Jump to content
സഹായം

"ജി എം യു പി എസ് വേളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,652 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
1918ല്‍ സ്ഥാപിതം.
വിദ്യാഭ്യാസം സാമൂഹ്യ നിര്‍മ്മാണ പ്രക്രിയയാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഞങ്ങളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനം തുടങ്ങുന്നത്.കുട്ടികളില്‍ വ്യത്യസ്തമാര്‍ന്ന പല തരം കഴിവുകളുണ്ട്.അവരില്‍ അസാമാന്യ പ്രതിഭകള്‍ ഒളിഞ്ഞിരിപ്പുണ്ട്.അതു കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വിദ്യാഭ്യാസം കൊണ്ട് എന്ത് കാര്യം?അണ്‍എയി‍ഡഡ് സ്കൂളുകളെപ്പോലെ ഏക വിളത്തോട്ടങ്ങളല്ല പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.കേവലമായ അറിവ് പകര്‍ന്ന് നല്‍കലല്ല ഞങ്ങളുടെ ലക്ഷ്യം.അതുകൊണ്ട് തന്നെയാണ് ഞങ്ങളുടെ വിദ്യാലയത്തിലൂടെ കടന്നുപോകുന്ന കുട്ടികള്‍ ജീവിതത്തിന്റെ പരീക്ഷണ ശാലയില്‍ ഉന്നതവിജയം കൈവരിക്കുന്നത്.
കൃത്യവും സൂക്ഷ്മവുമായ പഠനാസൂത്രണത്തിലൂടെ പാഠ്യപാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെ കുഞ്ഞുങ്ങളുടെ ബഹുമുഖപ്രതിഭയുടെ സ്വാഭാവിക വളര്‍‌ച്ചയ്ക്ക് നിലമൊരുക്കുകയാണ് ഈ വിദ്യാലയം ചെയ്യുന്നത്.അണ്‍എയിഡഡ്    സ്ഥാപനങ്ങള്‍ ചെയ്യുന്നതു പോലെ കുട്ടികളെ ബോണ്‍സായ് ചെടികളാക്കുകയല്ല.വിശാലമായ ആകാശത്തിലേക്ക് ചില്ലകള്‍ വിരിക്കുന്ന വന്‍വൃക്ഷങ്ങളാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.ചിട്ടയായ പഠന പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി വികസിപ്പിച്ച് അവര്‍ക്ക് ആവശ്യമായ പഠനാന്തരീക്ഷമൊരുക്കി വി‍ജ്ഞാനത്തിന്റെ വിശാല ലോകത്തിലേക്ക് അവരെ നയിക്കുകയാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം.ഇക്കാലം വരെ ആ കൃത്യം ഭംഗിയായി നിര്‍വഹിച്ചു എന്ന ചാരിതര്‍ത്ഥ്യവും ഞങ്ങള്‍ക്കുണ്ട്.
നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചു കൊണ്ടിരിക്കുകയാണ്.ഇംഗ്ലീഷ്  അടക്കമുള്ള വിഷയങ്ങളില്‍ പരിചയ സമ്പന്നരായ പരിശീലനം സിദ്ധിച്ച അധ്യാപകര്‍ കുട്ടികള്‍ക്ക് അറിവേകുന്നു.പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും നമ്മുടെ കുട്ടികള്‍ ഉയരങ്ങളിലെത്തുന്നു.യാന്ത്രിക പഠനത്തിന്റെ വിരസതയില്ലാതെ ഉരുവിട്ടുപഠിക്കലില്ലാതെ ഈ വിദ്യാലയത്തിലെ കുഞ്ഞുങ്ങള്‍ സര്‍ഗാത്മകമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ഊര്‍ജ്ജം നേടിയാണ് പുറത്തിറങ്ങുന്നത്.ഊാവി അവരുടേതാണ്.
ഈ നന്മകള്‍ക്കെല്ലാം ഞങ്ങളുടെ കരുത്തും പിന്‍ബലവുമായിക്കൊണ്ട് രക്ഷിതാക്കളും,നാട്ടുകാരും,ഗ്രാമപഞ്ചായത്തും  രാഷ്ടീയ സാമൂഹ്യരംത്തെ പ്രമുഖരും ഞങ്ങളോടൊപ്പമുണ്ട് എന്നതാണ് ഞങ്ങളുടെ പ്രചോദനം.
ചരിത്രം
1918 ല്‍ വേളൂര്‍ ദേശത്തെ ന്യൂനപക്ഷ മുസ്ലിം വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളുടെയും മറ്റു പിന്നോക്ക വിഭാഗത്തില്‍ പെട്ടവരുടെയും വിദ്യാഭ്യാസ ഉന്നമനവും സൗകര്യവും കണക്കിലെടുത്ത് സ്ഥാപിച്ച വിദ്യാലയമാണ് പിന്നീട് ഗവ:മാപ്പിള സ്കൂള്‍ ആയി മാറിയത്.അത്തോളി പഞ്ചായത്തില്‍ സ്ഥാപിക്കപെട്ട രണ്ടാമത്തെ വിദ്യാലയമാണിത്.തുടക്കകാലം കുനിയില്‍കടവ് ഭാഗത്തുള്ള വാടക കെട്ടിടങ്ങളിലും മദ്രസകളിലും ആണ് പ്രവര്‍ത്തിച്ചത്.കൊങ്ങന്നൂര്‍,കുനിയില്‍കടവ്,ഓട്ടമ്പലം,വി കെ റോഡ് ,അത്തോളി,കൊളക്കാട് പ്രദേശത്തെ കുട്ടികളായിരുന്നു അക്കാലത്തെ വിദ്യാര്‍ത്ഥികള്‍.പരമ്പരാഗത മത്സ്യതൊഴിലാളികളുടെയും കയര്‍ തൊഴിലാളികളുടെയും കുട്ടികളായിരുന്നു ഭൂരിഭാഗവും.പട്ടിക വിഭാഗത്തില്‍പെട്ട കുട്ടികളും കൂലിപ്പണിക്കാരുടെ കുട്ടികളുമായിരുന്നു അവശേഷിക്കുന്നവര്‍.ഇവരുടെ സാമ്പത്തിക സാമൂഹിക നിലവാരം വളരെ പിന്നോക്കമായതിനാല്‍ വിദ്യഭ്യാസം നേടുക എന്നതിലുപരി  അന്നന്നത്തെ അന്നത്തിന് വക കാണുക എന്ന ചിന്തയില്‍ നിന്നും വിദ്യഭ്യാസമാണ് പട്ടിണിക്കുള്ള മറുപടി എന്ന ചിന്തയിലേക്ക് ആളുകളെ എത്തിക്കാന്‍ ഈ സ്ഥാപനത്തിനായിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/262909" എന്ന താളിൽനിന്ന് ശേഖരിച്ചത്