"ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:17, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
ഖാദിബോഡ് മുക്കിൽ നിന്നും അര കിലോമീറ്റർ അകലെ പനങ്ങാട്ടേലയിലാണ് കോട്ടപ്പുറം കാവ് സ്ഥിതിചെയ്യുന്നത്.ധാരാളം വർഷം പഴക്കമുള്ള ചാര്,മുള,ശതാവരി,മേന്തോന്നി,ഗരുഡക്കൊടി,നൊച്ചി, സർപ്പഗന്ധി തുടങ്ങിയ വൈവിധ്യമാർന്ന സസ്യജാലങ്ങളും ആരോഗ്യകരമായ നല്ലൊരു ആവാസവ്യവസ്ഥയും ഈ കാവിലുണ്ട്. | ഖാദിബോഡ് മുക്കിൽ നിന്നും അര കിലോമീറ്റർ അകലെ പനങ്ങാട്ടേലയിലാണ് കോട്ടപ്പുറം കാവ് സ്ഥിതിചെയ്യുന്നത്.ധാരാളം വർഷം പഴക്കമുള്ള ചാര്,മുള,ശതാവരി,മേന്തോന്നി,ഗരുഡക്കൊടി,നൊച്ചി, സർപ്പഗന്ധി തുടങ്ങിയ വൈവിധ്യമാർന്ന സസ്യജാലങ്ങളും ആരോഗ്യകരമായ നല്ലൊരു ആവാസവ്യവസ്ഥയും ഈ കാവിലുണ്ട്. | ||
==കോയിക്കൽ കൊട്ടാരം== | ==കോയിക്കൽ കൊട്ടാരം== | ||
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരമാണ് കോയിക്കൽ കൊട്ടാരം.നെടുമങ്ങാട് നിലനിൽക്കുന്ന ഏറ്റവും പഴക്കമുള്ള സ്ഥാപനമാണിത്. 1670കളിൽ വേണാടിന്റെ റീജന്റായിരുന്ന ഉമയമ്മറാണിയുടെ (പേരകം സ്വരൂപം - വേണാടിന്റെ താവഴി) കൊട്ടാരമാണിതെന്നു കരുതുന്നു. മുകിലൻ (മുഗളൻ എന്നതിന്റെ തത്ഭവം) എന്ന ഒരു മുസ്ലിം പോരാളി റാണിയുടെ ഭരണകാലത്ത് തിരുവനന്തപുരത്തിനു സമീപം വരെ സൈന്യസമേതം ആക്രമിച്ച് മണകാട് തമ്പടിച്ചു. അതോടെ റാണിക്ക് തിരുവനന്തപുരം വിട്ട് നെടുമങ്ങാട് നിലയുറപ്പിക്കേണ്ടി വന്നു, അന്നു പണിത കോട്ടാരമാണിതെന്നാണു കരുതുന്നതു്. കേരളസർക്കാർ വക ഒരു ചരിത്ര സംരക്ഷിത സ്മാരകമാണിപ്പോൾ. 1992 മുതൽ ഒരു ഫോക്ലോർ മ്യൂസിയവും, ന്യൂമിസ്മാറ്റിക് (നാണയ) മ്യൂസിയവും പ്രവർത്തിച്ചുവരുന്നു. | തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരമാണ് കോയിക്കൽ കൊട്ടാരം.നെടുമങ്ങാട് നിലനിൽക്കുന്ന ഏറ്റവും പഴക്കമുള്ള സ്ഥാപനമാണിത്. 