| ഏടത്താനാട്ടുകര ഗവണ്മെന്റ് ഓറിയന്റൽ ഹൈർ സെക്കന്ററി സ്കൂളിൾ കൈറ്റ് വിക്ടർസ് ചാനലിൽ സംപ്രേഷണം ചെയ്ത ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ കേരളത്തിലെ മികച്ച സ്കൂളുകൾക്കൊപ്പം സ്ഥാനം പിടിച്ചു മറ്റു സ്കൂളുകൾക്ക് പോലും മാതൃകയായി പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റ് വിക്ട്ടേഴ്‌സ് ചാനെലും സംയുക്തമായി ഏറ്റെടുത്ത നടത്തുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലൂടെ തങ്ങളുടെ വിദ്യാലയത്തിന്റെ മികവുകൾ ലോകമെമ്പാടു എത്തിക്കാൻ കഴിഞ്ഞ ആരവത്തിലാണ് സ്കൂൾ അധികൃതരും നാട്ടുകാരും രക്ഷിതാക്കളും ഹരിതവിധയ്‌ലയത്തിലേക്കു രജിസ്റ്റർ ചെയ്ത ധാരാളം അപേക്ഷയുടെ അടിസ്ഥാനത്തിൽ സൂക്ഷ്മവും കൃത്യനിഷ്ട്ടവുമായ പ്രാഥമിക പരിശോധനയിൽ നിന്ന് നാനാ വിധങ്ങളായ മികവുകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുത്ത പൊതു വിദ്യാലയങ്ങളുടെ കൂട്ടത്തിലാണ് ഏടത്താനാട്ടുകര ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥാനം പിടിച്ചത്.ജൂറി അംഗങ്ങളായയൂണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോക്ടർ പീയുഷ്ആന്റണി,വിദ്യാഭ്യാസ പരിസ്ഥിതി വിദഗ്ദൻ പ്രൊഫസർ ഇ കുഞ്ഞികൃഷ്ണൻ,അക്കാഡമിക് രംഗത്തെ വിദഗ്ദ്ധൻ ഡോക്ടർ എം പി നാരായണനുണ്ണി,ഐ സി ടി വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോക്ടർ കെ ഷാനവാസ് എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു.പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്, പി.ടി.എ.പ്രസിഡന്റ് കരീം പടുകുണ്ടിൽ, അധ്യാപകരായ സി.ജി.വിപിൻ, പി.സുനിത, വിദ്യാർഥികളായ എ.എസ്.ദേവനന്ദന, വി. ബിഷാർ, പി.ആദിൽ ഹാമിദ്, വി,ബിലാൽ,j ദയ എസ് നായർ, ഒ. അഫ്നാൻ അൻവർ, പി.പി.ശിഫ, സി.റിദ എന്നിവരാണ് ഫ്ലോർ ഷൂട്ടിൽ പങ്കെടുത്തത്.അങ്കണവാടിയിൽ വെച്ച് അമ്മമാർക്കുള്ള സൈബർ സുരക്ഷ ക്ലാസ്സ്. ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ഐ ടി പരിശീലനം, സ്കൂളിലെ മീഡിയ വിങ്ങിലെ കുട്ടികൾക്ക് ഫോട്ടോഗ്രാഫി പരിശീലനം, ലഹരി വിരുദ്ധ ബോധവത്കരണം പ്രവർത്തനങ്ങൾ, ഡിജിറ്റൽ പെയിന്റിംഗ് ക്യാമ്പയിൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ മാതൃകപ്രവർത്തനങ്ങൾ ഹരിത വിദ്യാലയം ഷോയിലൂടെ പ്രദർശിപ്പിച്ചു.സ്കൂളിലെഎസ്.പി.സി,ലിറ്റിൽ കൈറ്റ്സ്, മലയാള മനോരമ നല്ലപാഠം, ഹയർ സെക്കന്ററി, ഹൈസ്‌കൂൾ വിഭാഗം സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്സ്, എൻ.എസ്.എസ്, ജൂനിയർ റെഡ് ക്രോസ്സ്, സൗഹൃദ ക്ലബ്ബ്, സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബ്, ഇംഗ്ലീഷ്, ഹിന്ദി, സയൻസ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, അറബിക്, മ്യൂസിക്, സംസ്‌കൃതം, മലയാളം, ഹ്യൂമൻ റൈറ്റ്സ് ക്ലബ്ബുകൾ, വിദ്യാരംഗം കലാ സാഹിത്യവേദി, സ്‌കൂൾ പാർലമെന്റ് തുടങ്ങിയവക്ക് കീഴിൽ സംഘടിപ്പിച്ച കോവിഡ് കാലവും കോവിഡാ നന്ദര കാല വൈവിധ്യമാർന്ന മാർന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്നു മാതൃകയാകാൻ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലൂടെ സ്കൂളിന് സാധ്യമായിഏടത്താനാട്ടുകര ഹൈസ്കൂൾ മൈതാനിയിൽ നടന്ന സെവെൻസ് ഫുട്ബോൾ മേളയുടെ ഉത്ഘാടന വേദിയിൽ എപ്പിസോഡ് തത്സമയ സംപ്രേഷണം നടത്തി
| | |
| തുടക്കത്തിൽ ദാറുസലാം മദ്രസിലാരംഭിച്ച ഈ സ്ഥാപനത്തിന് പ്രവർത്തിക്കാനാവശ്യമായ സ്ഥലം നൽകി സഹായിച്ചത് പാറോക്കോട്ട് അഹമ്മദ് ഹാജിയായിരുന്നു. അദ്ദേഹം നൽകിയ സ്ഥലത്ത് ആദ്യത്തെ കെട്ടിടം പണിതു. ആദ്യകാലത്ത് 4 മുറികൾ ഉണ്ടായിരുന്നത് പിന്നീട് 8 മുറികളായി വർധിച്ചു. 1970-ന് ശേഷമാണ് പെർമനന്റ് ബിൽഡിംങ് ഉണ്ടാക്കിയത്.ആദ്യകാലത്ത് ഈ സ്ഥാപനത്തിൽ സംസ്‌കൃത ