്രകൃതിഭംഗി വർണ്ണനാതീതമാണ്. ആദ്യകാലത്ത് വൻ കാടായിരുന്ന ഈ പ്രദേശങ്ങളെല്ലാം ബ്രിട്ടീഷ് ഭരണകാലത്ത് നായാട്ടുവിനോദത്തിന് ഉപയോഗിച്ചിരുന്നു. ചരിത്രപ്രസിദ്ധമായ മാമാങ്കമഹോത്സവ വേളയിൽ സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മിലുടലെടുത്ത അനൈക്യം നാടുവാഴിനായന്മാരും ചാവേർപ്പട തലവൻമാരും അധിവസിച്ചിരുന്ന കോട്ടക്കൽ പ്രദേശം വിട്ടുപോരാൻ വള്ളുവക്കോനാതിരിയെ പ്രേരിപ്പിച്ചു. അന്നവരെ അനുഗമിച്ച പ്രമുഖരായിരുന്നു കരുവായൂര് മൂസ്സത്മാരും, മുതൽപുരേടത്ത് നായന്മാരും, വെങ്കിട മുസ്ളീം തറവാട്ടുകാരും. പിന്നീട് വള്ളുവക്കോനാതിരിയുടെ കേന്ദ്രസ്ഥാനമായിത്തീർന്ന തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെയും, അങ്ങാടിപ്പുറത്തിന്റെയും പരിസര പ്രദേശങ്ങളായ പുഴക്കാട്ടിരി, കടുങ്ങപുരം, കട്ടിളശ്ശേരി, കരിഞ്ചാപ്പാടി തുടങ്ങിയ പ്രദേശങ്ങളിൽ അവർ താവളമുറപ്പിച്ചു. കരുവായൂർ മൂസ്സത്മാർ പുഴക്കാട്ടിരിയിലും, കടുങ്ങപുരത്തുമായി വാസമുറപ്പിച്ചപ്പോൾ മുതൽപുരേടത്തുകാർ കട്ടിളശ്ശേരിയും, വെങ്കിട്ടമുസ്ളീം തറവാട്ടുകാർ പുണർപയുമാണ് കേന്ദ്രമാക്കിയത്. വള്ളുവക്കോനാതിരിയുടെ ഭരണകാര്യങ്ങളിൽ മുസ്സതിന് രണ്ടാംപദവിയായ പ്രധാനമന്ത്രിസ്ഥാനം തന്നയായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ പോരാട്ടത്തിൽ സജീവമായി പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികളായ എം.പി.നാരായണമേനോന്റെയും, കട്ടിളശ്ശേരി മുഹമ്മദ് മുസ്ള്യാരുടെയും ജന്മസ്ഥമായ കട്ടിളശേരിയും അവരുടെ ജന്മഗൃഹങ്ങളും ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ചവയാണ്. ദുഷ്ടതയുടേയും, ക്രൂരതയുടേയും മൂർത്തീരൂപമായ ഫ്യൂഡൽ-ജന്മിത്തത്തിന്റെ ഫലമായി കർഷകർ അനുഭവിച്ചിരുന്ന കഷ്ടതകൾക്കെതിരായി കോഡൂർ, പൊൻമള, കുറുവ എന്നീ പ്രദേശങ്ങളിൽ കുടിയാൻപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിൽ ദത്തശ്രദ്ധനായിരുന്ന കട്ടിളശ്ശേരിമുസ്ളീയാർ, വള്ളുവനാട് ഖിലാഫത്ത് കോൺഗ്രസ്സ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂക്കോട്ടൂരിനടുത്ത എട്ടുതറ എന്ന സ്ഥലത്ത് വമ്പിച്ച കുടിയാൻപ്രക്ഷോഭയോഗം സംഘടിപ്പിക്കുവാൻ മുസ്ളീയാരും, എം.പി.നാരായണമേനോനും വിശ്രമമില്ലാതെ പ്രവർത്തിച്ചു. എന്നാൽ ബ്രിട്ടീഷ് ഗവൺമെന്റ് 144-ാം വകുപ്പുപ്രകാരം യോഗങ്ങൾ നിരോധിക്കുകയും കട്ടിളശ്ശേരിയെയും, എം.പി.യെയും അറസ്റ്റ് ചെയ്യാൻ ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ കട്ടിളശ്ശേരിമുസ്ള്യാർ ഫ്രഞ്ച് അധീനപ്രദേശമായ പുതുശേരി(പോണ്ടിച്ചേരി)യിലേക്ക് രക്ഷപ്പെടുകയും, എം.പി.നാരായണമേനോൻ 1921 സെപ്റ്റംബറിൽ അറസ്റ്റ് ചെയ്യപ്പെടുകയും ജീവപര്യന്തം ജയിൽ ശിക്ഷയ്ക്ക് പാത്രമാകുകയും ചെയ്തു. 1960-ൽ പുഴക്കാട്ടിരി ബ്രാഞ്ച് പോസ്റ്റോഫീസ് സ്ഥാപിതമാവുന്നതു വരെ അഞ്ചലോട്ടക്കാരായിരുന്നു തപാൽ വിതരണം നടത്തിയിരുന്നത്. പാതിരമണ്ണ, മണ്ണുംകുളം, കോട്ടുവാട്, പുഴക്കാട്ടിരി എന്നീ പ്രദേശങ്ങളാണ് പുഴക്കാട്ടിരി ബ്രാഞ്ച് പോസ്റ്റോഫീസിന്റെ പരിധിയിൽ വരുന്നത്. ചെത്തുവഴി എന്നറിയപ്പെട്ടിരുന്ന അങ്ങാടിപ്പുറം-പടപ്പറമ്പ് റോഡ്, ആദ്യകാലത്ത് കാളവണ്ടികൾക്കും ബ്രിട്ടീഷുകാരുടെ കുതിരവണ്ടികൾക്കും പോകാൻ മാത്രം പര്യാപ്തമായ നിലയിലുള്ളതായിരുന്നു. കോഴിക്കോട്-മദ്രാസ് ട്രങ്ക് റോഡ് എന്നറിയപ്പെട്ടിരുന്ന രാമപുരം റോഡായിരുന്നു അക്കാലത്ത് ദുരയാത്രയ്ക്കുള്ള ഏക ആശ്രയം. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്ന പുഴക്കാട്ടിരി, 1961-ലാണ് പുഴക്കാട്ടിരി പഞ്ചായത്തായി രൂപം പ്രാപിക്കുന്നത്. പഞ്ചായത്തിന്റെ ആദ്യ ഭരണസമിതി നിലവിൽ വരുന്നത് 1964-ലാണ്. 1969-ലാണ് ഇപ്പോഴുള്ള സ്വന്തം കെട്ടിടത്തിൽ പഞ്ചായത്ത് പ്രവർത്തനമാരംഭിച്ചത്. ആദ്യപ്രസിഡന്റ് പാലൊളി മുഹമ്മദ് കുട്ടിയായിരുന്നു.
== ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ ==
== ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ ==
**
**
1,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/485880" എന്ന താളിൽനിന്ന് ശേഖരിച്ചത്