Jump to content
സഹായം

"സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:
[[പ്രമാണം:26342 antidrug2.jpeg|ലഘുചിത്രം|156x156ബിന്ദു]]
[[പ്രമാണം:26342 antidrug2.jpeg|ലഘുചിത്രം|156x156ബിന്ദു]]
സെന്റ് ജോസഫ്സ് എൽപി & യുപി സ്കൂൾ മാനാശ്ശേരിയിൽ 2023 -'24 അധ്യയന വർഷത്തെ അന്താരാഷ്ട്ര  ലഹരി വിരുദ്ധ ദിനം ജൂൺ 26ന് രാവിലെ സ്കൂൾ അസംബ്ളിയോടുകൂടി സമുചിതം ആചരിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബിലെ അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. ലഹരി വിമുക്ത സമൂഹം കെട്ടിപ്പെടുത്താൻ കുട്ടികളാൽ കഴിയുന്ന പ്രവർത്തനങ്ങൾ ചെയ്യണമെന്ന് ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ  അന്നാലിസി വിദ്യാർത്ഥികളോട് പറഞ്ഞു. ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപികയായ ടെറിൻ പി ഫ്രാൻസിസ് ചൊല്ലിക്കൊടുത്തു. ഏവരും അത് ഏറ്റു ചൊല്ലി. ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങൾ വെളിവാക്കുന്ന ഒരു സ്ക്കിറ്റ് ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. കുട്ടികൾക്കായി പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. എല്ലാ കുട്ടികളും പ്ലക്കാർഡുകൾ തയാറാക്കിക്കൊണ്ടുവന്നിരുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാവുന്ന ആരോഗ്യ സാമൂഹ്യ സാമ്പത്തീക വിപത്തുകളെക്കുറിച്ച് ബോധവത്ക്കരണം നടത്താൻ ഈ ദിനാചരണത്തിന് സാധിച്ചു.

== ഒന്നിച്ചോണം പൊന്നോണം ==
   ഓണം ഒരു കൂട്ടായ്മയുടെ ആഘോഷമാണ്.വഞ്ചിപ്പാട്ടിന്റെ ഈണങ്ങളും, വള്ളംകളിയുടെ ദ്രുത താളവും, കൈകൊട്ടി കളിയുടെ ലാസ്യ ഭംഗിയും, ഊഞ്ഞാലാട്ടത്തിന്റെ നിഷ്കളങ്കതയും, പുലികളിയുടെ ആവേശവും, പൂക്കളുടെ മനോഹാരിതയും, സർവോപരി ഓണസദ്യയുടെ രുചിഭേദങ്ങളും നമുക്ക് കാട്ടിത്തരുന്നത് സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും, ഒരുമയുടെയും, ശക്തിയും സൗന്ദര്യവും ആണ്.
സെൻറ് ജോസഫ്സ് എൽ. പി ആൻഡ് യു.പി സ്കൂൾ മാനാശേരിയിലെ ഓണാഘോഷം '''ഒന്നിച്ചോണം പൊന്നോണം 2023''' ആഗസ്റ്റ് ഇരുപത്തിയഞ്ചാം തീയതി വെള്ളിയാഴ്ച അതിമനോഹരമായി നടത്തപ്പെട്ടു. ഒരു കൂട്ടായ്മയുടെ സംസ്കാരത്തെ ഊട്ടി ഉറപ്പിക്കുന്നതിനായി അധ്യാപകരും മാതാപിതാക്കളും വിദ്യാർത്ഥികളും ചേർന്ന് നമ്മുടെ വിദ്യാലയത്തിൽ ഓണക്കാലം പുനർജനിപ്പിക്കുകയായിരുന്നു. ഓണാഘോഷ കമ്മിറ്റി അംഗങ്ങൾ മുൻകൂട്ടി തന്നെ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചുമതലകൾ ഓരോ അധ്യാപകർക്കും വിഭജിച്ചു നൽകുകയും ചെയ്തിരുന്നു.
