"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:


=== ആഗോള പരിസ്ഥിതി ദിനം (05-06-2024) ===
=== ആഗോള പരിസ്ഥിതി ദിനം (05-06-2024) ===
ബഹുമാനപ്പെട്ട ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രികൾച്ചർ  ശ്രീമതി സിന്ധു പി ജോസഫ്  ഉദ്ഘാടനം ചെയ്തു... ചടങ്ങിൽ  സ്കൂൾ ഹെഡ്മിസ്ട്രസ്  Rev. Sr. മിനി ആന്റണി അധ്യക്ഷത വഹിച്ചു
"നമ്മുടെ ഭൂമി നമ്മുടെ ഭാവി “


പ്രകൃതിയുടെ പച്ചപ്പിനെ സ്വന്തം ഹൃദയത്തോട് ചേർത്ത് വെച്ച് സ്വന്തം പുരയിടത്തിനുള്ളിൽ  വൈവിധ്യമാർന്ന കൃഷികൾ വളർത്തുന്ന കുമ്പളങ്ങിയിലെ ശ്രീ മാഞ്ചപ്പൻ ചേട്ടനെ ചടങ്ങിൽ  പൊന്നാടയണിച്ച്  ആദരിച്ചു... പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റർ നിർമ്മാണ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് പിടിഎ പ്രസിഡൻസി ജോസഫ് സുമിത്ത് സമ്മാനങ്ങൾ നൽകി... ഇന്ന് E സംസ്കാരത്തിന്റെ...ഇലക്ട്രോണിക് സംസ്കാരത്തിന്റെ.. പുറകെ പായുന്ന യുവതലമുറയെ  പ്രകൃതിയിലേക്ക് അടുപ്പിക്കുക പ്രപഞ്ചത്തോട് ചേർത്ത് നിർത്തുക  എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ പരിസ്ഥിതി സൗഹൃദ ജീവിതശൈലി തന്നെകുട്ടികളെ പരിശീലിപ്പിക്കുന്നു ... കാരണം മണ്ണിനെ സ്നേഹിക്കുന്നവനെ മനുഷ്യനെ സ്നേഹിക്കാൻ കഴിയു...
ആഗോള പരിസ്ഥിതി ദിനമായ ജൂൺ 5 നമ്മുടെ വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രികൾച്ചർ  ശ്രീമതി സിന്ധു പി ജോസഫ്   ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റവ സിസ്റ്റർ മിനി ആന്റണി അധ്യക്ഷത വഹിച്ചു. പ്രകൃതിയുടെ പച്ചപ്പിനെ സ്വന്തം ഹൃദയത്തോട് ചേർത്ത് വെച്ച് സ്വന്തം പുരയിടത്തിനുള്ളിൽ  വൈവിധ്യമാർന്ന കൃഷികൾ വളർത്തുന്ന കുമ്പളങ്ങിയിലെ ശ്രീ മാഞ്ചപ്പൻ ചേട്ടനെ ചടങ്ങിൽ പൊന്നാടയണിച്ച് ആദരിച്ചു. അദ്ദേഹം വൃക്ഷ തൈ നട്ടു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റർ നിർമ്മാണ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് പിടിഎ പ്രസിഡന്റ് ജോസഫ് സുമീത് സമ്മാനങ്ങൾ നൽകി. പ്രകൃതി സംരക്ഷണത്തിനായി കുട്ടികൾ പ്രതിജ്ഞ ചൊല്ലി. ഇലക്ട്രോണിക് സംസ്കാരത്തിന്റെ പുറകെ പായുന്ന യുവതലമുറയെ പ്രകൃതിയിലേക്ക് അടുപ്പിക്കുകയും പ്രപഞ്ചത്തോട് ചേർത്തു നിർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നമ്മുടെ വിദ്യാലയത്തിൽ പരിസ്ഥിതി സൗഹൃദ ജീവിത ശൈലി തന്നെ കുട്ടികളെ പരിശീലിപ്പിക്കുന്നു. സ്‌കൂളിലെ എസ്‌.പി.സി, ഗൈഡിങ്, സീഡ് ക്ലബ് തുടങ്ങിയ വിവിധ ക്ളബ്ബുകളുടെ കൂട്ടായ്മയിൽ ആണ് പരിസ്ഥിതി ദിനം ആഘോഷിക്കപ്പെട്ടത്. കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്യുകയുമുണ്ടായി. പ്ലാസ്റ്റിക് നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി ഒൻപതാം ക്ളാസുകാരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസ് മുറികളിലും തുണി സഞ്ചികൾ വിതരണം ചെയ്തു.
 
