Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 247: വരി 247:


=='''കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു'''==
=='''കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു'''==
17/07/25
[[പ്രമാണം:48135-SSLC-Moti-class25.jpg|ലഘുചിത്രം|വലത്ത്|മോട്ടിവേഷൻ ക്ലാസ്]]
പന്നിപ്പാറ: പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂളിൽ പത്താംതരം വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. വിദ്യാർഥികളുടെ ഭാവി പഠനത്തിനും തൊഴിലിനും വഴികാട്ടിയാകുന്ന ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
പിടിഎ പ്രസിഡന്റ് മൻസൂർ ചോലയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ മുൻ അധ്യാപകനും  വിദഗ്ധ മോട്ടിവേഷൻ ട്രെയിനറുമായ നാരായണൻ ഉണ്ണിയാണ് മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകിയത്. വിദ്യാർഥികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകാനും അദ്ദേഹത്തിന്റെ വാക്കുകൾ പ്രചോദനമായി.
കരിയർ ഗൈഡൻസ് ക്ലാസിന് സ്കൂൾ ഗണിതാധ്യാപിക കെ. ഷിജി നേതൃത്വം നൽകി. പത്താംതരം കഴിഞ്ഞാൽ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്ന വിവിധ പഠന ശാഖകളെക്കുറിച്ചും ഓരോ മേഖലയിലെയും തൊഴിൽ സാധ്യതകളെക്കുറിച്ചും വിശദമായ വിവരങ്ങൾ ക്ലാസിൽ നൽകി.
ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ്, സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി സി. അബൂബക്കർ, പി. അബ്ദുറഹ്മാൻ, കെ.കെ. ബീന തുടങ്ങിയവർ നേതൃത്വം നൽകി.


പന്നിപ്പാറ: പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂളിൽ പത്താംതരം വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. വിദ്യാർഥികളുടെ ഭാവി പഠനത്തിനും തൊഴിലിനും വഴികാട്ടിയാകുന്ന ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
=='''ഡിജിറ്റൽ സ്കൂൾ പത്രം പ്രകാശനം ചെയ്തു'''==
പിടിഎ പ്രസിഡന്റ് മൻസൂർ ചോലയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ മുൻ അധ്യാപകനും മോട്ടിവേഷൻ ട്രെയിനറുമായ നാരായണൻ ഉണ്ണിയാണ് മോട്ടിവേഷൻ ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. വിദ്യാർഥികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകാനും അദ്ദേഹത്തിന്റെ വാക്കുകൾ പ്രചോദനമായി.
 
കരിയർ ഗൈഡൻസ് ക്ലാസിന് സ്കൂൾ ഗണിതാധ്യാപിക കെ. ഷിജി നേതൃത്വം നൽകി. പത്താംതരം കഴിഞ്ഞാൽ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്ന വിവിധ പഠന ശാഖകളെക്കുറിച്ചും ഓരോ മേഖലയിലെയും തൊഴിൽ സാധ്യതകളെക്കുറിച്ചുമുള്ള വിവരങ്ങൾ ക്ലാസിൽ നൽകി.
[[പ്രമാണം:48134-lk-digitalnewspaper.jpg|ലഘുചിത്രം|വലത്ത്|ഡിജിറ്റൽ സ്കൂൾ പത്രം ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ് പ്രകാശനം ചെയ്യുന്നു]]
ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ്, സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി സി. അബൂബക്കർ, പി. അബ്ദുറഹ്മാൻ, കെ.കെ. ബീന തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
[[പ്രമാണം:48134-digitalpaper-news.jpg|ലഘുചിത്രം|വലത്ത്|ഡിജിറ്റൽ സ്കൂൾ പത്രത്തെക്കുറിച്ചുള്ള പത്രവാർത്ത]]
 