1670കളിൽ വേണാടിന്റെ റീജന്റായിരുന്ന ഉമയമ്മറാണിയുടെ (പേരകം സ്വരൂപം - വേണാടിന്റെ താവഴി) കൊട്ടാരമാണിതെന്നു കരുതുന്നു. മുകിലൻ (മുഗളൻ എന്നതിന്റെ തത്ഭവം) എന്ന ഒരു മുസ്ലിം പോരാളി റാണിയുടെ ഭരണകാലത്ത് തിരുവനന്തപുരത്തിനു സമീപം വരെ സൈന്യസമേതം ആക്രമിച്ച് മണകാട് തമ്പടിച്ചു. അതോടെ റാണിക്ക് തിരുവനന്തപുരം വിട്ട് നെടുമങ്ങാട് നിലയുറപ്പിക്കേണ്ടി വന്നു, അന്നു പണിത കോട്ടാരമാണിതെന്നാണു കരുതുന്നതു്. കേരളസർക്കാർ വക ഒരു ചരിത്ര സംരക്ഷിത സ്മാരകമാണിപ്പോൾ. 1992 മുതൽ ഒരു ഫോക്ലോർ മ്യൂസിയവും, ന്യൂമിസ്മാറ്റിക് (നാണയ) മ്യൂസിയവും പ്രവർത്തിച്ചുവരുന്നു. | ||
1677 നും 1684 നും മദ്ധ്യേ തിരുവിതാംകൂർ ഭരിച്ചിരുന്ന വേണാടു രാജകുടുംബാംഗമായ ഉമയമ്മറാണിക്കു വേണ്ടി നിർമ്മിക്കപ്പെട്ടതാണ്, നടുത്തളവും ത്രികോണാകൃതിയിലുള്ള മുഖപ്പുകളോടു കൂടിയതുമായ നാലുകെട്ടു മാതൃകയിലുള്ള കോയിക്കൽ കൊട്ടാരമെന്ന ഇരുനില കെട്ടിടം. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഒരു ഫോക് ലോർ മ്യൂസിയവും പൗരാണിക നാണയങ്ങളുടെ മറ്റൊരു മ്യൂസിയവും ഇരുനിലകളിലായി ഇന്നീ കൊട്ടാരത്തിൽ പ്രവർത്തിക്കുന്നുണ്ട്. 1992 - ലാണ് മ്യൂസിയം സ്ഥാപിതമായത്. | |||
തിരുവിതാംകൂറിന്റെ മാത്രമല്ല, ലോകത്തിന്റെ ഇതരഭാഗങ്ങളിൽ വിവിധകാലഘട്ടങ്ങളിൽ നിലവിലിരുന്ന ഒട്ടേറെ നാണയങ്ങളുടെ ശേഖരം ഒന്നാം നിലയിലെ നാണയ ദൃശ്യ മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളുമായി കേരളത്തിനു പണ്ടു കാലത്തുണ്ടായിരുന്ന വ്യാപാരബന്ധങ്ങളുടെ തെളിവുകളാണീ നാണയങ്ങൾ. അതുപോലെ ഒറ്റപ്പുത്തൻ, ഇരട്ടപ്പുത്തൻ, കലിയുഗരായൻ പണം എന്നീ നാണയങ്ങൾ കേരളത്തിൽ പണ്ടു പ്രചാരത്തിലുണ്ടായിരുന്നവയാണ്. ഇവിടെ സൂക്ഷിച്ചിട്ടുള്ള 'കാർഷ പണം'മെന്ന പേരിലറിയപ്പെടുന്ന നാണയം ഇന്ത്യയിലാകെ വിനിമയം ചെയ്യപ്പെട്ടിരുന്നവയാണ്. ഗ്വാളിയർ രാജകുടംബത്തിന്റെയും ഹൈദരബാദ് നിസാമിന്റെയും, ടിപ്പുസുൽത്താന്റെയും കാലത്തെ നാണയങ്ങളും ഇവിടെ കാണാവുന്നതാണ്. 