"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1,703: വരി 1,703:
പുത്തൻ ഉടുപ്പും പുത്തൻ പുസ്തകങ്ങളും പുത്തൻ പ്രതീക്ഷകളുമായി പുതിയ ഒരു അധ്യയന വർഷം കൂടി ആഗതമായി. അറിവിന്റെ തിരുമുറ്റത്ത് എത്തിയ എല്ലാ നവാഗതരായ കുഞ്ഞുങ്ങളേയും ജോസഫൈൻ ഫാമിലി സ്നേഹത്തോടെ വരവേറ്റു. രാവിലെ 10 മണിക്ക് നവാഗതരായ കുട്ടികളെ കളഭം ചാർത്തി സ്വീകരിച്ചു . തുടർന്ന് വിശിഷ്ട വ്യക്തികളെയും നവാഗതരെയും സ്കൂളിൽ പുതുതായി ആരംഭിച്ച Bandന്റെയും Cubs,Scout,Guides യൂണിറ്റുകളുടെയും നേതൃത്വത്തിൽ പ്രധാന വേദിയിലേക്കാനയിച്ചു. സ്വന്തം പേര് എഴുതിയ പ്ലക്കാർഡുകളുമായിവരുന്ന കുരുന്നുകളെ കാണാൻ പ്രത്യേക ആകർഷണീയത തോന്നി. തുടർന്ന് പ്രാർത്ഥനയോടെ ആരംഭിച്ച പൊതു പരിപാടിയിലേക്ക് Sanyo ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു.സ്കൂളിന്റെ ലോക്കൽ മാനേജർ Rev. Sr Annie Gincitta ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗത്തിന്റെ അധ്യക്ഷനും വാർഡ് മെമ്പറുമായ ശ്രീ ബിജു പഴമ്പിള്ളി, പുതിയ അധ്യയന വർഷത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചപ്പോൾ , അതേവർക്കും പ്രചോദനമായി. പ്രവേശനോത്സവത്തിന് കൂടുതൽ ആർജ്ജവത്വം പകരാൻ കുമാരി അന്നാ ഷിബുവിന്റെ കഥ പറച്ചിലും അൽഫോൺസ് റെയ്സണിന്റേയും പേൾ എലിസബത്തിന്റെയും Experience Sharing, Dance തുടങ്ങിയവ പരിപാടിക്ക് തിളക്കമേകി. സ്കൂളിന്റെ Vision, Mission Motto  എന്നിവയെ കുറിച്ച് സ്റ്റാഫ് പ്രതിനിധി ജീമാൾ ടീച്ചർ വ്യക്തമായ അറിവ് കുട്ടികൾക്ക്പരിചയപ്പെടുത്തുകയുണ്ടായി .വിടരാൻ കൊതിക്കുന്ന പൂമുട്ടുകളെപ്പോലെ പ്രതീക്ഷയോടെ വിദ്യാലയത്തിലേക്ക് കടന്നുവന്ന കുരുന്നുകൾക്ക് റോസാപ്പൂക്കളും , കുടുംബത്തിന്റെ സുവർണ്ണനീയമായ ചാവരുളും നൽകിക്കൊണ്ട് ജോസഫൈൻ ഫാമിലി , ആദരമർപ്പിച്ചു . PTA പ്രസിഡന്റ് ശ്രീ സമൻ ആൻറണിയുടെ നന്ദിയോട് കൂടി പ്രവേശനോത്സവ പരിപാടിക്ക് തിരശ്ശീല വീണു .മാലിന്യ വിമുക്ത ദിന പ്രതിജ്ഞ കുമാരി ആയിഷ സിറാജ് ഏവർക്കും ചൊല്ലിക്കൊടുത്തു.

=== '''ലോക പരിസ്ഥിതി ദിനം''' ===
ജൂൺ 5, ലോക പരിസ്ഥിതി ദിനം . പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള ഓർമ്മ വീണ്ടും കുഞ്ഞുമക്കളിൽ ഉണർത്തുവാൻ ഇത് വളരെ സഹായകമായിരുന്നു. കോട്ടുവള്ളി അസി. കൃഷി ഓഫീസർ ശ്രീ.എസ്.കെ.ഷിനു വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ഉത്ഘാടനം ചെയ്തു. മരങ്ങൾ നമ്മുടെ ജീവശ്വാസമാണ് എന്ന വലിയ ചിന്ത കുട്ടികളിൽ അങ്കുരിക്കുവാൻ ഷിനു സാറിന്റെ ബോധവത്ക്കരണ ക്ലാസ്സ് സഹായകമായി. ജോസഫൈൻസിന്റെ ഏറ്റവും വലിയ സന്തോഷമായിരുന്നു പൂർവ്വ വിദ്യാർത്ഥികൾ കുട്ടികൾക്കായി ഒരുക്കിയ വൃക്ഷത്തൈകൾ . വാർഡ് മെമ്പർ ശ്രീ ബിജു പഴമ്പിള്ളിയും , പൂർവ്വ വിദ്യാർത്ഥിയും ജനപ്രതിനിധിയുമായ ശ്രീ.ഷാജു മാളോത്തും കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. കുട്ടികൾ തയ്യാറാക്കിക്കൊണ്ടുവന്ന വർക്കുകൾ ക്ലാസ്സ് ടീച്ചേഴ്സ് പതിപ്പുകളാക്കി മാറ്റി.