പന്നിപ്പാറ: പന്നിപ്പാറ ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർഥികൾ തയാറാക്കിയ ഡിജിറ്റൽ സ്കൂൾ പത്രം ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ് പ്രകാശനം ചെയ്തു. സ്കൂളിലെ ഒരു മാസത്തെ പ്രധാന പ്രവർത്തനങ്ങളും നേട്ടങ്ങളും ഉൾക്കൊള്ളിച്ച് വിദ്യാർഥികൾ  തയാറാക്കിയ പത്രമാണിത്.
വിദ്യാർഥികളുടെ പത്രപ്രവർത്തനത്തിലുള്ള കഴിവും സ്കൂളിന്റെ മികവുകളും ഈ ഡിജിറ്റൽ പത്രത്തിലൂടെ വ്യക്തമാക്കുന്നു. ഡിജിറ്റൽ രൂപത്തിലുള്ള പത്രത്തിന്റെ ഹാർഡ് കോപ്പിയാണ് പ്രകാശന ചടങ്ങിൽ ഹെഡ്മാസ്റ്റർ പ്രകാശനം ചെയ്തത്.
ചടങ്ങിൽ അധ്യാപകരായ സുരേഷ് ബാബു, പി. മുഹമ്മദ്, അബ്ദുറഹ്മാൻ, ആതിര, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ പി.സി. സിദ്ദിഖലി, കെ. ഷിജിമോൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
 
=='''ജൈവകൃഷി വിളവെടുപ്പ്'''==
[[പ്രമാണം:48134 harvest.jpg|ലഘുചിത്രം|വലത്ത്|പന്നിപ്പാറ ഹൈസ്കൂളിലെ കൃഷി വിളവെടുപ്പ്]]
പന്നിപ്പാറ: പ്രകൃതിയോട് ഇണങ്ങി, മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യാൻ പഠിച്ച് പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിലെ ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ നടത്തിയ ജൈവകൃഷി വിളവെടുപ്പ് കുട്ടികൾ ഉത്സവമാക്കി മാറ്റി. പൂർണ്ണമായും ജൈവവളം ഉപയോഗിച്ച് സ്കൂൾ വളപ്പിൽ കൃഷി ചെയ്ത വഴുതന, ചേമ്പ്, വെണ്ട തുടങ്ങിയ പച്ചക്കറികളിൽ, വഴുതനയുടെ വിളവെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. വിളവെടുത്ത പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു.
വിദ്യാർത്ഥികളെ ജൈവകൃഷി രീതി പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ഹരിത സേന ക്ലബ്ബ് ഈ പദ്ധതി നടപ്പാക്കിയത്. വിളവെടുപ്പ് ഉത്സവത്തിൽ പ്രധാന അധ്യാപകൻ എം.എസ്. ഹരിപ്രസാദ്, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ ചെറുശ്ശേരി, ഹരിത സേന കോർഡിനേറ്റർ നിസാം, അധ്യാപകരായ ഫർസാന, നുസ്രത്ത്, വിദ്യാർത്ഥി പ്രതിനിധികളായ അജ്ലാൽ, ഫെല്ല നിസ്റിൻ, ഹംന, മുഹമ്മദ് ശാദുലി എന്നിവർ പങ്കെടുത്തു.
 
