Jump to content
സഹായം

"ജി എൽ പി എസ് വടക്കുമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18,440 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 137: വരി 137:
15. പരിഹാര ബോധനം :
15. പരിഹാര ബോധനം :
     കുട്ടികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് മുന്തിയ പരിഗണനയാണു സ്കൂള്‍ കലണ്ടറില്‍ നല്‍കിയിട്ടുള്ളത്. സ്കൂള്‍ തുറന്ന് ആദ്യ ആഴ്ച തന്നെ എല്ലാ ക്ലാസുകളിലും പിന്നാക്കക്കാരെ കണ്ടെത്തുന്നതിനായി ടെസ്റ്റ് നടത്തുകയും കുട്ടികളെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് സി.പി.ടി.എ വിളിച്ചു ചേര്‍ത്ത് ഓരോ കുട്ടിയുടെയും നിലവാരംഅവരെ ബോധ്യപ്പെടുത്തുകയും പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ സഹകരണം ഇക്കാര്യത്തില്‍ തേടുകയും ചെയ്തു. പിന്നീട് പ്രത്യേകം മൊഡ്യൂള്‍ വച്ച് പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പരിഹാര ബോധനം നടത്തി. ഒരുഘട്ടം കഴിഞ്ഞ് ഈ കുട്ടികളുടെ രക്ഷിതാക്കള്‍ക്കു വേണ്ടി പ്രത്യേകം സി.പി.ടി.എ വിളിച്ചു. അവിടെ വച്ച് കുട്ടികളുടെ ഇടക്കാല പുരോഗതി വിലയിരുത്തുകയും കുട്ടികളെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സഹായിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഫലമായി കുറേ കുട്ടികള്‍ നല്ല പുരോഗതി നേടിയതായി കാണുന്നു. ഇപ്പോഴും പരിഹാര ബോധന പ്രവര്‍ത്തനം തുടരികയാണ്.
     കുട്ടികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് മുന്തിയ പരിഗണനയാണു സ്കൂള്‍ കലണ്ടറില്‍ നല്‍കിയിട്ടുള്ളത്. സ്കൂള്‍ തുറന്ന് ആദ്യ ആഴ്ച തന്നെ എല്ലാ ക്ലാസുകളിലും പിന്നാക്കക്കാരെ കണ്ടെത്തുന്നതിനായി ടെസ്റ്റ് നടത്തുകയും കുട്ടികളെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് സി.പി.ടി.എ വിളിച്ചു ചേര്‍ത്ത് ഓരോ കുട്ടിയുടെയും നിലവാരംഅവരെ ബോധ്യപ്പെടുത്തുകയും പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ സഹകരണം ഇക്കാര്യത്തില്‍ തേടുകയും ചെയ്തു. പിന്നീട് പ്രത്യേകം മൊഡ്യൂള്‍ വച്ച് പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പരിഹാര ബോധനം നടത്തി. ഒരുഘട്ടം കഴിഞ്ഞ് ഈ കുട്ടികളുടെ രക്ഷിതാക്കള്‍ക്കു വേണ്ടി പ്രത്യേകം സി.പി.ടി.എ വിളിച്ചു. അവിടെ വച്ച് കുട്ടികളുടെ ഇടക്കാല പുരോഗതി വിലയിരുത്തുകയും കുട്ടികളെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സഹായിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഫലമായി കുറേ കുട്ടികള്‍ നല്ല പുരോഗതി നേടിയതായി കാണുന്നു. ഇപ്പോഴും പരിഹാര ബോധന പ്രവര്‍ത്തനം തുടരികയാണ്.
സ്കൂള്‍തല അധ്യാപക കൂട്ടായ്മ
പ്രധാനാധ്യാപകനും സഹപ്രവര്‍ത്തകരും തമ്മിലുള്ള പരസ്പര വിശ്വാസവും സഹകരണവും ഏതൊരു വിദ്യാലയത്തിനും ഒഴിച്ചുകൂടാനാവത്തതാണ്. ഈ കൂട്ടായമയുടെ പ്രതിഫലനമാണ് ഓരോ വിദ്യാലയത്തിന്‍റെയും മികവുകള്‍. ഈ കൂട്ടായ്മ തന്നെയാണ് ഞങ്ങളുടെ വിദ്യാലയത്തെയും മുന്നോട്ടുനയിക്കുന്ന ചാലകശക്തി.