10 -ാം നൂറ്റാണ്ടിൽ കേരളത്തിലെ നാട്ടുരാജാക്കന്മാരുടെ ഭരണത്തിൻ കീഴിൽ പ്രചാരത്തിലിരുന്ന ശ്രീകൃഷ്ണരാശിയും, 15 -17 നൂറ്റാണ്ടുകളിൽ തിരുവിതാംകൂറിലുണ്ടായിരുന്ന ആദ്യത്തെ സ്വർണ്ണനാണയമായ അനന്തരായൻ പണവും കൊച്ചിരാജ്യത്തിലെ കൊച്ചിപുത്തനും അതിന്റെ തന്നെ മറ്റൊരു വകഭേദമായ ഇന്തോ-ഡച്ചു പുത്തനും തിരുവിതാകൂറിന്റെ വെള്ളിനാണയമായ ലക്ഷ്മിവരാഹനുംവും നൂറുമുതൽ ഇരുന്നൂറുവരെ രാശികൾ ഒരുമിച്ചെണ്ണാവുന്ന മരത്തിൽ നിർമ്മിച്ച രാശിപലകയും, കമ്മട്ടവും ഇവിടെ സൂക്ഷിക്കപ്പെട്ട അമൂല്യ വസ്തുക്കളാണ്. | |||
374 റോമൻ സ്വർണ്ണനാണയങ്ങളുടെ ശേഖരം മറ്റൊരു അത്ഭുത കാഴ്ചയാണ്. ഈ നാണയങ്ങളിൽ വീനസ്, ഹെർക്കുലീസ്, മാർസ്, കൃഷി- ധാന്യ ദേവതയായ സിയെരിസ്, ജീനിയസ് ദേവത എന്നിവരുടെ ചിത്രങ്ങൾ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. | |||
രണ്ടാം നിലയിലെ ഫോക് ലോർ മ്യൂസിയത്തിൽ പഴയകാലത്തെ കൗതുകകരങ്ങളായ മരം, ചെമ്പ്, പിച്ചള എന്നിവയാൽ നിർമ്മിച്ച അടുക്കള സാമാനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. താളിയോലകൾ, മരവുരികൾ എന്നിവയ്ക്കൊപ്പം മറ്റു ചില അപൂർവ്വ വസ്തുക്കളുമുണ്ടിവിടെ. അതിലൊന്ന് യോഗികൾ ഉപേയാഗിച്ചിരുന്നെന്ന് പറയപ്പെടുന്ന, ബുദ്ധി പരീക്ഷയ്ക്കുള്ള ഒരു സൂത്രപ്പണിയായ ഊരാക്കുടുക്കാണ്. പണ്ടുകാലത്ത് സന്ധ്യാനേരങ്ങളിൽ, പ്രത്യേകിച്ച് കൊയ്ത്തുകാലത്ത് കൊളുത്തിവയ്ക്കാറുള്ള ഗജലക്ഷ്മിവിളക്ക് എടുത്തു പറയേണ്ട ഒരു കാഴ്ച വസ്തുവാണ്. നിറം പിടിപ്പിച്ച കടലാസും ഘനം കുറഞ്ഞ മരച്ചീളുകളുമുപയോഗിച്ച് കലാവിരുതോടെ നിർമ്മിച്ച കെട്ടുവിളക്ക് തെക്കൻ കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ പണ്ട് ഉത്സവകാലത്ത് തെളിക്കാറുണ്ടായിരുന്നു. ഈ കെട്ടു വിളക്കിനും ഇന്നു സ്ഥാനം ഈ മ്യൂസിയത്തിൽ തന്നെ. എല്ലാറ്റിനുമുപരി ചില തെയ്യങ്ങളുടെ ചെറുമാതൃകകളും ഇവിടെ കാണാം -മുത്തപ്പൻ തെയ്യം, പടയണിക്കോലം, ഓട്ടൻ തുള്ളൽ കലാകാരന്മാരുടെ കിരീടം, ആടകൾ എന്നിവ ആരെയും ആകർഷിക്കുന്നതാണ്. രാമകഥപാട്ടുകാർ അകമ്പടിവാദ്യമായി ഉപയോഗിച്ചിരുന്ന ചന്ദ്രവളയമെന്ന വാദ്യം ഈ മ്യൂസിയത്തിലെ അമൂല്യ വസ്തുക്കളിൽ ഒന്നാണ്. | |||
[[പ്രമാണം:Koickal42040.jpg|ലഘുചിത്രം|കോയിക്കൽ കൊട്ടാരം]] | |||
==അമ്മാവൻ പാറയിലേക്ക് പോകാം == | ==അമ്മാവൻ പാറയിലേക്ക് പോകാം == |