Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/വിദ്യാരംഗം‌-17 താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി
(Hiohs olavattur എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/വിദ്യാരംഗം‌ എന്ന താൾ ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/വിദ്യാരംഗം‌-17 എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/വിദ്യാരംഗം‌-17 താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി)
റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി
വരി 1: വരി 1:
#തിരിച്ചുവിടുക [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/വിദ്യാരംഗം‌-17]]
{{Yearframe/Header}}
 
 
== വിദ്യാരംഗം - 2017- 18 വർഷത്തിലെ പ്രവർത്തനങ്ങൾ ==
 
വിദ്യാരംഗം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂൾ തുറന്ന ആഴ്ചയിൽ തന്നെ ആരംഭിച്ചു. ഓരോ ക്ലാസിൽ നിന്നും രണ്ടുകൂട്ടികളെ ക്ലാസ് തല കൺവീനർമാരായി തെരഞ്ഞെടുത്തു. കൺവീനർമാരുടെ യോഗം 7/6/17 ന് ചേർന്നു. സ്കൂൾ തല കൺവീനർമാരായി ഹരിഷ്മ (10 എ) ഹസ്ന സി.സി (10 എ), അസ് ലഹ (10 സി) എന്നിവരെയും തെരഞ്ഞെടുത്തു.
 
വിദ്യാരംഗം ക്ലബ്ബിന് കീഴിൽ 2017 -18 അധ്യായന വർഷത്തിൽ നടന്ന പ്രവർത്തനങ്ങൾ....
 
=== വായനാവാരം – 2017===
 
വായനവാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സബ് ജക്ട് കൌൺസിൽ, എസ്.ആർ.ജി എന്നിവയിൽ ചർച ചെയ്യുകയും ചില പരിപാടികൾ ആസൂത്രണം ചെയ്യുകയുമുണ്ടായി. മാഷോട് ചോദിക്കാം, പുസ്തക ചർച എന്നിവക്കാണ് പ്രധാനമായും രൂപം കണ്ടത്. പ്രശസ്ത ബാലസാഹിത്യകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പാപ്പുട്ടി മാഷെയാണ് അതിനായി കണ്ടെത്തിയത്.
 
[[പ്രമാണം:Papputti.JPG|ലഘുചിത്രം|പാപ്പുട്ടിമാഷിനോടൊപ്പം]]
2017 ജൂലൈ 21 ന് പ്രസ്തുത പരിപാടി നടന്നു. കൂട്ടികൾക്ക് ഏറെ ഹൃദ്യവും വിജ്ഞാനപ്രദവും ആയിരുന്നു മടപ്പള്ളി കോളേജിൽനിന്നും വിരമിച്ച ഭൌതിക ശാസ്ത്രാധ്യാപകൻ കൂടിയായ പാപ്പുട്ടിമാഷുമായുള്ള സംവാദം. തന്റെ കുട്ടിക്കാല വായനാനുഭവങ്ങൾ പങ്കുവെച്ചതിനു ശേഷം കലയും സാഹിത്യവും മാത്രമല്ല ഗോളശാസ്ത്രവും സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകി. ഹെഡ് മിസ്ട്രസ് ശ്രീമതി ഗിരിജ.എൻ. ആധ്യക്ഷ്യം വഹിച്ച ചടങ്ങിന് വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ ശ്രീമതി ഇ.എൻ. ഷീജ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി മുനീർമാഷ് ആശംസകൾ നേർന്നു. വിദ്യാർഥിന് റൈഷ അബ്ദുൽ അസീസ് നന്ദി പറഞ്ഞു.  രണ്ട് മണിക്ക് ആരംഭിച്ച പരിപാടി നാലര മണിക്ക് അവസാനിച്ചു.
 
വായനാവാരത്തോടനുബന്ധിച്ച് ജൂൺ 19 ന് ചേർന്ന പ്രത്യേക അംസബ്ലിയിൽ ലൈബ്രറി പുസ്തക വിതരണോദ്ഘാടനം, സാഹിത്യാസ്വാദനം, എന്നിവ നടന്നു. അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രതിനിധികൾ പുസ്തകത്തെ പരിചയപ്പെടുത്തുകയും ആസ്വാദനക്കുറിപ്പ് വായിക്കുകയും ചെയ്തു. അധ്യാപകർക്കും വിദ്യാർഥികൾക്കുമുള്ള ലൈബ്രറി പുസ്തക വിതരണോദ്ഘാടനവും നടന്നു. വായനാവാരവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. സാഹിത്യ ക്വിസ്സിൽ മുഹമ്മദ് അൻഷിദ് ഒന്നാം സ്ഥാനവും ഹസനുൽ ബന്ന രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1924007" എന്ന താളിൽനിന്ന് ശേഖരിച്ചത്