1. ചുമതല വിഭജനം
ഓരോ അധ്യാപകരെയും അവരുടെ താത്പര്യവും കഴിവും പരിഗണിച്ചുകൊണ്ടുള്ളതായിരുന്നു ഞങഅങളുടെ ചുമതലാ വിഭജനം. 2015 മെയ് 16 ന് ചേര്‍ന്ന എസ്.ആര്‍.ജി. യോഗത്തില്‍ തന്നെ ചുമതലാ വിഭജനം നടത്തി. വിവിധ മേളകള്‍, വിവിധ ക്ലബുകള്‍, ജാഗ്രതാ സമിതി, എസ്.ആര്‍.ജി., ഫീല്‍ഡ് ട്രിപ്പ്, ദിനാചരണങ്ങള്‍, ആഘോഷങ്ങള്‍, അസംബ്ലി, ബാലനിധി, ഐ.സി.ടി. ഉപകരണങ്ങള്‍, ഐഇ.ഡി.സി., എം.പി.ടി.എ., സ്റ്റുഡന്‍റ്സ് വെല്‍ഫെയര്‍, ശുചിത്വം, കുടിവെള്ളം, സഹവാസ ക്യാമ്പ്, റെയിന്‍ബോ റേഡിയോ, ക്ലിന്‍ ഗ്രീന്‍ ക്യാമ്പസ്, സ്കൂളിന്‍റെ തനതു പരിപാടികളായ നീന്തല്‍, മരംകയറല്‍, സൈക്കിള്‍ പരിശീലനങ്ങള്‍ തുടങ്ങിയ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ചുമതലകള്‍ വിഭജിച്ചു നല്‍കി. പരിപാടികളെല്ലാം ഏല്‍പിക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ മറ്റു അധ്യാപക-അനധ്യാപകരുടെയും സഹായത്തോടെ ഭംഗിയായി നടന്നു വരുന്നു.
2. അവധിക്കാല പരിശീലനം
അധ്യാപക ശാക്തീകരണത്തിനു വേണ്ടി ഡിപ്പാര്‍ട്ട്മെന്‍റ് സംഘടിപ്പിച്ച അവധിക്കാല പരിശീലനത്തിനും തുടര്‍ന്നുവരുന്ന ക്ലസ്റ്റര്‍ പരിശീലനങ്ങളിലും എല്ലാ അധ്യാപകരും താത്പര്യപൂര്‍വ്വം പങ്കെടുക്കുന്നു. ഞങ്ങളുടെ സ്കൂളിലെ രണ്ട് അധ്യാപകര്‍ റിസോഴ്സ് അധ്യാപകരായതിനാല്‍ ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ക്കു പുറമെ എസ്.ആര്‍.ജി. യോഗങ്ങളിലും സ്റ്റാഫ് യോഗങ്ങളിലും ഇവരുടെ നേതൃത്വത്തില്‍ നടത്തുന്ന ചര്‍ച്ചകളും മറ്റും കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ക്കും പിന്നാക്ക പരിഹാര ബോധനങ്ങള്‍ക്കും ഏറെ സഹായകരമാണ്.
3. എസ്.ആര്‍.ജി.