=='''ജനാധിപത്യത്തിൻ്റെ ബാലപാഠം; പന്നിപ്പാറ സ്കൂളിൽ തിരഞ്ഞെടുപ്പ് ആവേശം'''==
 
പന്നിപ്പാറ: പൊതു തിരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന ആവേശത്തിലും ചിട്ടയിലും പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിൽ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. വോട്ടിംഗും സ്ഥാനാർത്ഥികളും പ്രചാരണവുമെല്ലാമായി, ജനാധിപത്യ പ്രക്രിയയുടെ തനതുരൂപം വിദ്യാർത്ഥികൾക്ക് അനുഭവവേദ്യമാക്കുന്നതായിരുന്നു ഈ തിരഞ്ഞെടുപ്പ്.
സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, സ്പോർട്സ് ക്യാപ്റ്റൻ, ആർട്സ് സെക്രട്ടറി എന്നീ പ്രധാന പദവികളിലേക്കായിരുന്നു മത്സരം. യഥാർത്ഥ തിരഞ്ഞെടുപ്പിന് സമാനമായി സ്ഥാനാർത്ഥി നിർണ്ണയം, നാമനിർദ്ദേശ പത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ, പ്രചാരണം എന്നിവയ്ക്ക് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. സ്കൂളിലെ 1200-ൽ അധികം വരുന്ന വിദ്യാർത്ഥികളിൽ 95 ശതമാനം പേരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചുവെന്നത് ശ്രദ്ധേയമായി.
വോട്ടെടുപ്പിൻ്റെ പൂർണ്ണ നിയന്ത്രണം വിദ്യാർത്ഥികൾ തന്നെയായിരുന്നു നിർവഹിച്ചത്. ലിറ്റിൽ കൈറ്റ്സ്, ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി) യൂണിറ്റുകളിലെ അംഗങ്ങൾ പ്രിസൈഡിംഗ് ഓഫീസർമാരായും പോളിംഗ് ഉദ്യോഗസ്ഥരായും മീഡിയ വിങ്ങായും പ്രവർത്തിച്ച് തിരഞ്ഞെടുപ്പ് സുഗമമാക്കി.
കേവലം ഒരു തിരഞ്ഞെടുപ്പ് എന്നതിലുപരി, ഉത്തരവാദിത്തം, നേതൃത്വപാടവം, ജനാധിപത്യ മൂല്യങ്ങൾ എന്നിവ വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിക്കാൻ ഈ പ്രവർത്തനത്തിന് കഴിഞ്ഞുവെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. അധ്യാപകരായ കെ. ജംഷിദ്, ടി. ലബീബ്, സുരേഷ് ബാബു, പി. മുഹമ്മദ്, കെ. ഷിജിമോൾ, പി.സി. സിദ്ധീഖ് അലി, ശിഹാബ് തുടങ്ങിയവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
[https://youtu.be/mK0L4LmpByM?si=NdtzDfJf26DNBlds സ്കൂൾ ഇലക്ഷൻ വാർത്ത]
=='''സ്വാതന്ത്ര്യത്തിൻ്റെ ഓർമ്മയിൽ പന്നിപ്പാറ ഹൈസ്കൂൾ'''==
 
 
 
പന്നിപ്പാറ: നാടിൻ്റെ അഭിമാനമായ പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിൽ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദേശസ്നേഹത്തിൻ്റെയും പുതുതലമുറയുടെ ആവേശത്തിൻ്റെയും നേർക്കാഴ്ചയായി മാറിയ ചടങ്ങുകൾക്ക് സ്കൂൾ അങ്കണം സാക്ഷ്യം വഹിച്ചു.
പ്രധാനാധ്യാപകൻ എം.എസ്. ഹരി പ്രസാദ് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. തുടർന്ന് അദ്ദേഹം നൽകിയ സ്വാതന്ത്ര്യദിന സന്ദേശം വിദ്യാർത്ഥികളിൽ ദേശസ്നേഹത്തിൻ്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. നമ്മുടെ പൂർവ്വികർ അനുഭവിച്ച ത്യാഗങ്ങളുടെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും, അത് കാത്തുസൂക്ഷിക്കാൻ ഓരോ വിദ്യാർത്ഥിക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പി.ടി.എ. പ്രസിഡൻ്റ് . മൻസൂർ ചോലയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ അൻവർ ആലങ്ങാടൻ, എസ്ഡബ്ലിയുസി ചെയർമാൻ അബ്ദുൽ കരീം, അൻവർ കടൂരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകരായ സുരേഷ് ബാബു, പി. മുഹമ്മദ്, ഹബീബ് റഹ്മാൻ, നിസാം എന്നിവർ പ്രസംഗിച്ചു. സ്കൂൾ ലീഡർ നിയാസ് വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് സംസാരിച്ചു.
വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ, പ്രസംഗങ്ങൾ,  എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സ്വാതന്ത്ര്യത്തിൻ്റെ ഓർമ്മകൾ പുതുക്കിയും, രാജ്യത്തിൻ്റെ ശോഭനമായ ഭാവിക്കായി സ്വയം സമർപ്പിച്ചും വിദ്യാർത്ഥികൾ പരിപാടികളിൽ സജീവമായി പങ്കെടുത്തു. ചടങ്ങുകളുടെ ഭാഗമായി മധുരവിതരണവും നടന്നു.
 
