Jump to content
സഹായം

"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31: വരി 31:


==ചരിത്രം==
==ചരിത്രം==
ആറു ഊരുകളാൽ (കരകളാൽ) ചുറ്റപ്പെട്ടു കിടക്കുന്ന പാറശാലയിലെ ചെറിയ ഒരു ഗ്രാമമാണ് ആറയൂർ. അതിന്റെ തെക്കേ അറ്റമായാ പൊറ്റയിൽകട പ്രദേശത്തെ നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസം സുഗമം ആക്കാൻ വേണ്ടി 1983 ൽ ആറയൂർ സെന്റ്‌ എലിസബത്ത് ചർച്ച് ഇടവക വികാരിയായിരുന്ന മൂൺസിഞ്ഞോർ ഫാദർ എം. ജോസഫ് അവറുകളാണ് പൊറ്റയിൽകട സെന്റ്‌ ജോസഫ് യു പി സ്കൂൾ സ്ഥാപിച്ചത്. 1983 ജൂൺ 16 ആം തിയതി ആരംഭിച്ച സ്കൂളിൻറെ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി എം. മേരി വത്സലയാണ്. 1993 ൽ പ്രസ്തുത സ്കൂൾ തിരുവനന്തപുരം രൂപത വിഭജിച്ചപ്പോൾ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമൂവേലിൻറെ അധ്യക്ഷതയിലുള്ള നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജുമെന്റിൻറെ കീഴിൽ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ. ജോസഫ് അനിലും ലോക്കൽ മാനേജർ റൈറ്റ്. റവ. ഫ.റോബർട്ട് വിൻസെന്റ്ന് ആണ്. ഇപ്പോഴത്തെ പ്രധമാധ്യാപിക ശ്രീമതി പി. എം. സുധാകുമാരിയാണ്, കൂടാതെ 14 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും ഈ സ്കൂളിൽ സേവനം അനിഷ്ടിക്കുന്നു. പന്ത്രണ്ടു ഡിവിഷനുകളിലായി 350 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു. ഈ വിധ്യാലയത്തിൽ ഏറയും പിന്നോക്ക വിഭാഗത്തിലെ നിർധനരായ വിദ്യാർത്ഥികളാണ് പഠിക്കുന്നത്. എസ്.എസ്.എ, ഗ്രാമപഞ്ചായത്ത്‌, അധ്യാപകർ, പി റ്റി എ, രക്ഷകർത്താക്കൾ, മാനേജുമെന്റ്, നാട്ടുകാർ എന്നിവരുടെ നിരന്തര ശ്രമഫലമായി ഈ വിദ്യാലയം ഇന്ന് എല്ലാ രംഗത്തും മുൻപന്തിയിൽ നിൽക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
351

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/416462" എന്ന താളിൽനിന്ന് ശേഖരിച്ചത്