സുശക്തവും ക്രയാത്മകവുമായ ഒരു എസ്. ആര്‍.ജി. യാണ് ഞങ്ങളുടെ ഏറ്റവും വലിയ കൈമുതല്‍. 25 വര്‍ഷത്തെ അധ്യാപന പരിചയമുള്ള സീനിയര്‍ അധ്യാപിക വി.എസ്. വിലാസിനിയാണ് ഞങ്ങളുടെ എസ്. ആര്‍. ജി. കണ്‍വീനര്‍. സ്കൂള്‍ കേന്ദ്രീകരിച്ചും അല്ലാതെയും യോഗങ്ങള്‍ നടത്താറുണ്ട്. മനം മടുപ്പിക്കുന്ന വരണ്ട ചര്‍ച്ചകള്‍ക്കപ്പുറം ക്രിയാത്മകവും സ്വതന്ത്രവുമായ അഭിപ്രായങ്ങള്‍ക്ക് പരിഗണന ലഭിക്കുന്ന തരത്തിലായതിനാല്‍ യോഗത്തില്‍ മുഷിപ്പോ വിരസതയോ ആര്‍ക്കും അനുഭവപ്പെടാറില്ല. യോഗങ്ങള്‍ മുഴുവനും സ്കൂള്‍ പ്രവൃത്തി സമയത്തിനു ശേഷമോ അവധി ദിനങ്ങളിലോ ചേരുന്നതിനാല്‍ ഗ്രൂപ്പുകള്‍ തിരിഞ്ഞുള്ള വിശാലമായ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും മതിയായ സമയം ലഭിക്കുന്നു. എസ്.ആര്‍.ജി. യോഗങ്ങളുടെ വേദി സ്കൂളിനു പുറത്തേക്കും പോകാറുണ്ട്. അതില്‍ അവിസ്മരണീയമായ ഒന്നായിരുന്നു വയനാടിന്‍റെ പ്രവേശന കവാടമെന്നു വിശേഷിപ്പിക്കുന്ന പക്രം തളത്തെ റിസോര്‍ട്ടില്‍ വെച്ചുനടന്ന മുഴുദിന യോഗം. ഇതില്‍ വെച്ച് ഈ അധ്യായന വര്‍ഷം അവസാനം വരെയുള്ള സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുകയും ആസൂത്രണം നടത്തുകയും ചെയ്തു.
4. ഫീല്‍ഡ് ട്രിപ്പ് / പഠനയാത്ര
ഈ അധ്യാപക കൂട്ടായ്മയുടെ മറ്റൊരു ഫലമായിരുന്നു വിവിധ ഫീല്‍ഡ് ട്രിപ്പുകള്‍. ഓരോ ക്ലാസിനും അവരുടെ പഠന പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ട് പ്രത്യേകം പ്രത്യേകം ഫീല്‍ഡ് ട്രിപ്പുകള്‍ സംഘടിപ്പിച്ചു. പരമ്പരാഗത തൊഴിലുകളും കുടില്‍ വ്യവസായങ്ങളും പരിചയപ്പെടാന്‍ മൂരികുത്തിയിലെ മണ്‍പാത്ര നിര്‍മ്മാണ കേന്ദ്രം, കൂത്താളി നെയ്ത്തുശാല എന്നിവ സന്ദര്‍ശിച്ചത് കുട്ടികള്‍ക്ക്  ഏറെ വിജ്ഞാനപ്രദമായി. കര്‍ഷക ദിനവുമായി ബന്ധപ്പെട്ടു നടത്തിയ ഫീല്‍ഡ് ട്രിപ്പില്‍ സമീപ പ്രദേശത്തെ യുവ കര്‍ഷകനായ ശ്രീ. ബാലകൃഷ്ണന്‍റെ കൃഷിത്തോട്ടം സന്ദര്‍ശിക്കുകയും കുട്ടികള്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. ആധുനിക കൃഷിരീതികളെയും വിളകളെയും കുറിച്ച് കുട്ടികള്‍ അദ്ദേഹവുമായി സംവദിച്ചു. കൂടാതെ കൂത്താളി കൃഷി ഫാം, പെരുവണ്ണാമൂഴി സുഗന്ധ വിള വിജ്ഞാന കേന്ദ്രം എന്നിവയും സന്ദര്‍ശിച്ചു. കുറ്റ്യാടി ജലസേചന പദ്ധതി അണക്കെട്ട്, മുതലവളര്‍ത്തു  കേന്ദ്രം, ഉദ്യാനം, ബേപ്പൂര്‍ തുറമുഖം, കോഴിക്കോട് നക്ഷത്ര ബംഗ്ലാവ്, മാതൃഭൂമി പ്രസ്സ്, കോഴിക്കോട് ബീച്ച്, പാര്‍ക്ക് എന്നിവിടങ്ങളെല്ലാം വിവിധ പഠനയാത്രകളിലായി സന്ദര്‍ശിച്ചു. ഇതു കൂടാതെ അധ്യാപകരുടെ നേതൃത്വത്തില്‍ പി.ടി.എ. യിലെ മുഴുവന്‍ ആളുകളേയും ഉള്‍പ്പെടുത്തിക്കൊണ്ട് നെല്ലിയാമ്പതിയ്ലേക്ക് ഏകദിന വിനോദയാത്രയും സംഘടിപ്പിച്ചു.