=='''പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ ഓണാഘോഷം വർണ്ണാഭമായി'''==
 
27/08/25
 
പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ മനോഹരമായി സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പൂക്കള മത്സരം, മ്യൂസിക് ചെയർ, ലെമൺ സ്പൂൺ, ബിസ്ക്കറ്റ് ഈറ്റിംഗ്, ഷൂട്ട് ഔട്ട്, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, വടംവലി തുടങ്ങി നിരവധി മത്സരങ്ങൾ നടന്നു.
സ്കൂളിലെ 1500-ൽ പരം വിദ്യാർത്ഥികൾക്കും  സ്കൂളിലെത്തിയ രക്ഷിതാക്കൾക്കും അധ്യാപകർക്കും മറ്റ് ജീവനക്കാർക്കുമായി വിഭവസമൃദ്ധമായ ഓണസദ്യയും പായസവും ഒരുക്കിയിരുന്നു.
ചടങ്ങുകൾക്ക് ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ്, പിടിഎ പ്രസിഡൻ്റ് മൻസൂർ ചോലയിൽ എന്നിവർക്കൊപ്പം സുരേഷ് ബാബു, കെ.കെ ഷീജ, ഡി. ഷീജ, ചെറുശ്ശേരി അബൂബക്കർ, പി. മുഹമ്മദ്, അരഞ്ഞിക്കൽ ഹബീബ് റഹ്മാൻ, സിയാഉൽ ഹഖ്, നിസാം, രാജൻ സ്കൂൾ ലീഡർ നിയാസ്  തുടങ്ങിയ അധ്യാപകരും നേതൃത്വം നൽകി.
 
=='''വിദ്യാർത്ഥി മികവിൽ സാങ്കേതികവിസ്മയമൊരുക്കി പന്നിപ്പാറ ഹൈസ്കൂളിലെ ഐടി എക്സിബിഷൻ'''==
[[പ്രമാണം:48134 lkExhibition.jpg|ലഘുചിത്രം|വലത്ത്|ലിറ്റിൽസ് എക്സിബിഷൻ25]]
[[പ്രമാണം:48134-exhibitionNews.jpg|ലഘുചിത്രം|വലത്ത്|പത്രവാർത്ത]]
[[പ്രമാണം:48144 exhibitionnews2.jpg|ലഘുചിത്രം|വലത്ത്|പത്രവാർത്ത2]]
29/08/25
 
പന്നിപ്പാറ: പുതിയ കാലത്തിന്റെ സാങ്കേതികവിദ്യകൾ വിദ്യാർത്ഥികൾക്ക് ലളിതമായി പരിചയപ്പെടുത്തി പന്നിപ്പാറ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് സംഘടിപ്പിച്ച ഐടി എക്സിബിഷൻ ശ്രദ്ധേയമായി. സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് ഒരുക്കിയ 'ഐടി എക്സ്പോ'യിൽ വിദ്യാർത്ഥികൾ നിർമ്മിച്ച ഉപകരണങ്ങളും പ്രൊജക്റ്റുകളും ഏറെ വിജ്ഞാനപ്രദമായി.
സെൻസറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ, തീപിടിത്തം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്ന ഫയർ ഡിറ്റക്ടർ, വാതകച്ചോർച്ച കണ്ടെത്തുന്ന ഗ്യാസ് ഡിറ്റക്ടർ, നിറങ്ങൾ തിരിച്ചറിയുന്ന കളർ എമിറ്റർ തുടങ്ങിയ ഉപകരണങ്ങൾ മേളയിലെ പ്രധാന ആകർഷണമായി. വിദ്യാർത്ഥികൾ തന്നെ കോഡിങ്ങിലൂടെ തയ്യാറാക്കിയ കമ്പ്യൂട്ടർ ഗെയിമുകൾ സന്ദർശകർക്ക് പുതിയ അനുഭവമായി. നിർമ്മിതബുദ്ധിയുടെ അനന്ത സാധ്യതകളെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും ഇതോടൊപ്പം നടന്നു.
സ്കൂളിലെ എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും എക്സിബിഷൻ സന്ദർശിച്ചു.
 
