Jump to content
സഹായം

"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 53: വരി 53:
===കലാപഠനം===
===കലാപഠനം===
  കുട്ടികളുടെ വിദ്യാഭ്യാസ പരമായ ഉയർച്ചയോടൊപ്പം കലാപരമായ ഉയർച്ചയും ലക്‌ഷ്യം വെയ്ക്കുന്ന സ്കൂളിൽ വട്ടിയൂർക്കാവിൽ പ്രവർത്തിച്ചുവരുന്ന ഗുരു ഗോപിനാഥ് നടന ഗ്രാമവുമായി ബന്ധപ്പെട്ടുകൊണ്ട് കുട്ടികൾക്ക് കേരളനടനം , വയലിൻ , സംഗീതം എന്നിവയുടെ പരിശീലനം ചിട്ടയായി നടന്നുവരുന്നു .കേരളനടനം,സംഗീതം ,വയലിൻ പരിശീലനം എന്നിവ നടന്നു വരുന്നു.നടനഗ്രാമം പ്രതിഫലം കൈപ്പറ്റാതെയാണ് കലാപരിശീലനം നടത്തുന്നത് .രക്ഷാകർത്താക്കളുടെ അകമഴിഞ്ഞ പിന്തുണ ഈ പദ്ധതിക്കുണ്ട് .  <p>
  കുട്ടികളുടെ വിദ്യാഭ്യാസ പരമായ ഉയർച്ചയോടൊപ്പം കലാപരമായ ഉയർച്ചയും ലക്‌ഷ്യം വെയ്ക്കുന്ന സ്കൂളിൽ വട്ടിയൂർക്കാവിൽ പ്രവർത്തിച്ചുവരുന്ന ഗുരു ഗോപിനാഥ് നടന ഗ്രാമവുമായി ബന്ധപ്പെട്ടുകൊണ്ട് കുട്ടികൾക്ക് കേരളനടനം , വയലിൻ , സംഗീതം എന്നിവയുടെ പരിശീലനം ചിട്ടയായി നടന്നുവരുന്നു .കേരളനടനം,സംഗീതം ,വയലിൻ പരിശീലനം എന്നിവ നടന്നു വരുന്നു.നടനഗ്രാമം പ്രതിഫലം കൈപ്പറ്റാതെയാണ് കലാപരിശീലനം നടത്തുന്നത് .രക്ഷാകർത്താക്കളുടെ അകമഴിഞ്ഞ പിന്തുണ ഈ പദ്ധതിക്കുണ്ട് .  <p>
=== സാമൂഹ്യ മേഖല ===
* സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം, പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.
* ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ .
* വിവിധ ബോധവൽക്കരണ  ക്ലാസുകൾ
* സ്കൂൾ പരിസര ശൂചീകരണം .
* സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി  ബോധവൽക്കരണം .
* പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .
* ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം
* രോഗികൾക്ക് ചികിത്സാ സഹായം
* രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
* രക്ഷകർത്താക്കൾക്കായി കമ്പ്യൂട്ടർ സാക്ഷരത പരിപാടി
===ഓൺലൈൻ ഇടം===
</font size>
♣  '''[https://youtu.be/y0yicuI8fLs]'''
<!-- 
              ♣  '''[[{{PAGENAME}}/വാട്സപ്പ് കൂട്ടായ്മ|വാട്സപ്പ് കൂട്ടായ്മ]]'''<br/>
              ♣  '''[https://m.facebook.com/100006816032801/ FACEBOOK]'''
-->
<font size=3>
===പഠനോത്സവം===
സ്കൂളിന്റെ പഠനോത്സവം ഫെബ്രുവരി 8-ാം തീയതി സ്കൂളിന്റെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നു.പ്രശസ്ത സിനിമ  സീരിയൽ  നടൻ ശ്രീ ജോബി  ഉദ്ഘാടനം നിർവഹിച്ചു. 9.30 മുതൽ 3.30 വരെ ആയിരുന്നു പരിപാടി. ഇതിൽ 5 മുതൽ 7 വരെ കുട്ടികളുടെ പഠനുവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ മാറ്റുരയ്ക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർക്കാവശ്യമായ ലാപ്‍ടോപ്, സ്ക്രീൻ തുടങ്ങിയവ സജ്ജീകരിച്ചു. കൂടാതെ കുട്ടികൾ ചെയ്ത ഡോക്കുമെന്റേഷൻ  പഠനോത്സവത്തിൽ കുട്ടികളെയും രക്ഷാകർത്താക്കളെയും കാണിച്ചു.
