"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം/Activities (മൂലരൂപം കാണുക)
21:07, 31 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 32: | വരി 32: | ||
നറുക്കെടുപ്പിലൂടെ മത്സര തീയതി നിശ്ചയിച്ചു.വൈകിട്ട് സ്കൂൾ വിട്ടാൽ ഫുട്ബോൾ ആരാധകരെല്ലാം ഗ്രൗണ്ടിലേക്ക്. ഓരോ ദിവസവും ഓരോ കളി വീതം. ടീമുകൾ'സ്വന്തം രാജ്യ'ത്തിന്റെ ജഴ്സി ധരിച്ച് കളത്തിലിറങ്ങുമ്പോൾ ഗാലറിയിൽ ആവേശം മുറുകും. റഫറിമാരും ലൈൻ അമ്പയർമാരും പരിശീലനം നേടിയ കുട്ടികൾ തന്നെ.ഇന്നലെ കളിക്കളത്തിൽ അർജന്റീനയും (X.G) സ്പെയിനും (X. A) തമ്മിലായിരുന്നു പൊരിഞ്ഞ പോരാട്ടം. ടൈബ്രേക്കറിൽ വിജയം അർജന്റീനയ്ക്ക്.വിജയികൾ പ്രീക്വാർട്ടറിലേക്ക്. ലോകകപ്പ് ഫൈനൽ നടക്കുന്ന ജൂലൈ 15നു തന്നെ സെൻറ് മേരീസിലും ഫൈനൽ തകർക്കും.വിജയികൾക്ക് ഉഗ്രൻ സമ്മാനങ്ങളുമുണ്ട്. കായികാധ്യാപകൻ കെ.എസ്.സിബിയുടെ നേതൃത്വത്തിൽ കുട്ടിക്കൂട്ടം ആവേശത്തിമിർപ്പിലാണ്. | നറുക്കെടുപ്പിലൂടെ മത്സര തീയതി നിശ്ചയിച്ചു.വൈകിട്ട് സ്കൂൾ വിട്ടാൽ ഫുട്ബോൾ ആരാധകരെല്ലാം ഗ്രൗണ്ടിലേക്ക്. ഓരോ ദിവസവും ഓരോ കളി വീതം. ടീമുകൾ'സ്വന്തം രാജ്യ'ത്തിന്റെ ജഴ്സി ധരിച്ച് കളത്തിലിറങ്ങുമ്പോൾ ഗാലറിയിൽ ആവേശം മുറുകും. റഫറിമാരും ലൈൻ അമ്പയർമാരും പരിശീലനം നേടിയ കുട്ടികൾ തന്നെ.ഇന്നലെ കളിക്കളത്തിൽ അർജന്റീനയും (X.G) സ്പെയിനും (X. A) തമ്മിലായിരുന്നു പൊരിഞ്ഞ പോരാട്ടം. ടൈബ്രേക്കറിൽ വിജയം അർജന്റീനയ്ക്ക്.വിജയികൾ പ്രീക്വാർട്ടറിലേക്ക്. ലോകകപ്പ് ഫൈനൽ നടക്കുന്ന ജൂലൈ 15നു തന്നെ സെൻറ് മേരീസിലും ഫൈനൽ തകർക്കും.വിജയികൾക്ക് ഉഗ്രൻ സമ്മാനങ്ങളുമുണ്ട്. കായികാധ്യാപകൻ കെ.എസ്.സിബിയുടെ നേതൃത്വത്തിൽ കുട്ടിക്കൂട്ടം ആവേശത്തിമിർപ്പിലാണ്. | ||
പ്രവചനമത്സരവും ഫുട്ബോൾ ക്വിസും ലോകകപ്പിന്റെ ഭാഗമായുണ്ട്. | പ്രവചനമത്സരവും ഫുട്ബോൾ ക്വിസും ലോകകപ്പിന്റെ ഭാഗമായുണ്ട്. | ||
==ഇശലിന്റെ തേനിമ്പം പകർന്ന് വി.എം കുട്ടി; എഴുത്തും പാട്ടും ചരിത്രവുമറിഞ്ഞ് വിദ്യാർഥികൾ== | |||
'ഭാരതപ്പൂങ്കാവനത്തിലെ പൂക്കളാണേ നമ്മൾ | |||
ഭാരതാംബ പെറ്റെടുത്ത കൺമണികളാണേ' മലബാറിലെ മാപ്പിളമാരുടെ പാട്ടിനെ മലയാളിയുടെ ഹൃദയതാളമാക്കിയ പാട്ടുകാരൻ വി.എം കുട്ടി ഹൃദയം തുറന്നു പാടുമ്പോൾ ചുറ്റുമിരുന്ന് കുട്ടികൾ താളം പിടിച്ചു.പിന്നെ എഴുത്തിനെക്കുറിച്ചും പാട്ടിനെക്കുറിച്ചും പാട്ടിന്റെ ചരിത്രത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ചോദ്യങ്ങളായി. | |||