=== യോഗാ ക്ലാസ് ===
ജൂൺ 6-ാം തിയതി രാവിലെ 8.30 മുതൽ 9 മണി വരെ സ്‌കൂളിലെ  കുട്ടികൾക്കു വേണ്ടിയുള്ള യോഗാ ക്ലാസ്സിന് സ്‌കൂൾ അങ്കണത്തിൽ ആരംഭം കുറിച്ചു. എല്ലാ ദിവസവും സ്‌കൂളിലെ യോഗയ്ക്ക് നേതൃത്വം നൽകുന്നത് പി.ടി അധ്യാപകരാണ്.  യോഗ ചെയ്യുന്നതു വഴി കുട്ടികളിൽ ആത്മവിശ്വാസം വളരുന്നു . വ്യക്തിത്വ വികാസത്തിനും ആരോഗ്യകരമായ ജീവിതശൈലി  നയിക്കുവാനും യോഗ അതുവഴി ജീവിതത്തിൽവിജയം കൈവരിക്കുവാനും  അവരെ പ്രാപ്തരാക്കുന്നു. ആരോഗ്യമുള്ള മനസ്സും ശരീരവും വളർന്നു വരുന്ന കുട്ടികൾക്ക് അത്യാന്താപേക്ഷിതമാണല്ലോ.
 
=== ബോധവൽക്കരണ ക്ലാസ് (07-06-2024) ===
പത്താം ക്ലാസ്സിലെ കുട്ടികളുടെ  രക്ഷാകർത്താക്കളെ പങ്കെടുപ്പിച്ചു കൊണ്ട് ക്ലാസ് പി.ടി.എ യും തുടർന്ന് ഒരു ബോധ വൽക്കരണ ക്ലാസും ജൂൺ ഏഴിന് നടത്തുക യുണ്ടായി. "കൗമാരം - കരുത്തും കരുതലും"  എന്ന വിഷയത്തിൽ ആയിരുന്നു ക്ലാസ്. കൗമാ രക്കാരുടെ ശാരീരിക , മാനസിക വളർച്ച, ആരോഗ്യകരമായ ജീവിത ശൈലി വളർത്തൽ ,ലഹരിയുടെ ഉപയോഗം തടയൽ, പാരന്റിങ് തുടങ്ങിയവയെ കുറിച്ച് ശ്രീജി മാർഗരറ്റ് ടീച്ചർ ക്ലാസ്സെടുത്തു .  പത്താം ക്ലാസിലെ കുട്ടികളുടെ  അക്കാദമിക കാര്യങ്ങളെക്കുറിച്ചു പ്രധാനാധ്യാ പിക സിസ്റ്റർ മിനി ആന്റണി രക്ഷകർത്താ ക്കളോടു സംസാരിച്ചു.
 
=== പൊതിച്ചോറു സമാഹരണം(11-06-2024) ===
എല്ലാ ചൊവ്വാഴ്‌ചയും ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് സ്കൂളിലെ കുട്ടികൾ ഇടക്കൊച്ചി സെഹിയോൻ പ്രേഷിത സംഘത്തിന് കൊടുത്തുവരുന്ന പൊതിച്ചോർ പദ്ധതിക്ക്  ജൂൺ 11 ന് ആരംഭം കുറിച്ചു പൊതിച്ചോറുകൾ സ്വീകരിക്കുന്നതിന് സെഹിയോൻ പ്രേഷിത സംഘത്തിനു നേതൃത്വം നൽകുന്ന ശ്രീ. എം .എക്സ്. ജൂഡ്‌സൺ സന്നിഹിതനായിരുന്നു. ഈ വർഷം പൊതിച്ചോറുകൾ നൽകുന്നത് ഔവർ ലേഡീസിലെ കുട്ടികളാണെന്ന്‌ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി     
 
ജൂൺ 12- ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്തി
 
ജൂൺ 12- ഊർജ്ജസംരക്ഷണം സ്കൂളിലും വീട്ടിലും : ബോധവൽക്കരണ ക്ലാസ് നടത്തി.
 