5. പഠന പരിപോഷണ പരിപാടി
ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ബോധനരീതിയാണ് സ്കൂളില്‍ അവലംബിക്കുന്നത്. വൈകുന്നേരങ്ങളില്‍ 3.15 മുതല്‍ 4.15 വരെയുള്ള സമയം പിന്നാക്ക പരിഹാര ബോധനത്തിനായി ഞങ്ങള്‍ നീക്കിവെച്ചിരിക്കുന്നു. പ്രായോഗികമായ രീതിയില്‍, ലഭ്യമായ  ധാരാളം മെറ്റീരിയലുകളും (കോഴിക്കോട് ജില്ലാപഞ്ചായത്ത് പിന്നാക്ക പരിഹാര ബോധനത്തിനായി പ്രസിദ്ധീകരിച്ച കൂടെ , അധ്യാപകനും ഗവേഷകനുമായ അഷ്റഫ് മാസ്റ്റര്‍ തയ്യാറാക്കിയ തേന്‍തുള്ളി... മുതലായവ.) ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രത്യേകം ഗ്രൂപ്പുകള്‍ക്ക് പ്രത്യേകം അധ്യാപകര്‍ക്ക് ചുമതല നല്‍കിക്കൊണ്ട് ക്ലാസുകള്‍ നടത്തിവരുന്നു. കൂടാതെ വായനാ പരിപോഷണത്തിന് ദിനപത്ര ക്വിസ് പ്രശ്നോത്തരി, വിജ്ഞാനച്ചെപ്പ് പ്രശ്നോത്തരി എന്നിവയും ഇംഗ്ലീഷ് പദസമ്പത്ത് വര്‍ദ്ധപ്പിക്കാനുതകുന്ന പരിപാടിയും ഫലപ്രദമായി നടന്നുവരുന്നു.
6. എസ്.എം.സി.
നിലവിലുള്ള അക്കാദമിക പ്രശ്നങ്ങള്‍, ഭാവിയിലെ വികസന പദ്ധതികള്‍ എന്നിവ പരിഗണിച്ച് പങ്കാളിത്തപരമായി സ്കൂള്‍ വികസന പദ്ധതി വികസിപ്പിക്കുന്നതില്‍ എസ്.എം.സി., എസ്.എസ്.ജി. എന്നിവ അനല്പമായ പങ്കാണ് വഹിക്കുന്നത്.
ഇഫ്താര്‍ സംഗമം
ത്യാഗത്തിന്‍റെയും വിശുദ്ധിയുടെയും സ്മരണകളുണര്‍ത്തുന്ന പുണ്യ റംസാന്‍ നാളില്‍ പി.ടി.എ.യുടെ ആഭിമുഖ്യത്തില്‍ ഇഫ്ത്താര്‍ വിരുന്നൊരുക്കി. ജനപ്രതിനിധികളും നാട്ടുകാരും രക്ഷിതാക്കളും കുട്ടികളോടൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു. നോമ്പുതുറക്കുള്ള വിഭവങ്ങളെല്ലാം രക്ഷിതാക്കള്‍ സ്പോണ്‍സര്‍ ചെയ്തതായിരുന്നു. കുറ്റ്യാടി ഇസ്ലാമിയ കോളെജ് പ്രിന്‍സിപ്പാള്‍ ടി. ശാക്കിര്‍ റമദാന്‍ സന്ദേശം നല്‍കി. കുന്നുമ്മല്‍ എ.ഇ.ഒ. നാണു മാസ്റ്റര്‍ പേരാമ്പ്ര ബി.പി.ഒ. മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മതമൈത്രിയുടെയും മാനവ മൈത്രിയുടെയും സന്ദേശം ഉയര്‍ത്താന്‍ ഇഫ്താര്‍ സംഗമം കൊണ്ട് സാധിച്ചു.
