Jump to content
സഹായം

"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തില്‍ 1962 ജൂണ്‍ മാസം മൂന്നാം തീയതിയാണ് എസ് എന്‍ എം എച്ച് എസ് പ്രവര്‍ത്തനം ആരംഭിച്ചത്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്ക്കും തോട്ടപ്പള്ളിയ്ക്കും ഇടയിലുള്ള തീരപ്രദേശത്ത് ദേശിയപാതയ്ക്കഭിമുഖമായാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
ഗുരു ഭക്തനായ കളത്തില്‍ പറമ്പില്‍ ശ്രീമാന്‍ കരുണനാണ് സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും. സ്കൂള്‍ പ്രവര്‍ത്തനത്തിന്റെ ഉത്ഘാടനകര്‍മ്മം നിര്‍വഹിച്ചത് അന്നത്തെ ആലപ്പുഴ ഡി..ഒ  ശ്രീ ശര്‍മ്മ സാര്‍ ആയിരുന്നു. സ്കൂള്‍ ലൈസന്‍സിന് അംഗീകാരം നല്‍കിയത് മുഖ്യ മന്ത്രിയായിരുന്ന  ശ്രീ പട്ടം താണുപിള്ള  അവര്‍കളായിരുന്നു.1963 ഫെബ്രുവരി  14 തീയതി ശ്രീ ആര്‍ ശങ്കര്‍ അവര്‍കളാണ് ഇപ്പോള്‍ കാണുന്ന പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഹൈസ്കൂള്‍ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് 1998- ല്‍ ഹയര്‍സെക്കന്ററി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ സ്കൂള്‍ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ചവിട്ടുപടിയായി.
സ്കൂള്‍ മുദ്രയില്‍ ആലേഖനം ചെയ്തിട്ടുള്ള “വിദ്യകൊണ്ട് പ്രബുദ്ധരാകുക” എന്ന വാക്യം കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ സഫലീകരണമാകുന്നു. പുറക്കാട് പഞ്ചായത്തിലെ  ഏക ഹൈസ്കൂള്‍ ആയ ഇത് തീരപ്രദേശത്തുള്ള ആളുകളുടെ, പ്രത്യേ കിച്ചും സമൂഹത്തില്‍ താഴെ തട്ടിലുള്ള ജനങ്ങളുടെ വിദ്യാഭ്യാസത്തില്‍ നല്ലൊരു പങ്ക് വഹിക്കുന്നു.
ഇപ്പോള്‍ ഈ സ്കൂളിന്റെ ഭരണ ചുമതല നിര്‍വഹിക്കുന്നത് എസ്. എന്‍. ഡി .പി ബ്രാഞ്ച് നമ്പര്‍ 796, പുറക്കാട് ശാഖയാണ്. മാറിമാറി വരുന്ന മാനേജിംഗ് കമ്മിറ്റികളുടെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനവും കൂട്ടായ്മയുമാണ് സ്കൂളിന്റെ സര്‍വതോമുഖമായ വികസനത്തിന് കാരണം.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/26054" എന്ന താളിൽനിന്ന് ശേഖരിച്ചത്