'എഴുത്തിന്റെ വഴിയേ...' പഠനയാത്രയുടെ ഭാഗമായി പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം പ്രവർത്തകരാണ് വി.എം കുട്ടിയുടെ വീട്ടിൽ ഒത്തുചേർന്ന് പാട്ടിന്റെ സുഗന്ധം നിറഞ്ഞ ചരിത്രവഴികൾ തേടിയത്. | |||
രോഗങ്ങളുടെ ക്ഷീണം മാറ്റിവച്ച് ഏഴു പതിറ്റാണ്ടിന്റെ 'കഥകൾ' കുട്ടികളോടു പങ്കിടാൻ അദ്ദേഹത്തിന് ആവേശമായിരുന്നു. അറബി മലയാളം, എം.എസ് ബാബുരാജുമൊത്തുള്ള യാത്രകൾ, കത്തു പാട്ടുകൾ, വിവിധ മതവിഭാഗങ്ങളിലെ പാട്ടുകൾ തമ്മിലുള്ള ബന്ധം തുടങ്ങിയവയെല്ലാം മാപ്പിളപ്പാട്ട് സാഹിത്യത്തിന്റെ ചരിത്രകാരൻ കൂടിയായ അദ്ദേഹം പങ്കുവച്ചു.കു |ട്ടികൾക്കൊപ്പം പാട്ടു പാടി. | |||
കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയും വിദ്യാർഥികൾ സന്ദർശിച്ചു. അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് ചരിത്രാവലോകനം നടത്തി. വൈദ്യരെക്കുറിച്ചുള്ള ടെലിഫിലിമും ഹൃദ്യാനുഭവമായി. | |||
കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വൈലാലിൽ വീടും അരക്കിണറിലെ സിനിമാ നടൻ മാമുക്കോയയുടെ വീടും കുട്ടികൾ സന്ദർശിച്ചു. | |||
വിദ്യാരംഗം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, അധ്യാപകരായ കെ.എസ്.സിബി, നിഷ ജെയിംസ്, സ്വപ്ന സിറിയക്, ഭാരവാഹികളായ എം.അബു ത്വാഹിർ, പി.ഫാത്തിമ സഫ, ജി.ശോഭിത്, എൻ.അശ്വിൻദേവ്, ടി.കെ മുഹമ്മദ് ഇഹ്സാൻ, പി.എച്ച് ഷിഹ് ല നെസ്മിൻ എന്നിവർ നേതൃത്വം നൽകി. | |||
==ഇന്ന് (O5.07.2018, വ്യാഴം) വൈക്കം മുഹമ്മദ് ബഷീർ ചരമദിനം | |||
ഓർമകളിൽ നിറയെ 'റ്റാറ്റ';അനുഭവങ്ങൾ പങ്കിട്ട് അനീസ് ബഷീർ== | |||
അങ്ങാടിപ്പുറം: "എന്റെ റ്റാറ്റ നന്മ മാത്രമായിരുന്നു. ഒരു ജീവനേയും നോവിക്കാത്ത പച്ചമനുഷ്യൻ.പാറ്റയെയും പഴുതാരയെയും പാമ്പിനെയും അദ്ദേഹം സ്നേഹിച്ചു. മനുഷ്യർക്ക് മാത്രമല്ല ഈ ഭൂമിയിൽ അവകാശമുള്ളതെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. സൗഹൃദത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം നൽകി. ആ ബാപ്പയുടെ മകനായി പിറന്നതിൽ അഭിമാനമുണ്ട് " കോഴിക്കോട് കടപ്പുറത്ത് സായാഹ്നത്തിൽ ഒത്തുകൂടിയ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം പ്രവർത്തകരോട് ബഷീറിനെക്കുറിച്ചുള്ള ഓർമകൾ മകൻ അനീസ് പങ്കിട്ടു. | |||
