ഗവ.എൽ പി സ്കൂൾ വാഴത്തോപ്പ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:36, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024+വർഗ്ഗം:29241; +വർഗ്ഗം:Ente gramam using HotCat
(+വർഗ്ഗം:29241; +വർഗ്ഗം:Ente gramam using HotCat) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== വാഴത്തോപ്പ് == | == വാഴത്തോപ്പ് == | ||
[[പ്രമാണം:29241 School Frontview 1.jpg|thumb|വാഴത്തോപ്പ് ഗ്രാമം]] | |||
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ വാഴത്തോപ്പ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വാഴത്തോപ്പ്. ചെറുതോണിയിൽ നിന്ന് മണിയാറൻകുടിക്ക് പോകുന്ന പാതയിലാണ് വാഴത്തോപ്പ് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. | കേരളത്തിലെ ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ വാഴത്തോപ്പ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വാഴത്തോപ്പ്. ചെറുതോണിയിൽ നിന്ന് മണിയാറൻകുടിക്ക് പോകുന്ന പാതയിലാണ് വാഴത്തോപ്പ് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. | ||
== ഭൂമിശാസ്ത്രം == | |||
[[പ്രമാണം:29241 School Road.jpg|thumb|വാഴത്തോപ്പ് ഭൂപ്രദേശം]] | |||
വാഴത്തോപ്പ് മധ്യകേരള ഡിവിഷനിൽ പെടുന്നു. വാഴത്തോപ്പ് ഗ്രാമത്തിന്റെ കേന്ദ്രഭാഗത്ത് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തും ക്രിസ്ത്യൻ പള്ളിയും സ്ഥിതി ചെയ്യുന്നു. കേന്ദ്ര ഭാഗത്തുനിന്ന് വലത്തോട്ട് സഞ്ചരിച്ചാൽ തടിയമ്പാട്, കരിമ്പൻ എന്നീ ഭാഗങ്ങളിലേക്ക് എത്താം. കേന്ദ്ര ഭാഗത്തുനിന്ന് നേരെ പോകുമ്പോഴാണ് മണിയാറൻകുടി. ഈ പാതയിലാണ് ഗവൺമെൻറ് എൽ പി സ്കൂൾ വാഴത്തോപ്പ് സ്ഥിതി ചെയ്യുന്നത്. | |||
കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി അണക്കെട്ട് ഇടുക്കി ആർച്ച് ഡാം, ചെറുതോണി അണക്കെട്ട്, കുളമാവ് അണക്കെട്ട് ഇവ മൂന്നും ചേർന്നതാണ്. ഇതിലെ ചെറുതോണി അണക്കെട്ട് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. | |||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
* വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് | |||
* ഇടുക്കി കളക്ടറേറ്റ് | |||
* ചെറുതോണി അണക്കെട്ട് | |||
* കൃഷി ഓഫീസ് | |||
* ഇടുക്കി താലൂക്ക് ഓഫീസ് | |||
* കെ.എസ്.ഇ.ബി | |||
* പോസ്റ്റ് ഓഫീസ് | |||
* ഇടുക്കി മെഡിക്കൽ കോളേജ് | |||
* പോലീസ് സ്റ്റേഷൻ | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
[[പ്രമാണം:29241 CHEMBAN KOLUMBAN.jpg| thumb| ചെമ്പൻ കൊലുമ്പൻ]] | |||
* <u>'''ചെമ്പൻ കൊലുമ്പൻ''':</u> ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പഞ്ചായത്ത് കേന്ദ്രീകരിച്ച് ജീവിച്ചിരുന്ന ഊരാളി എന്ന ആദിവാസിവിഭാഗക്കാരുടെ മൂപ്പനായിരുന്നു ചെമ്പൻ കൊലുമ്പൻ. ഇപ്പോൾ ഇടുക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്തു നിന്നു ഏകദേശം 5 കിലോമീറ്റർ മാറിയുള്ള ചെമ്പച്ചേരിയിലെ (ചെമ്പകശ്ശേരി) നരിക്കാട് ആയിരുന്നു കൊലുമ്പന്റെ കുടി. കൊലുമ്പനാണ് മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടിനും സുഹൃത്ത് എ.സി.തോമസ് എടാട്ടിനും വഴി കാട്ടിക്കൊടുത്തുവെന്നാണ് ചരിത്രം. . കുറവന്റെയും കുറത്തി മലകളുടെയും ഐതിഹ്യം അദ്ദേഹം അവരോട് പറഞ്ഞു. മലനിരകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ദൃശ്യം മിസ്റ്റർ തോമസിനെ ആകർഷിച്ചു, അദ്ദേഹത്തിന്റെ ആശയമാണ് ഇടുക്കി ആർച്ച് ഡാമിന്റെ രൂപത്തിൽ യാഥാർത്ഥ്യമായത്. | |||
== ആരാധനാലയങ്ങൾ == | |||
* സെൻറ് ജോർജ് കത്രീടൽ വാഴത്തോപ്പ് | |||
[[പ്രമാണം:29241 Vazhathope church.jpg|thumb|സെൻറ് ജോർജ് കത്രീടൽ വാഴത്തോപ്പ്]] | |||
* ശ്രീ ധർമ്മശാസ്താ ക്ഷേത്രം ചെറുതോണി | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* സെൻറ്. ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, വാഴത്തോപ്പ്. | |||
* ഗവൺമെൻറ് എൽ പി സ്കൂൾ വാഴത്തോപ്പ് | |||
* ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, വാഴത്തോപ്പ്. | |||
== ചിത്രശാല == | |||
<Gallery> | |||
പ്രമാണം:29241 School ground.jpg | ഗവൺമെൻറ് എൽപിഎസ് വാഴത്തോപ്പ് സ്കൂൾ മുറ്റം | |||
പ്രമാണം:29241 School entrance.jpg | സ്കൂൾ പുതിയ കെട്ടിട പ്രവേശന കവാടം | |||
പ്രമാണം:29241 Idukki Dam.JPG | ഇടുക്കി അണക്കെട്ട് | |||
പ്രമാണം:29241 Vazhathope Panchayath.jpg | വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസ് | |||
</Gallery> | |||
[[വർഗ്ഗം:29241]] | |||
[[വർഗ്ഗം:Ente gramam]] |