സ്കൂൾ ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സി.കെ. നിഹാൽ, ഹാദി മുഹമ്മദ്, മുഹമ്മദ് ഹാഷിം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അധ്യാപകരായ ചെറുശ്ശേരി അബൂബക്കർ, പി. മുഹമ്മദ്, സുരേഷ് ബാബു, അരഞ്ഞിക്കൽ ഹബീബ്, പി അബ്ദുറഹ്മാൻ ആർ. സജീവ്, കെ. ഷിജി മോൾ, പി.സി. സിദ്ധീഖലി, സ്കൂൾ എസ്ഐടിസി സബിത എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
 
[https://youtube.com/shorts/KvVmsWq9DiQ?si=grArOumFYr-GbWLm വീഡിയോ കാണാം]
 
=='''പന്നിപ്പാറ ഗവ. ഹൈസ്കൂൾ കായികമേളയിൽ ആവേശപ്പോരാട്ടം'''==
[[പ്രമാണം:48134-sports25.jpg|ലഘുചിത്രം|വലത്ത്|സ്കൂൾ സ്പോർട്സ് 25]]
 
പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ നടന്ന സ്കൂൾ കായികമേള ആവേശോജ്ജ്വലമായി. സെപ്റ്റംബർ 11, 12 തീയതികളിലായി പന്നിപ്പാറ തടത്തിൽ ഗ്രൗണ്ടിലും സ്കൂൾ ഗ്രൗണ്ടിലുമായി നടന്ന മത്സരങ്ങളിൽ എൽപി, യുപി, എച്ച്എസ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.
മിനി കിഡ്ഡീസ്, കിഡ്ഡീസ്, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി റണ്ണിംഗ്, ജമ്പിംഗ്, ത്രോയിംഗ് തുടങ്ങിയ വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരച്ചു. ടീം സ്പിരിറ്റും കായികമികവും ഒരുപോലെ പ്രകടമായ മത്സരങ്ങളിൽ ബ്ലൂ ഹൗസ് 178 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. 175 പോയിന്റ് നേടിയ റെഡ് ഹൗസ് രണ്ടാം സ്ഥാനവും, 162 പോയിന്റ് നേടിയ ഗ്രീൻ ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ കായികമേള വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും അവരിൽ സ്പോർട്സ്മാൻ സ്പിരിറ്റ് വളർത്തുന്നതിനും സഹായിച്ചു.
 
=='''പന്നിപ്പാറ ഗവ. ഹൈസ്കൂൾ കലോത്സവം: കലാവിരുന്നിന് വർണ്ണാഭമായ സമാപ്തി; റെഡ് ഹൗസിന് ഓവറോൾ ചാമ്പ്യൻഷിപ്പ്'''==
 
പന്നിപ്പാറ: പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ ഒക്ടോബർ 6, 7 തീയതികളിലായി നടന്ന വാർഷിക സ്കൂൾ കലോത്സവം വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രകടമാക്കിക്കൊണ്ട് വിജയകരമായി സമാപിച്ചു. അക്കാദമിക മികവിനൊപ്പം വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കലോത്സവം അഞ്ച് വേദികളിലായാണ് അരങ്ങേറിയത്. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി എഴുപതിലധികം ഇനങ്ങളിൽ മത്സരം നടന്നു. പ്രമുഖ ഗായകനും കലാകാരനുമായ ഹകീം മാസ്റ്റർ പുൽപ്പറ്റ കലോത്സവം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.എസ്. ഹരി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് മൈസൂർ ചോലയിൽ, കെ. അബ്ദുൽ കരീം, അൻവർ ആലങ്ങാടൻ, വാർഡ് മെമ്പർ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. കടുത്ത മത്സരം നടന്ന രണ്ട് ദിവസങ്ങൾക്കൊടുവിൽ റെഡ് ഹൗസ് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. യെല്ലോ ഹൗസ് രണ്ടാം സ്ഥാനത്തും ബ്ലൂ ഹൗസ് മൂന്നാം സ്ഥാനത്തും എത്തി. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും ഒഫീഷ്യസിനെയും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച ജെആർസി ,  ലിറ്റിൽ ഗൈഡ്സ് ക്ലബ്ബുകളെയും അധ്യാപക-പി.ടി.എ. സമിതികളെയും  ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു.
 