"റ്റാറ്റയുടെ നർമബോധവും രചനാരീതിയും എല്ലാവരെയും ആകർഷിച്ചു.മത വർഗീയത അദ്ദേഹത്തിന് സഹിക്കാൻ പറ്റില്ലായിരുന്നു. ഹിന്ദു സന്യാസിയായും സൂഫിവര്യനായും ജീവിച്ചയാളല്ലേ ... അനൽ ഹക്കും അഹം ബ്രഹ്മാസ്മിയും ഒന്നാണെന്ന് പറയുമായിരുന്നു. കറകളഞ്ഞ ദൈവഭക്തി ഞാൻ ബാപ്പയിലാണ് കണ്ടത്. " അനീസ് ബഷീർ പറഞ്ഞു. | |||
പത്രവിൽപ്പനക്കാരനായും പത്രാധിപരായും കമ്പൗണ്ടറായും പാചകക്കാരനായും കൈ നോട്ടക്കാരനായും കാവൽക്കാരനായും ഖലാസിയായും ബുക്സ്റ്റാൾ നടത്തിപ്പുകാരനായും മാജിക്കുകാരനായും ഹോട്ടൽ തൊഴിലാളിയായുമെല്ലാം ഉപജീവനത്തിനായി അധ്വാനിച്ച ബേപ്പൂർ സുൽത്താനെ അനീസ് കുട്ടികൾക്കു പരിചയപ്പെടുത്തി.അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ കോഴിക്കോട്ടെത്തിയതും സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കെടുത്തതും ജയിൽവാസമനുഭവിച്ചതുമെല്ലാം അനീസ് വിശദീകരിച്ചു. | |||
വൈക്കം മുഹമ്മദ് ബഷീറിന്റെ മയ്യിത്ത് ചുമന്ന വി.മുഹമ്മദ് കോയയും അനുഭവങ്ങൾ പങ്കുവച്ചു. | |||
==പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ വിജയോത്സവം== | ==പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ വിജയോത്സവം== | ||
വരി 42: | വരി 57: | ||
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഡിജിറ്റൽ ക്ലാസ്സുകളായി. എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള 38 ഡിവിഷനുകളിലും പ്രൊജക്ടറും ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു.എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ്, യു.പി.എസ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. സർക്കാർ ധനസഹായത്തിനൊപ്പം രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെയാണ് സമ്പൂർണ ഡിജിറ്റൽ ക്ലാസ് മുറികൾ തയാറായത്.സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ,പ്രിൻസിപ്പൽ ബെനോ തോമസ്, പ്രധാനാധ്യാപിക ജോജി വർഗീസ്, ഐ.ടി. കോ- ഓർഡിനേറ്റർമാരായ ബിനു മാത്യു, എസ്.ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി വിജയകരമായി നടപ്പാക്കിയത്. | പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഡിജിറ്റൽ ക്ലാസ്സുകളായി. എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള 38 ഡിവിഷനുകളിലും പ്രൊജക്ടറും ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു.എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ്, യു.പി.