Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 24: വരി 24:
ശബരീഷ് സ്മാരക പ്രഥമ സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. മലപ്പുറത്തു വെച്ചു നടന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി  സ്കൂളിനു വേണ്ടി അവാർഡ് ഏറ്റു വാങ്ങി.
ശബരീഷ് സ്മാരക പ്രഥമ സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. മലപ്പുറത്തു വെച്ചു നടന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി  സ്കൂളിനു വേണ്ടി അവാർഡ് ഏറ്റു വാങ്ങി.


2022-23 വർഷം സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്ക് പ്രശംസിപത്രം ലഭിച്ചു.<br>
2022-23 വർഷം സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്ക് പ്രശംസിപത്രം ലഭിച്ചു.
===വൈ ഐ പി===
വൈ ഐ പി യിൽ ആദ്യ സീസണിൽ 3 കുട്ടികൾ  ജില്ലാതലത്തിൽ മത്സരിച്ചു . രണ്ടാം സീസണിൽ 10 കുട്ടികൾ സബ് ജില്ലയിലേക്ക് മത്സരിക്കുന്നു .
 
===ഇൻസ്പയർ അവാർഡ്===
ഇൻസ്പയർ അവാർഡിൽ 2022 യിൽ  ലിറ്റിൽ കെയ്റ്റ് അംഗമായ നിയ റേച്ചൽ സംസ്ഥാനതലത്തിൽ പ്രൊജക്റ്റ് അവതരിപ്പിച്ചു്  മികച്ച പ്രകടനം കാഴ്ചവെച്ചു .  ആർഡിനോ ഉപേയാഗിച്ചുള്ള പ്രവർത്തനമാണ് കൊണ്ടുപോയത് . എറണാകുളത്തു വെച്ചായിരുന്നു അവതരണം .
 
===ഫ്രീഡം ഫെസ്റ്റ് @ ടാഗോർ===
12 മുതൽ 15 വരെ ടാഗോറിൽ വെച്ചു നടന്ന സംസ്ഥാനതല ഫ്രീഡം ഫെസ്റ്റിൽ സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു. അനിമേഷനിൽ ദേവശ്രീ നായർ, ദേവിശ്രീ, മിലി, മീനാക്ഷി, അപർണ എന്നിവർ തങ്ങളുടെ അനിമേഷനുകൾ പ്രദർശനത്തിൽ വെച്ചു. ദിയ, നീരജ എന്നിവർ സ്ക്രാച്ചിൽ തയ്യാറാക്കിയ ഗെയിം അവതരിപ്പിച്ചു. പ്രദർശനം കാണാൻ വരുന്നവർക്ക് കളിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. റോബോട്ടിക് വിഭാഗത്തിൽ സേഫ് ലോക്ക്, ബോബ് ലോക്ക് , ആട്ടോമാറ്റിക് കാർട്ട്, റെയിൽവേ ട്രാക്ക് ക്രാഷ് ഡിക്റ്ററ്റിംഗ് റോബോർട്ട് എന്നിവ നിയാ , വർഷ , റീമ , അലോക , ഗായത്രി, അക്ഷിത , അനഘ, കലാവേണി എന്നിവർ 4 ദിവസങ്ങളിലായി അവതരിപ്പിച്ചു. ഫെസ്റ്റ് കാണാൻ എത്തിയവരുടെ വാക്കുകൾ കുട്ടികളെ പ്രോത്സാഹിപ്പിച്ചു . ആദ്യ ദിവസം രജിസ്ട്രേഷൻ ചെയ്യാൻ സ്കുളിലെ 12 ലിറ്റിൽ കൈറ്റ് അംഗങ്ങൾ എത്തിയിരുന്നു. 15 ന് നടന്ന സെമിനാറിൽ പ്രോഗ്രാമിംഗിന്റെ അനുഭവം പങ്കുവെക്കാൻ സീനിയർ ലിറ്റിൽ കൈറ്റ് അംഗങ്ങളായ റാണി, അനഘ സുരേഷ്, കലാ വേണി എന്നിവർക്ക് ടാഗോർ തിയറ്ററിന്റെ മെയിൽ ഹാളിൽ അവസരം ലഭിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി ഹൈടെക് ക്ലാസ് റൂം മിനെക്കുറിച്ച് സെമിനാർ അവതരിപ്പിച്ചു. കോട്ടൺഹിൽ ലിറ്റിൽ കൈറ്റിനു കിട്ടിയ വലിയ അംഗീകാരമായിരുന്നു ഈ അവസരം.
===പ്രയാഗ് 3.0===
എൽ ബി എസ് നടത്തിയ ടെക്ക് ഫെസ്റ്റ് ആയ പ്രയാഗ് 3.0. യിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തു. റോബോട്ടിക് , ആർഡിനോ പ്രോജെക്ടസ് , ഗെയിമുകൾ എന്നിവയിൽ എൽ കെ കുട്ടികൾ പങ്കെടുത്തു . മികച്ച പ്രകടനം കാഴ്ച വെച്ച നിയ , തങ്കലെക്ഷ്മി  എന്നിവരുടെ ടീം ഒന്നാം സമ്മാനമായ ക്യാഷ് അവാർഡ് 5000 രൂപ നേടി . ദേവശ്രീ , വൈഷ്ണവി ടീം രണ്ടാം സ്ഥാനം 3000 രൂപ നേടി . കൂടാതെ അപർണ , വർഷ , റഹിമ എന്നിവരുടെ ടീം 2000  രൂപ ക്യാഷ് അവാർഡ് നേടി . മൂന്ന് സ്ഥാനവും ലഭിച്ചതിൽ കുട്ടികൾ വളരെ സന്തോഷത്തിലാണ് . ക്യാമ്പോണത്തി൯െ ഭാഗമായി അസൈൻമെന്റ് ആയി ചെയ്ത ഗെയിമാണ് രണ്ടാം സമ്മാനം നേടിയത് .
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2001852" എന്ന താളിൽനിന്ന് ശേഖരിച്ചത്