=='''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്'''==
 
[[പ്രമാണം:48134 LKpreliCamp-25.jpg|ലഘുചിത്രം|വലത്ത്|പ്രിലിമിനറി ക്യാമ്പ്]]
[[പ്രമാണം:48134-preli25-28-News.jpg|ലഘുചിത്രം|വലത്ത്|പ്രിലിമിനറി ക്യാമ്പ് പത്രവാർത്ത]]
 
18/09/2025 പന്നിപ്പാറ ഹൈസ്കൂളിലെ  2025-28 ബാച്ചിലെ കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പും രക്ഷിതാക്കൾക്കുള്ള ബോധവത്‌കരണ ക്ലാസും നടത്തി. മലപ്പുറം ജില്ലാ കൈറ്റ് റിസോഴ്സ് പേഴ്സൺ ടി ശിഹാബുദ്ദീൻ ക്ലാസെടുത്തു. പ്രഥമാധ്യാപകൻ എംഎസ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ സാങ്കേതിക അഭിരുചി വളർത്താൻ ഇത്തരം ക്യാമ്പുകൾ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പിടിഎ പ്രസിഡന്റ് മൻസൂർ ചോലയിൽ അധ്യക്ഷതവഹിച്ചു.
 
ആനിമേഷൻ, സ്‌ക്രാച്ച് പ്രോഗ്രാമിങ്‌, റോബോട്ടിക്സ് എന്നീ വിഷയങ്ങളിൽ  വിദ്യാർഥികൾക്ക് വിദഗ്ധ പരിശീലനം നൽകി. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ സ്വന്തമായി നിർമ്മിച്ച ആനിമേഷൻ വീഡിയോകളും സ്‌ക്രാച്ച് ഗെയിമുകളും പ്രദർശിപ്പിച്ചത് ശ്രദ്ധേയമായി.
കൈറ്റ് മെൻ്റർമാരായ കെ ഷിജിമോൾ, പിസി സിദ്ധീഖലി, സ്റ്റാഫ് സെക്രട്ടറി സി അബൂബക്കർ, സീനിയർ അധ്യാപകരായ സുരേഷ് ബാബു, എ ഹബീബ് റഹ്മാൻ, പി അബ്ദുറഹ്മാൻ, കെ കെ ഷീജ, റോഷ്നി, സ്കൂൾ എസ്ഐടിസി സബിത, ആർ സജീവ് വിദ്യാർത്ഥി പ്രതിനിധികളായ കെ റിഷ ഷെറിൻ, കെ ഹഷ്മിയ, എം സി ഫാത്തിമ നാജിയ തുടങ്ങിയവർ സംസാരിച്ചു.
 
[https://youtu.be/jpo6B5MbkVg?si=N8biW8K4VhW_yUbD വീഡിയോ കാണാം]
 
[https://youtube.com/shorts/_PBc3_7KQ88?si=D9YD6WFLHk2xVMFa റീൽ കാണാം]
 
=='''പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ പുതിയ കവാടം ഉദ്ഘാടനം ചെയ്തു'''==
 
​ പന്നിപ്പാറ ഗവ. ഹൈസ്കൂളിന് ഇനി പുതിയ പ്രവേശന കവാടം. മലപ്പുറം ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അത്യാധുനിക കവാടം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു. ​മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാലയ വികസന പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ പദ്ധതികളെക്കുറിച്ചും ചർച്ചകൾ നടന്നു.
 