ജൂൺ 13- മാലിന്യസംസ്കരണം സ്കൂളിലും വീട്ടിലും  : ബോധവത്കരണം നൽകി.
 
ജൂൺ14- ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ പ്രദർശിപ്പിക്കുകയും 'രക്തദാനം മഹാദാനം' എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുകയും ചെയ്തു ജൂൺ 14- പേവിഷ ബാധയെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും അവബോധം വളർ ത്തിയെടുക്കുന്നതിനായി സ്‌കൂൾ അസംബ്ലിയിൽ ഇതിനു വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും പേവിഷ ബാധ പ്രതിരോധ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലുകയും ചെയ്തു.
 
ജൂൺ 15- ലോക വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനത്തിന്റെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും  വയോജന ചൂഷണ വിരുദ്ധ പ്രതിജ്ഞയെടുത്തു .  


=== വായന ദിനാചരണം   (19-06-2024) ===
=== വായന ദിനാചരണം   (19-06-2024) ===
വരി 20: വരി 39:


പ്രശസ്ത പിന്നണി ഗായിക ശ്രീമതി ചിത്ര അരുൺ ഉദ്ഘടനകർമം നിർവഹിച്ച് സംസാരിക്കുകയുണ്ടായി . അധ്യക്ഷ സ്ഥാനം വഹിച്ച ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മിനി ആൻ്റണി യോഗയുടെയും സംഗീതത്തിൻ്റെയും വിശാല സാധ്യതകളെക്കുറിച്ച് കുട്ടികളോട് പറയുകയുണ്ടായി. ഹൈസ്കൂൾ അധ്യാപിക ശ്രീമതി ലില്ലിപോൾ ടീച്ചർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും നിത്യജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ചില യോഗസനങ്ങളെക്കുറിച്ചും സ്വന്തം അനുഭവങ്ങൾ പങ്കു വച്ച് സംസാരിച്ചു. തുടർന്ന് എസ്.പി.സി.  കോ ഓർഡിനേറ്റർ ശ്രീമതി അഞ്ജലി ടീച്ചറിൻ്റെ നേതൃത്വത്തിൽ  എസ്.പി.സി. , ഗൈഡിങ് , പത്താം ക്ലാസ്സിലെ കുട്ടികൾ ചേർന്ന് യോഗസനങ്ങളുടെ മികവാർന്ന അവതരണം നടത്തുകയുണ്ടായി. സ്കൂൾ ക്വയർ കുട്ടികൾ അവതരിപ്പിച്ച സംഘഗാനം ഏവരുടെയും മനസ്സിനെ   കുളിരണിയിക്കുന്നതായിരുന്നു. ഗൈഡിംഗ് വിദ്യാർത്ഥിനി കുമാരി നൈറ ഫാത്തിമ പ്രസ്തുത ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.
പ്രശസ്ത പിന്നണി ഗായിക ശ്രീമതി ചിത്ര അരുൺ ഉദ്ഘടനകർമം നിർവഹിച്ച് സംസാരിക്കുകയുണ്ടായി . അധ്യക്ഷ സ്ഥാനം വഹിച്ച ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മിനി ആൻ്റണി യോഗയുടെയും സംഗീതത്തിൻ്റെയും വിശാല സാധ്യതകളെക്കുറിച്ച് കുട്ടികളോട് പറയുകയുണ്ടായി. ഹൈസ്കൂൾ അധ്യാപിക ശ്രീമതി ലില്ലിപോൾ ടീച്ചർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും നിത്യജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ചില യോഗസനങ്ങളെക്കുറിച്ചും സ്വന്തം അനുഭവങ്ങൾ പങ്കു വച്ച് സംസാരിച്ചു. തുടർന്ന് എസ്.