"ജി.എം.യു.പി.എസ് കാളികാവ് ബസാർ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കാളികാവ് ബസാർ/വിദ്യാരംഗം കലാ സാഹിത്യ വേദി (മൂലരൂപം കാണുക)
21:18, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
'''*ബഷീർ സ്മൃതികളിൽ വിദ്യാർഥികൾ...*''' | '''*ബഷീർ സ്മൃതികളിൽ വിദ്യാർഥികൾ...*''' | ||
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികളുടെ വരകളിലൂടെ മലയാള സാഹിത്യത്തിലെ സുൽത്താനും കഥാപാത്രങ്ങളുമൊക്കെ പുനർജനിക്കുകയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന് പ്രിയപ്പെട്ടതായിരുന്ന മാങ്കോസ്റ്റിൻ തൈ വിദ്യാലയങ്കണത്തിൽ നട്ടുപിടിപ്പിച്ചു.ബഷീർ എന്ന എഴുത്തുകാരനോടുള്ള വിദ്യാലയത്തിന്റെ ആദരമായി അദ്ദേഹത്തിന്റെ ത്രിമാനചിത്രം വിദ്യാല ചുമരിൽ ഒരുങ്ങുകയാണ്. | ബഷീർ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികളുടെ വരകളിലൂടെ മലയാള സാഹിത്യത്തിലെ സുൽത്താനും കഥാപാത്രങ്ങളുമൊക്കെ പുനർജനിക്കുകയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന് പ്രിയപ്പെട്ടതായിരുന്ന മാങ്കോസ്റ്റിൻ തൈ വിദ്യാലയങ്കണത്തിൽ നട്ടുപിടിപ്പിച്ചു.ബഷീർ എന്ന എഴുത്തുകാരനോടുള്ള വിദ്യാലയത്തിന്റെ ആദരമായി അദ്ദേഹത്തിന്റെ ത്രിമാനചിത്രം വിദ്യാല ചുമരിൽ ഒരുങ്ങുകയാണ്. | ||
'''റാസിയും റസലും പറഞ്ഞു ചേട്ടൻമാരോട് | |||
പുസ്തകങ്ങളുടെ കൂട്ടുകാരാവാൻ..''' | |||
കാളികാവ്: കാളികാവ് ബസാർ ഗവ യു.പി.സ്ക്കൂളിൽ വായനദിനാഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയത് ഇമ്മിണി ബല്യ എഴുത്തുകാരായിരുന്നു.കാളികാവിലെ കുട്ടി എഴുത്തുകാരായ റാസിയും റസലും.എൽ പി.ക്ലാസുകളിൽ പഠിക്കുന്ന ഇവർ തങ്ങളുടെ പുസ്തകങ്ങളുമായാണ് വിദ്യാലയത്തിലെത്തിയത്.കുട്ടികൾ എഴുത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത് സ്ക്കൂളിലെ മറ്റു കുട്ടികൾക്കും കൗതുകമായി. എൽ.കെ.ജി ക്ലാസിൽ പഠിക്കുമ്പോൾ മുതൽ റാസിയും റസലും കവിതകൾ എഴുതിയിരുന്നു. കുട്ടികൾ പറയുന്നത് പിതാവ് എഴുതിയെടുക്കുകയായിരുന്നു ആദ്യം. പിന്നീട് കുട്ടികൾ തന്നെ രചന നിർവ്വഹിച്ചു തുടങ്ങി. 4 പുസ്തകങ്ങളാണ് ഇതിനകം പ്രസിദ്ധീകരിച്ചത്.എം.ടി വാസുദേവൻ നായർ, അക്കിത്തം തുടങ്ങിയ സാഹിത്യ കുലപതികളാണ് ഇവരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തത്.നിരവധി അംഗീകാരങ്ങളും കുട്ടികളെ തേടിയെത്തിയിട്ടുണ്ട്. വായനാ വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് കുട്ടികൾ നിർവ്വഹിച്ചത്.ക്ലാസ് ലൈബ്രറികൾ ഒരുക്കൽ, പുസ്തകവിതരണം, പുസ്തക ക്വിസ്സ് വായനാ കാർഡ് നിർമാണം, വായനമത്സരം തുടങ്ങിയവയാണ് വിദ്യാലയത്തിൽ നടപ്പാക്കുന്നത്. |