"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:

പൂക്കളു൦ പൂമ്പാറ്റകളും ചേർന്ന് പ്രകൃതിയിൽ പൂക്കളം ഒരുക്കുന്ന ഈ ഓണക്കാലത്ത് മലയാളി മനസ്സ് ഓണത്തിര നിറയ്ക്കാൻ ഓണപ്പാട്ടുകളുമായി എത്തിയത് ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കൊച്ചു കൂട്ടുകാരായിരുന്നു.കേരളത്തിന്റെ തനതായ രൂപമാണ് പുലികളി. ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ പുലികളിയുമായി എത്തിയത് എൽ പി വിഭാഗം ക്ലാസുകളിലെ കൊച്ചു മിടുക്കരായിരുന്നു.തുടർന്ന് പുഴയുടെ പൊന്നോളങ്ങളെ തഴുകിയും ആർപ്പുവിളിയും ആരവങ്ങളും ആയി ഓണാഘോഷത്തെ വർണ്ണശബളമാക്കുവാൻ ആറാം ക്ലാസിലെ കൂട്ടുകാർ വള്ളംകളി അവതരിപ്പിച്ചു.തുടർന്ന് ഏഴാം ക്ലാസിലെ പെൺകുട്ടികൾ അവതരിപ്പിച്ച തിരുവാതിരയായിരുന്നു. കേരളീയ തനിമയാർന്ന വസ്ത്രധാരണത്തിൽ കുട്ടികൾ വട്ടത്തിൽ നിരന്ന് ചുവടു വെച്ചത് അതിമനോഹരമായിരുന്നു. അധ്യാപക പ്രതിനിധിയായ സീലിയ ടീച്ചറിന്റെ നന്ദി പ്രകാശനത്തോടെ ഏകദേശം 12 മണിയോടെ പരിപാടികൾ സമാപിച്ചു.പരിപാടികളെ തുടർന്ന് ഓസദ്യയായിരുന്നു. ഓണസദ്യ എല്ലാ വിദ്യാർത്ഥികളും അവരവരുടെ ക്ലാസ് മുറികളിൽ ഇരുന്നു കഴിച്ചു.ഈ വർഷത്തെ ഒരുമയുടെ ഓണം, ഒന്നിച്ചോണം പൊന്നോണം അങ്ങനെ സന്തോഷാരവങ്ങളോടെ പര്യവസാനിച്ചു .

== ഗാന്ധിജയന്തി  2023 ==
ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ, ലോകത്തിന്റെയാകമാനം ബഹുമാനം നേടിയ വ്യക്തിത്വമാണ് ഗാന്ധിജി. സെൻറ് ജോസഫ് എൽ പി ആൻഡ് യുപി സ്കൂളിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും  കുട്ടികൾക്ക് ആ ദിവസത്തിൻറെ പ്രാധാന്യം മനസ്സിലാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നൽകി ആഘോഷിച്ചു. സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളും സന്ദർശിക്കുകയും ഏറ്റവും അധികം വൃത്തിയായി സൂക്ഷിക്കുന്ന ക്ലാസുകൾക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനം നൽകുകയും ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്ന ഗാന്ധിജയന്തിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. സമ്മാന അർഹരായ ക്ലാസുകളെ അഭിനന്ദിക്കുകയും ഓരോ മാസവും ഈ പ്രവർത്തി തുടരുമെന്നും വൃത്തിയുള്ള ക്ലാസുകളിലേക്ക് ട്രോഫി കൈമാറുകയും ചെയ്യുമെന്നും സിസ്റ്റർ ഓർമിപ്പിച്ചു. അന്നേ ദിനം ഉച്ചയ്ക്ക് ശേഷം കുട്ടികളും അധ്യാപകരും അതാത് ക്ലാസുകളും വരാന്തയും വൃത്തിയാക്കുകയും ചെയ്തു. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകണമെന്നുള്ള നിർദ്ദേശം സിസ്റ്റർ നൽകിയിരുന്നതിനാൽ ഓരോ കുട്ടിയോടും അവരവരുടെ വീടും പരിസരവും വൃത്തിയാക്കണമെന്ന് അധ്യാപകർ ഓർമ്മിപ്പിച്ചു.
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987168" എന്ന താളിൽനിന്ന് ശേഖരിച്ചത്