===പുരാവസ്തു വകുപ്പിന്റെ ദ്വിദിന ക്യാമ്പിന്റെ  സംസ്ഥാന തല ഉദ്‌ഘാടനം ===
സംസ്ഥാന  പുരാവസ്തു വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനകിയവത്കരിക്കുന്നതിന്റെ ഭാഗമായുള്ള "കുട്ടികൾ ആർകൈവ്സിന്റെ കുട്ടുകാർ "എന്ന ദ്വിദിന സമ്പർക്ക പരിപാടിയുടെ  സംസ്ഥാനതല ഉദ്‌ഘാടനം 25/09/2019 ബുധനാഴ്ച നമ്മുടെ സ്കൂളിൽ നടന്നു .ബഹുമാനപെട്ട തുറമുഖവകുപ്പ് മന്ത്രി  ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം നിർവഹിച്ചു .സ്വാഗതം റെജികുമാർ  ജെ. സംസ്ഥാന പുരാരേഖാ  വകുപ്പ്  ഡയറക്ടർ നിർവഹിച്ചു .വിശിഷ്ട്ടാഥിതിയായ മുരുകൻ കാട്ടാക്കട കുട്ടികൾക്കായി താൻ രചിച്ച കവിതാലാപനവും  പ്രസംഗംവും നടത്തി .
കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായർ "ആർക്കൈവ്സും  കുട്ടികളും "എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി .സ്കൂൾ ഹെഡ്മിസ്ട്രസ് വിനീതകുമാരി ഡെപ്യൂട്ടി  എച്ച്.എം .ശ്രീ. സജികുമാർ,പി .ടി .എ  പ്രസിഡന്റ് ശ്രീ. മണികണ്ഠൻ എന്നിവർ ആശംസകൾ അർപ്പിച്ചു .സ്കൂൾ  ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച പുരാവസ്തുരേഖാ പ്രദർശനം കുട്ടികൾക്ക് കൗതുകം  ഉണർത്തി.
===സ്കൂൾ  പാർലമെന്റ് ഇലക്ഷൻ===
2019-20 അധ്യയന വർഷത്തെ  സ്കൂൾ  പാർലമെന്റ് ഇലക്ഷൻ 25.09.2019 ന് വളരെ ജനാധിപത്യപരമായും മാതൃകാപരമായും നടന്നു .ദേശിയ തെരെഞ്ഞെടുപ്പ്  കമ്മീഷൻ അനുശാസിക്കും വിധം ,അതേ നടപടി ക്രമത്തിലാണ് ഇലക്ട്രോണിക് വോട്ടിംഗ്  യന്ത്രത്തിന്റെ സഹായത്തോടെ സ്കൂൾ ഇലക്ഷൻ നടന്നത് .ഒരു ആഴ്ചക്ക് മുമ്പ് ആരംഭിച്ച ഇലക്ഷൻ  ഒരുക്കങ്ങൾ ഇന്ന് ഉച്ചക്ക് 2 മണിക്ക് നടന്ന  വിജയികളുടെ യോഗത്തോടെ സമാപിച്ചു .
രാവിലെ പത്തു മണിക്കാണ് ഇലക്ഷൻ നടപടി ക്രമങ്ങൾ ആരംഭിച്ചത് .ലാപ്ടോപ്കളിൽ ഇൻസ്റ്റാൾ ചെയ്ത മത്സരാർത്ഥികളുടെ പേര് വിവരങ്ങളുമായി  ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ അവരറ്വർക്ക് നല്കിയിട്ടുള്ള ബൂത്തുകളിൽ വന്നു ചേർന്നു .തുടർന്ന് അതാത് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ട ക്ലാസ്സുകളിലെ വിദ്യാർത്ഥിനികളെ വരിവരിയായി അവിടെയെത്തിക്കുകയും ക്രമ നമ്പർ അനുസരിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു .പ്രിസൈഡിങ് ഓഫീസർ ,മറ്റു ബൂത്ത്  ഭാരവാഹികൾ എന്നിവരെല്ലാം  വിദ്യാർത്ഥിനികൾ തന്നെ ആയിരുന്നു. കുട്ടികൾക്ക്  അവരുടെ പേരിലുള്ള തിരിച്ചറിയൽ കാർഡ് സമ്പൂർണയിൽ നിന്നും ഡൗൺലോഡ് ചെയ്ത് നൽകിയിരുന്നു.വോട്ട് രേഖപെടുത്തിക്കഴിഞ്ഞ് ഒപ്പിട്ട ശേഷം കൈ വിരലിൽ മഷി അടയാളം പതിപ്പിച്ച ശേഷമാണ് വിദ്യാർത്ഥിനികൾ ബൂത്ത് വിട്ട് ഇറങ്ങിയത് .സ്കൂൾ  ഇലക്ഷൻ ചുമതല എസ് .എസ്  വിഭാഗം അദ്ധ്യാപിക ശ്രീമതി. സുഷമ ടീച്ചറിന് ആയിരുന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി..വിനിതകുമാരി  ടീച്ചറിന്റെ നിർദേശ പ്രകാരം  ശ്രി .അഭിലാഷ് സർ , സുനന്ദിനി ടീച്ചർ , രേഖ ടീച്ചർ ,ശിവപ്രിയ ടീച്ചർ ആണ് ഇൻസ്റ്റാളേഷൻ പ്രക്രിയ ഹൈസ്കൂൾ വിഭാഗത്തിൽ കൈകാര്യം ചെയ്‌തത്‌. യൂ .പി അദ്ധ്യാപകരായ ശ്രീമതി.സാധന കെ .വി ,ശ്രീമതി. ഷീബ , ശ്രീമതി. മായ ജി  നായർ എന്നിവരുടെ സഹായത്തോടെ യൂ .പി  വിഭാഗം ഇൻസ്റ്റളേഷൻ നടന്നു. ലിറ്റിൽ  കൈറ്റ്സ്  അദ്ധ്യാപകർ ,എസ് ഐ റ്റി സി, ജോയിന്റ് എസ് ഐ റ്റി സി എന്നിവരുടെ സഹായത്തോടെ ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഇലക്ഷൻ  പ്രക്രിയ കുട്ടികൾക്ക്  വളെരെ  ഇഷ്ടപ്പെട്ടു .ഈ  പുതിയ രീതി കൗതുകത്തോടെ അവർ കൈകാര്യം ചെയ്‌തു.
തുടർന്ന് പ്രവർത്തനം  പൂർത്തിയാക്കി  11.00 മണിയോടെ  വിജയികളെ പ്രഖ്യാപിച്ചു .വിജയികളിൽ നിന്നും കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ്  തെരഞ്ഞെടുത്തു .ആദ്യ പാർലമെന്റ് യോഗം സെപ്തംബർ 30ന് കൂടും എന്ന്  ചെയർപേഴ്സൺ  അറിയിച്ചു.


==2022-23അധ്യയന വർഷം==
==2022-23അധ്യയന വർഷം==
541

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2235616" എന്ന താളിൽനിന്ന് ശേഖരിച്ചത്