തലേദിവസം തന്നെ പി. ടി. എ. അംഗങ്ങളുടെയും, മാതാപിതാക്കളുടെയും, അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടെ  ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പരിസ്ഥിതി സൗഹൃദപരമായി സ്റ്റേജും സ്കൂൾ മുറ്റവും അലങ്കരിച്ചു. ഓണസദ്യയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും തലേദിവസം തന്നെ ആരംഭിച്ചിരുന്നു.  പരിപാടിയുടെ അന്ന് അതിരാവിലെ തന്നെ അധ്യാപകരും മാതാപിതാക്കളും പി. ടി. എ. അംഗങ്ങളും സ്കൂളിൽ എത്തിച്ചേരുകയും ചെയ്തിരുന്നു. ഓണാഘോഷ പരിപാടികൾ കൃത്യം 10.30ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.ഓണാഘോഷ പരിപാടിയിലേക്ക് എത്തിച്ചേർന്നിരിക്കുന്ന ഏവർക്കും സ്വാഗതം ആശംസിച്ചത് ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്നയായിരുന്നു. പണ്ട് പണ്ട് നമ്മുടെ നാടായ കേരളത്തെ ഭരിച്ചിരുന്ന ദൈവതുല്യനായ  രാജാവ്, മഹാബലിയുടെ ഓർമ്മയ്ക്കായി മാവേലിയുടെ വേഷം അണിഞ്ഞെത്തിയ ഏഴാം ക്ലാസിലെ കൊച്ചു മിടുക്കൻ മനാസേ എല്ലാവർക്കും ഓണാശംസകൾ നേർന്നു.
പൂക്കളു൦ പൂമ്പാറ്റകളും ചേർന്ന് പ്രകൃതിയിൽ പൂക്കളം ഒരുക്കുന്ന ഈ ഓണക്കാലത്ത് മലയാളി മനസ്സ് ഓണത്തിര നിറയ്ക്കാൻ ഓണപ്പാട്ടുകളുമായി എത്തിയത് ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കൊച്ചു കൂട്ടുകാരായിരുന്നു.കേരളത്തിന്റെ തനതായ രൂപമാണ് പുലികളി. ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ പുലികളിയുമായി എത്തിയത് എൽ പി വിഭാഗം ക്ലാസുകളിലെ കൊച്ചു മിടുക്കരായിരുന്നു.തുടർന്ന് പുഴയുടെ പൊന്നോളങ്ങളെ തഴുകിയും ആർപ്പുവിളിയും ആരവങ്ങളും ആയി ഓണാഘോഷത്തെ വർണ്ണശബളമാക്കുവാൻ ആറാം ക്ലാസിലെ കൂട്ടുകാർ വള്ളംകളി അവതരിപ്പിച്ചു.തുടർന്ന് ഏഴാം ക്ലാസിലെ പെൺകുട്ടികൾ അവതരിപ്പിച്ച തിരുവാതിരയായിരുന്നു. കേരളീയ തനിമയാർന്ന വസ്ത്രധാരണത്തിൽ കുട്ടികൾ വട്ടത്തിൽ നിരന്ന് ചുവടു വെച്ചത് അതിമനോഹരമായിരുന്നു. അധ്യാപക പ്രതിനിധിയായ സീലിയ ടീച്ചറിന്റെ നന്ദി പ്രകാശനത്തോടെ ഏകദേശം 12 മണിയോടെ പരിപാടികൾ സമാപിച്ചു.പരിപാടികളെ തുടർന്ന് ഓസദ്യയായിരുന്നു. ഓണസദ്യ എല്ലാ വിദ്യാർത്ഥികളും അവരവരുടെ ക്ലാസ് മുറികളിൽ ഇരുന്നു കഴിച്ചു.ഈ വർഷത്തെ ഒരുമയുടെ ഓണം, ഒന്നിച്ചോണം പൊന്നോണം അങ്ങനെ സന്തോഷാരവങ്ങളോടെ പര്യവസാനിച്ചു .
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987166" എന്ന താളിൽനിന്ന് ശേഖരിച്ചത്