എസ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. സർക്കാർ ധനസഹായത്തിനൊപ്പം രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെയാണ് സമ്പൂർണ ഡിജിറ്റൽ ക്ലാസ് മുറികൾ തയാറായത്.സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ,പ്രിൻസിപ്പൽ ബെനോ തോമസ്, പ്രധാനാധ്യാപിക ജോജി വർഗീസ്, ഐ.ടി. കോ- ഓർഡിനേറ്റർമാരായ ബിനു മാത്യു, എസ്.ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി വിജയകരമായി നടപ്പാക്കിയത്. | ||
==പത്ത് ഇലകളും നാട്ടറിവും പിന്നെ ഔഷധക്കഞ്ഞിയും; കർക്കടകമറിഞ്ഞ് പരിയാപുരത്തെ വിദ്യാർഥികൾ== | |||
🍬🍬🍬🍬🍬🍬🍬🍬🍬 | |||
കർക്കടകത്തിലെ നാട്ടറിവുകൾ തിരിച്ചറിഞ്ഞും കർക്കടകക്കഞ്ഞി സേവിച്ചും ഭക്ഷ്യയോഗ്യമായ പത്ത് ഇലകളുടെ ചന്തയൊരുക്കിയും പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കർക്കടകമാസത്തെ വരവേറ്റു. | |||
പോഷകങ്ങളും ഔഷധങ്ങളും നിറഞ്ഞ ആഹാരശീലവും നാട്ടുനന്മകളും സ്വന്തമാക്കുന്നതിന്റെ ഭാഗമായി സ്കൂളിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് 'കർക്കടകം ആഘോഷമാക്കാം' പരിപാടിയൊരുക്കിയത്. കുമ്പളം, മത്തൻ, വെള്ളരി, ചേമ്പ്, ചേന, മുള്ളൻ ചീര, തകര, പയർ, തഴുതാമ, ആനക്കൊടിത്തൂവ എന്നിവയാണ് വീടുകളിൽ നിന്നും 'ഇലച്ചന്ത'യിലേക്ക് കുട്ടികൾ എത്തിച്ചത്.ഇവയുടെ ഔഷധമൂല്യം തിരിച്ചറിഞ്ഞ അധ്യാപകരും വിദ്യാർഥികളും കട 'കാലി'യാക്കി! | |||
പെരിന്തൽമണ്ണ അമൃതം ആയുർവേദ ആശുപത്രി എം.ഡി.ഡോ. പി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കർക്കടകത്തിലെ ഔഷധസേവ, ജീവിതചര്യകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു. തുടർന്ന് ഡോക്ടറുടെ സാന്നിധ്യത്തിൽ കർക്കടക്കഞ്ഞി തയാറാക്കി.പ്ലാവിലക്കുമ്പിളിലായിരുന്നു വിതരണം. കഞ്ഞിയുടെ ചേരുവകളും തയാറാക്കുന്ന വിധവും സ്കൂളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. | |||
പ്രിൻസിപ്പൽ ബെനോ തോമസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബെന്നി തോമസ്,മനോജ് കെ.പോൾ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ ടി.മുഹമ്മദ് സലാഹുദ്ദീൻ, വർഷ ജോസഫ്, ജഹാന ഷെറിൻ, കെ.പി ഹരിത, ടി. ഷഹദ് ബിൻ ഷുക്കൂർ,ആൻ മേരി ജോസഫ് എന്നിവർ നേതൃത്വം നൽകി | |||
== നുറുങ്ങുവെട്ടവുമായി സെന്റ് മേരീസിലെ കുട്ടികൾ കുട്ടനാട്ടിലേക്ക് പുറപ്പെട്ടു== | == നുറുങ്ങുവെട്ടവുമായി സെന്റ് മേരീസിലെ കുട്ടികൾ കുട്ടനാട്ടിലേക്ക് പുറപ്പെട്ടു== | ||
👇👇👇👇👇👇👇👇👇 | 👇👇👇👇👇👇👇👇👇 |