ആരോഗ്യ ബോധവത്കരണവും സൗജന്യ പ്രതിരോധ മരുന്നു വിതരണവും.
മഴക്കാലം തുടങ്ങിയാല്‍ പനി പിടിപെട്ട് കുട്ടികളുടെ ഹാജര്‍ കുറയുന്നത് പതിവായിരുന്നു. ഇതൊഴിവാക്കുന്നതിനെപ്പറ്റി എസ്.ആര്‍.ജി.യില്‍ ചര്‍ച്ച ചെയ്തപ്പോള്‍ വന്ന പരിഹാര നിര്‍ദേശമായിരുന്നു പ്രതിരോധ ചികിത്സാ ക്യാമ്പ്. പി.ടി.എ., എസ്.എം.സി. കമ്മിറ്റികള്‍ ഇതിനു പിന്തുണ നല്‍കി. കൂത്താളി ഹോമിയോ ഡിസ്പെന്‍സറിയുടെ സഹകരണത്തോടെ മുഴുവന്‍ രക്ഷിതാക്കളെയും പങ്കെടുപ്പിച്ച്ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പില്‍ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റി വിദഗ്ദ ഡോക്ടര്‍മാര്‍ ക്ലാസെടുത്തു. പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗജന്യ പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു.
ക്രിസ്തുമസ് ആഘോഷം
സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി എത്തിയ തിരുപ്പിറവിയെ വരവേറ്റുകൊണ്ട് സ്കൂളില്‍ 2015 ഡിസംബര്‍ 20 ന് ക്രിസ്തുമസ് ആഘോഷിച്ചു. ഇടയന്മാരും മാലാഖമാരും ഉണ്ണിയേശുവും നക്ഷത്രങ്ങളും  നിറഞ്ഞുനില്‍ക്കുന്ന പുല്‍ക്കൂടും ക്രിസ്തുമസപ്പൂപ്പനും  ക്രിസ്തുമസ് ഗാനങ്ങളും കുട്ടികളില്‍ ക്രിസ്തുമസ് ആഘോഷത്തെ അവിസ്മരണീയമാക്കി.
അമ്മ ലൈബ്രറി
കുട്ടികളുടെ വായന പോഷിപ്പിക്കുന്നതിന് അമ്മയും വായിച്ചു തുടങ്ങുക എന്ന ഉദ്ദേശ്യത്തോടെ 2012 ല്‍ വിദ്യാലയത്തില്‍ ആരംഭിച്ചതാണ് അമ്മ ലൈബ്രറി. ഇന്ന് 2000 ലധികം ഉത്കൃഷ്ട ഗ്രന്ഥങ്ങളുള്ള ഒരു ഗ്രന്ഥാനയമാണ് അമ്മ ലൈബ്രറി. കുട്ടി സ്കൂളില്‍ അഡ്മിഷന്‍ നേടുന്നതോടെ അമ്മ അമ്മ ലൈബ്രറിയിലും അംഗമായിത്തീരുന്നു. ക്ലാസ് പി.ടി.എ. കഴിഞ്ഞു പോകുന്ന അമ്മമാരെല്ലാം ലൈബ്രറിയില്‍ നിന്ന് പുസ്തകവുമെടുത്താണ് തിരിച്ചു പോകുന്നത്. കുട്ടിയുടെ വിദ്യാഭ്യാസ കാലത്തുതന്നെ ധാരാളം പുസ്തകങ്ങള്‍ വായിക്കാനുള്ള അവസരം അമ്മമാര്‍ക്ക് ഇതുവഴി ലഭിക്കുന്നു. 2012 ല്‍ ജനകീയ പങ്കാളിത്തത്തോടെയാണ് ഈ അമ്മ ലൈബ്രറി തുടങ്ങിയത്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/323577" എന്ന താളിൽനിന്ന് ശേഖരിച്ചത്