"ജി.യു.പി.എസ് ഉളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് ഉളിയിൽ (മൂലരൂപം കാണുക)
21:08, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2017→ചരിത്രം
('{{Infobox AEOSchool | സ്ഥലപ്പേര് = | വിദ്യാഭ്യാസ ജില്ല= തലശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ബ്രിട്ടീഷ് ഭരണം നിലവിലുണ്ടായിരുന്ന കാലത്ത് 1912 ലാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഉളിയില്‍ ബോര്‍ഡ് സ്കൂള്‍ എന്നായിരുന്നു ആദ്യ പേര്. തുടക്കത്തില്‍ 25 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. പുതിയ പറമ്പന്‍ അവോക്കറാണ് ആദ്യ പഠിതാവ്. രണ്ട് അധ്യാപകരാണ് അക്കാലത്ത് ഉണ്ടായിരുന്നത്. 1914 ല്‍ ക്ലാസുകളുടെ എണ്ണം നാലായി അത്ര തന്നെ അധ്യാപകരും. വിദ്യാലയത്തിന്റെ പേര് ഉളിയില്‍ ബോര്‍ഡ് ലോവര്‍ എലിമെന്ററി സ്കൂള്‍ എന്നായി. കുട്ടികളുടെ എണ്ണം കൂടാനും തുടങ്ങി. സ്വാതന്ത്ര്യാനന്തര കാലയളവില്‍ കേരള സംസ്ഥാന രൂപീകരണത്തെത്തുടര്‍ന്ന് വിദ്യാലയം 1956 ല്‍ ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1956 ല്‍ ആറാം തരവും 1958 ല്‍ എട്ടാം തരം വരെയുള്ള പൂര്‍ണ എലിമെന്ററി സ്കൂളായ വിദ്യാലയത്തില്‍ 40 ഓളം പെണ്‍കുട്ടികളുള്‍പ്പെടെ 172 വിദ്യാര്‍ത്ഥികളും 7 അധ്യാപകരുമാണ് ഉണ്ടായിരുന്നത്.1958 മുതല്‍ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഗവ.യു.പി.സ്കൂള്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി.1961 ല്‍ വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി 8 ാം തരം നീക്കം ചെയ്യപ്പെട്ടു. വിദ്യാലയം അപ്പര്‍ പ്രൈമറി വിദ്യാലയമായി സ്ഥിരപ്പെട്ടു. | |||
ആരംഭകാലത്ത് സ്വന്തമായി കെട്ടിട സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. വാടകക്കെട്ടിടം ജീര്‍ണാവസ്ഥയിലായതിനാല്‍ 1973 കാലഘട്ടത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട സാഹചര്യം ഉണ്ടായി. നാട്ടുകാരുടെ സമ്മര്‍ദ്ദഫലമായി 100 അടി* 20 അടി വലുപ്പത്തിലുള്ള താല്‍ക്കാലിക ഷെഡ് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്കി. മൂന്നാം ക്ലാസു മുതല്‍ ഏഴാം ക്ലാസുവരെയുള്ള 10 ഡിവിഷനുകള്‍ ഷെഡ്ഡിലും ഒന്നും രണ്ടും ക്ലാസുകള്‍ മദ്രസ കെട്ടിടത്തിലുമായാണ് പ്രവര്‍ത്തിച്ചത്. സ്കൂള്‍ ഓഫീസ് പീടികമുറിയിലായിരുന്നു അപ്പോഴും. 1973-74 കാലഘട്ടത്തില്‍ 182 പെണ്‍കുട്ടികളും 216 ആണ്‍കുട്ടികളും 15 അധ്യാപകരും വിദ്യായത്തില്‍ ഉണ്ടായിരുന്നു. | |||
സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്ററെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. 1932ല്‍ ശ്രീ. വടുവന്‍, 1935 ല്‍ ശ്രീ.അച്യുതന്, 1960 കളില്‍ ശ്രീ. നാണു, ശ്രീ.ഗോപി, ശ്രീ.കൃഷ്ണന് നമ്പൂതിരി,ശ്രീ.കൃഷ്ണന് എന്നിവര്‍ ഹെഡ്മാസ്റ്റര് സ്ഥാനം അലങ്കരിച്ചതായി കാണുന്നു. 1970 കളില്‍ ശ്രീ. മൂസ്സ, ശ്രീ.സി.നാരായണന് നമ്പ്യാര്‍, ശ്രീ.കെ.നാരായണക്കുറുപ്പ്(1979-1989), ശ്രീ.സി.എം.ബാലകൃഷ്ണന് നമ്പ്യാര്‍ (1983-1985), പി.വി.പത്മനാഭന് നമ്പ്യാര്‍ 1985-1995), ശ്രീ.പി.നാണു (1995-1997), ശ്രീ.വി.വി.ചാത്തുക്കുട്ടി നമ്പ്യാര്‍ (1997-2004), ശ്രീ.കെ.വി.രവീന്ദ്രന് (2004-2016) തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയര്‍ത്തിയവരാണ്. 2016 മുതല്‍ ശ്രീ.പി.വി.ദിവാകരനാണ് ഈ സ്ഥാനം അലങ്കരിക്കുന്നത്. | |||
1981 ല്‍ വിദ്യാലയത്തിന് സ്ഥിരം കെട്ടിടമുണ്ടാക്കാന്‍ സാധിച്ചു. ശ്രീ.സി.കെ.ഗോപാലന് ക്രോണ്‍ട്രാക്ടറുടെ ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തനഫലമായാണ് വിദ്യാലയത്തിന്റെ അഭിമാനമായ ഇരു നില കോണ്‍ക്രീറ്റ് കെട്ടിടം നിലവില്‍ വന്നത്. അക്കാലത്തെ സാമൂഹ്യ പ്രവര്‍ത്തകരായ ശ്രീ.ഉളിയില്‍ മൂസക്കുട്ടി, ശ്രീ.കെ.വി.മമ്മു തുടങ്ങിയവരുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രസ്തുത കെട്ടിടനിര്‍മ്മാണം സാധ്യമായത്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |