8,317
തിരുത്തലുകൾ
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
കണ്ണൂർ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് പരിയാരത്തിന്റെ ഭാഗമായി, മെഡിക്കൽ കോളേജ് കാമ്പസ്സിൽ പരിയാരം മെഡിക്കൽ കോളേജ് പബ്ലിക്ക് സ്കൂൾ 2003 ൽ പ്രവർത്തനം ആരംഭിച്ചു. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി നാഷണൽ ഹൈവേയോട് അടുത്ത് 5 ഏക്കർ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി തലം മുതൽ പത്താം ക്ലാസ്സ് വരെയായി ഉന്നതനിലവാരത്തിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു. സി ബി എസ് സി സിലബസിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം എക്കാലത്തും 100% വിജയം ഉറപ്പാക്കിയിരുന്നു. കലാ-കായിക, ശാസ്ത്ര വിഷയങ്ങളിൽ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സാധിച്ചിരുന്നു. കടന്നപ്പള്ളി-പാണപ്പുഴ, ചെറുതാഴം ഏഴോം, പരിയാരം, എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തുകളിലെ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷമൊരുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | |||
2019 മാർച്ച് മാസത്തിൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും സർക്കാർ ഏറ്റെടുത്തതോടെ മെഡിക്കൽ കോളേജ് പബ്ലിക്ക് സ്കൂൾ കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായി. സ്കൂളിൽ നിലവിൽ 600 ൽപരം വിദ്യാർത്ഥികളും 14 സ്ഥിരം അധ്യാപകരും 4 അനധ്യാപകരും 8 ദിവസവേതന അധ്യാപകരുമുണ്ട്. സേവന തല്പരരായ രക്ഷാകർത്തൃസമിതി സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് താങ്ങായുണ്ട്. പുതിയ സ്കൂൾ കെട്ടിടം ടോയ്‍ലറ്റ് സൗകര്യം ശുദ്ധജലവിതരണ സംവിധാനങ്ങൾ തുടങ്ങിയവ സർക്കാർ ഇടപെടലുകളുടെ ഫലമായി പുരോഗമിക്കുന്നുണ്ട്. തികഞ്ഞ അച്ചടക്കം, മികച്ച അക്കാദമിക നിലവാരം, സാമൂഹിക പ്രതിബദ്ധത, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ, ലഹരിമുക്ത പ്രവർത്തനങ്ങൾ എന്നിവ സ്കൂളിന്റെ മുഖമുദ്രകളാണ്. |
തിരുത്തലുകൾ