Jump to content
സഹായം

"ജി. യു. പി. എസ്. വരടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,849 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂര്‍  ജില്ലയില്‍ പുഴയ്ക്കല്‍ ബ്ലോക്കിലെ അവണൂര്‍ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് 106 വര്‍ഷം തികഞ്ഞ വരടിയം ഗവ.യു.പി.സ്കൂള്‍.
അവണൂര്‍ വില്ലേജ് രേഖ പ്രകാരം സ്കൂളിന്റെ റീസര്‍വ്വേ നമ്പര്‍ -65/29(old sy.413/1),65/31(old sy. 412/3 , 420/1 )ആണ്.
കൊച്ചി മഹാരാജാവ് രാമവര്‍മ്മ തമ്പുരാന്‍ വരടിയം ഇട്ട്യാണത്ത് പാറുക്കുട്ടിയമ്മയെ സംബന്ധം ചെയ്യുക വഴി കൊച്ചി രാജ്യത്തില്‍ വരടിയത്തിന് മഹനീയ സ്ഥാനം ലഭിയ്ക്കുകയും ഈ പ്രദേശത്തുളള നാട്ടുപ്രമാണിമാരായ പുന്നത്തൂര്‍ രാജവംശക്കാരുമായി ബന്ധപ്പെടുകയും അതുവഴി അവര്‍ക്ക് ഭരണകാര്യങ്ങളില്‍ പങ്കാളിയാകാന്‍ സാധിക്കുകയും ചെയ്തു.
കാക്കശ്ശേരിപൈപ്പറമ്പത്ത് രാമന്‍ നായരുടേയും മറ്റ് പ്രമാണിമാരുടേയും ഉത്സാഹത്തില്‍ സ്കൂള്‍ സ്ഥാപിക്കുന്നതിന്  തയ്യാറെടുപ്പുകള്‍ നടത്തുകയും കൊച്ചി മഹാരാജാവിന് നിവേദനം നല്‍കുകയും രാജാവില്‍ നിന്ന് സ്കൂള്‍ നിര്‍മ്മിക്കുന്നതിനുളള ഉത്തരവ് ലഭിക്കുകയും ചെയ്തു. അങ്ങനെ കൊല്ലവര്‍ഷം 1087 മിഥുനമാസത്തില്‍(ക്രിസ്തുവര്‍ഷം1912 ജൂണില്‍) അന്നത്തെ കൊച്ചി ഗവര്‍മ്മെണ്ടിന്റെ ആഭിമുഖ്യത്തില്‍ ''പ്രവൃത്തിക്കച്ചേരി” എന്ന അപരനാമത്താല്‍ പ്രഖ്യാപിതമായിരുന്ന കോവിലകത്തിന്റെ കെട്ടിടത്തില്‍ 2 ക്ലാസ്സ് മുറികളും 12 കുട്ടികളുമായി സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ വരടിയം(SPSV)എന്ന പേരില്‍ ഈ വിദ്യാലയം സമാരംഭിച്ചു.കൊല്ലവര്‍ഷം1099ല്‍ വിദ്യാലയത്തിന്റെ പേര് മലയാളം സ്കൂള്‍ വരടിയം എന്നായി മാറി.1136 (1961 ക്രി.വ) വരെ ഈപേര് നിലനിന്നു. കൊല്ലവര്‍ഷം11137(ക്രി.വ 1962)വരെ വിദ്യാലയം ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ മാത്രമായിരുന്നു. കേരളസര്‍ക്കാര്‍ 1962 ല്‍ യു.പി സ്കൂള്‍ ആയി ഉയര്‍ത്തി.
പണ്ട് കച്ചേരി കൂടിയിരുന്ന സ്ഥലത്തു നില്‍ക്കുന്ന മാവ് ഇന്നും കച്ചേരി മാവ് എന്ന പേരില്‍ നിലനില്‍ക്കുന്നു. വിദ്യാലയാങ്കണത്തെ അലങ്കരിക്കുന്ന ഈ മുത്തശ്ശിമാവിനെ  ഇന്നും ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്തു പോരുന്നു..
2017ല്‍  106 ാം വാര്‍ഷികം ആഘോഷിക്കുന്ന വരടിയം ഗവ.യു.പി സ്കൂളില്‍ 1 മുതല്‍ 7 വരെയുളള ക്ലാസ്സുകളിലായി 13 ഡിവിഷനുകളുണ്ട്. ഇംഗ്ലീഷ് മീഡിയത്തിലും പഠനം നടക്കുന്നു . പ്രീ-പ്രൈമറി ക്ലാസ്സുകളില്‍ എഴുപതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
216

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/251043" എന്ന താളിൽനിന്ന് ശേഖരിച്ചത്