പി.സി.  കോ ഓർഡിനേറ്റർ ശ്രീമതി അഞ്ജലി ടീച്ചറിൻ്റെ നേതൃത്വത്തിൽ  എസ്.പി.സി. , ഗൈഡിങ് , പത്താം ക്ലാസ്സിലെ കുട്ടികൾ ചേർന്ന് യോഗസനങ്ങളുടെ മികവാർന്ന അവതരണം നടത്തുകയുണ്ടായി. സ്കൂൾ ക്വയർ കുട്ടികൾ അവതരിപ്പിച്ച സംഘഗാനം ഏവരുടെയും മനസ്സിനെ   കുളിരണിയിക്കുന്നതായിരുന്നു. ഗൈഡിംഗ് വിദ്യാർത്ഥിനി കുമാരി നൈറ ഫാത്തിമ പ്രസ്തുത ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.
=== വിജയാഘോഷം (22-06-2034) ===
ഔവർ ലേഡീസ് കോൺവെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് അഭിമാന നിമിഷം. തുടർച്ചയായി 100 മേനി വിജയം കരസ്ഥമാക്കുന്ന ഔവർ ലേഡീസ് കോൺവെൻറ് സ്കൂൾ  SSLC പരീക്ഷ വിജയികളെ അനുമോദിക്കുന്ന ചടങ്ങിന് വേദിയായി. ഈ കഴിഞ്ഞ എസ്‌.എസ്.എൽ.സി. പരീക്ഷയിൽ 308  കുട്ടികളാണ് പരീക്ഷ എഴുതിയത് .72 കുട്ടികൾക്ക് ഫുൾ എ പ്ലസ് ഉം 12 കുട്ടികൾക്ക് 9 എ പ്ലസ് ഉം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. വിജയിച്ച കുട്ടികളെ ആദരിക്കുന്ന ഈ വിജയോത്സവത്തിന്റെ മുഖ്യാതിഥിയായി വന്നത് ഈ വിദ്യാലയത്തിലെ  പൂർവ്വ വിദ്യാർത്ഥിനിയും  റേഡിയോളജിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ശ്രീമതി ഡോ. മായ ദേവിയാണ്.   ഈ സമ്മേളനത്തിന്റെ അധ്യക്ഷപദവി അലങ്കരിച്ചത് ഹൈസ്കൂൾ പി.ടി.എ. പ്രസിഡൻറ് ശ്രീ ജോസഫ് സുമീതാണ്. പതിനൊന്നാം വാർഡ് കൗൺസിലർ ശ്രീമതി ഷീബ ഡ്യൂറോം, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ.സിസ്റ്റർ മോളി ദേവസ്സി, ഹൈസ്കൂൾ എച്ച്.എം റവ.സിസ്റ്റർ മിനി ആന്റണി, തോപ്പുംപടി പോലീസ് സ്റ്റേഷനിലെ എസ്.ഐ. ശ്രീ ജയലാൽ സാർ എന്നിവർ കുട്ടികളെ അനുമോദിക്കുകയും അവർക്ക്‌ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയുണ്ടായി. പി.ടി.എ. യുടെ ആഭിമുഖ്യത്തിൽ വിജയികളായ കുട്ടികൾക്ക് പി.ടി.എ മെമന്റോകൾ നൽകി ആദരിച്ചു. കൂടാതെ മുഖ്യാതിഥി ശ്രീമതി ഡോക്ടർ മായാദേവി ഹയർസെക്കൻഡറി പ്രിൻസിപ്പൽ റവ. സിസ്റ്റർ മോളി ദേവസ്സിയെയും പൊന്നാടകൾ അണിയിച്ച്  ആദരിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾ തങ്ങളുടെ വിദ്യാലയ അനുഭവങ്ങൾ പങ്കുവച്ചു. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ധേയമായിരുന്നു.
951

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2503401" എന്ന താളിൽനിന്ന് ശേഖരിച്ചത്