കുട്ടികളിലെ പരിസ്ഥിതി അറിവുകൾ ഉണർത്തി പരസ്പരം മാറ്റുരച്ച് നോക്കുന്ന വിധമായിരുന്നു ഉച്ചഭക്ഷണത്തിനു ശേഷം നടന്ന പരിസ്ഥിതി ദിന ക്വിസ് . യു പി. സെക്‌ഷനിലെ 5 B - യിൽ പഠിക്കുന്ന ആൽഡ്രിയ ജെറിഷ് ഒന്നാം സ്ഥാനവും 6 A -യിൽ പഠിക്കുന്ന സിദ്ധാർത്ഥ് വിബിൻ രണ്ടാം സ്ഥാനവും, 5 C -യിൽ പഠിക്കുന്ന ദേവിക രഞ്ജിത്ത് മൂന്നാം സ്ഥാനവും നേടി. എൽ.പി. സെക്ഷനിൽ 3 C-യിൽ പഠിക്കുന്ന ഡിഷാൻ കെ.ജെ ഒന്നാം സ്ഥാനവും , 4 C -യിൽ പഠിക്കുന്ന നഫീസ നദ്യാനെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
3 മണിയോടെ ആരംഭിച്ച മീറ്റിംഗിൽ  2023 - ലെ പരിസ്ഥിതി ദിന സന്ദേശമായ <nowiki>''</nowiki>പ്ലാസ്റ്റിക് മാലിന്യത്തെ തടയുക " എന്ന അവബോധo കുട്ടികളിൽ വളർത്തുവാൻ  5 -)o ക്ലാസ്സിലെ കൊച്ചു കൂട്ടുകാർ അവതരിപ്പിച്ച സ്കിറ്റ് സഹായകമായിരുന്നു . പരിസ്ഥിതി ദിനത്തിന്റെ  പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഹിന്ദിയിൽ കുട്ടികൾ ആലപിച്ച ഗാനം . സംസ്കൃത ഭാഷയിലെ പ്രസംഗം കുട്ടികൾക്ക് വൃക്ഷത്തൈ നട്ടു വളർത്തുവാനുള്ള ആഗ്രഹം ഉണർത്തുന്നതായിരുന്നു. എം.പി.റ്റി.എ വൈസ് പ്രസിഡന്റ് ഡോ. ഇന്ദുവിന്റെ സന്ദേശം ചെടികളോടും വൃക്ഷങ്ങളോടും സംവദിക്കുവാനുള്ള ആഗ്രഹം കുട്ടികളിൽ ഉണർത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ട് ചെടികളെ പരിപാലിച്ച് പ്രകൃതിയെ പ്ലാസ്റ്റിക് വിമുക്തമാക്കി സംരക്ഷിക്കാമെന്ന് കുട്ടികൾ പ്രതിജ്ഞ ചെയ്തു. ഇങ്ങനെ 50-ാമത് ലോക പരിസ്ഥിതി ആഘോഷങ്ങൾ ജോസഫൈൻ കുടുംബത്തിന് പുത്തൻ ഉണർവിന്റെ ഉത്സവമായിത്തീർന്നു.
=== '''ലോക ഭക്ഷ്യ സുരക്ഷാ ദിനം''' ===
2023 -24 അധ്യയന വർഷത്തിലെ ലോക ഭക്ഷ്യ സുരക്ഷാ ദിനം St. Joseph's UP സ്കൂളിൽ രണ്ടാം ക്ലാസുകാരുടെനേതൃത്വത്തിൽ നടത്തുകയുണ്ടായി.ഭക്ഷ്യവസ്തുക്കളിൽ നിന്നുണ്ടാകുന്ന രോഗങ്ങൾ നിയന്ത്രിക്കുന്നതിനും ഒഴിവാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി എല്ലാവർഷവും ജൂൺ ഏഴിന് ഭക്ഷ്യസുരക്ഷാ ദിനം കൊണ്ടാടുന്നു. ഇതോടനുബന്ധിച്ച് രാവിലെ നടന്ന അസംബ്ലിയിൽ രണ്ടാം ക്ലാസിലെ Evlin ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയുണ്ടായി. പിന്നീട് ഭക്ഷണക്രമത്തിൽ നാം വരുത്തേണ്ട മാറ്റങ്ങളും, പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും  Pla-card പ്രദർശിപ്പിച്ചുകൊണ്ട് രണ്ടാം ക്ലാസിലെ കുരുന്നുകൾ മറ്റുള്ളവർക്ക് അവബോധം നൽകി. Our Aim- No Harm എന്ന ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ ഈ വർഷത്തെ World Health Organisation ന്റെ Theme Cathrine വിശദീകരിക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ സഹായകമായി.
'''തിരുഹൃദയ തിരുനാൾ'''കൂനമ്മാവ് St Joseph's UP School ൽ ഈശോയുടെ തിരുഹൃദയ തിരുനാൾ 2023 ജൂൺ 16 വെളളിയാഴ്ച ഭക്തിപൂർവ്വം കൊണ്ടാടി. കുട്ടികൾ തങ്ങളുടെ ക്ലാസ് റൂമുകൾ അലങ്കരിച്ചു. രാവിലെ 11 മണിക്ക് ഫാദർ  തോമസ് സിന്റോയുടെ കാർമികത്വത്തിൽ തിരുഹൃദയ പ്രതിഷ്ഠ ചൊല്ലുകയും കുട്ടികളുടെ ക്ലാസ് മുറികളും പഠനോപകരണങ്ങളും വെഞ്ചിരിക്കുകയും ചെയ്തു. 11.30 ന് വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും ചെയ്തു.

1,232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034719" എന്ന താളിൽനിന്ന് ശേഖരിച്ചത്