​ഉദ്ഘാടന ചടങ്ങിൽ പിടിഎ പ്രസിഡന്റ് മൻസൂർ ചോലയിൽ, ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ്, അൻവർ ആലങ്ങാടൻ, സഹീർ ബാബു, അബ്ദുൽ കരീം കളത്തിങ്ങൽ, അൻവർ കടൂരൻ, പി.പി. അബ്ദുറഹിമാൻ, അബൂബക്കർ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സുരേഷ് ബാബു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
 
=='''പന്നിപ്പാറ ഗവ. ഹൈസ്‌കൂളിന് ചരിത്രനേട്ടം: ജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം!'''==
കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിൽ ഒക്ടോബർ 29, 30, 31 തീയതികളിലായി നടന്ന 36-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂൾ ചരിത്രനേട്ടം സ്വന്തമാക്കി. ജില്ലയിലെ നൂറുകണക്കിന് വിദ്യാലയങ്ങളോട് മത്സരിച്ചാണ് ഈ സർക്കാർ സ്കൂൾ സയൻസ് (ശാസ്ത്ര) മേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
 
ആറ് ഇനങ്ങളിൽ പങ്കെടുത്ത സ്കൂളിന് അഞ്ച് ഇനങ്ങളിലും 'എ' ഗ്രേഡ് നേടാനായി. ഒരു ഇനത്തിൽ 'എ' ഗ്രേഡോടെ ഒന്നാം സ്ഥാനവും, രണ്ട് ഇനങ്ങളിൽ 'എ' ഗ്രേഡോടെ രണ്ടാം സ്ഥാനവും ലഭിച്ചു. സയൻസ് ക്വിസ്സിൽ 'ബി' ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. ഇൻ്റർനെറ്റ് ഓഫ് തിങ്സ് (IOT), വർക്കിംഗ് മോഡൽ, ഇൻവെസ്റ്റിഗേറ്ററി പ്രോജക്ട് എന്നീ ഇനങ്ങളിൽ നിന്നായി നാല് വിദ്യാർത്ഥികൾ സംസ്ഥാന മത്സരത്തിന് യോഗ്യത നേടി. കൂടാതെ, സാമൂഹ്യശാസ്ത്ര മേളയിൽ റവന്യൂ ജില്ലയിൽ നാലാം സ്ഥാനവും സ്കൂളിന് ലഭിച്ചു. മത്സരിച്ച അഞ്ച് ഇനങ്ങളിൽ നാല് 'എ' ഗ്രേഡും ഒരു 'ബി' ഗ്രേഡുമാണ് സാമൂഹ്യശാസ്ത്ര മേളയിൽ നേടിയത്.
 
ഐ.ടി. മേളയിൽ പങ്കെടുത്ത സ്ക്രാച്ച് പ്രോഗ്രാമിംഗിൽ 'എ' ഗ്രേഡോടെ മൂന്നാം സ്ഥാനവും സ്കൂളിന് നേടാൻ കഴിഞ്ഞു.  ഗണിത ശാസ്ത്രമേളയിൽ ഒരിനത്തിൽ മൂന്നാം സ്ഥാനം ഉൾപെടെ  നാല് ഇനങ്ങളിൽ 'എ' ഗ്രേഡ് നേടി. ഈ ജില്ലാ മത്സരത്തിൽ പ്രവർത്തിപരിചയ മേളയിലെ 7 ഇനങ്ങളിലും പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ 'എ' ഗ്രേഡ് നേടി. സ്കൂളിന്റെ സമഗ്രമായ ഈ പ്രകടനം മലപ്പുറം ജില്ലയിലെ സർക്കാർ സ്കൂളുകൾക്ക് അഭിമാനകരമായ നേട്ടമാണ്.ഈ വിദ്യാലയം ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തതിന് ശേഷം പതിനൊന്നു വർഷം മാത്രം പ്രായമുള്ളപ്പോഴാണ് ഈ നേട്ടം കൈവരിച്ചത് എന്നത് ശ്രദ്ധേയമാണ്.
310

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2770171...2904379" എന്ന താളിൽനിന്ന് ശേഖരിച്ചത്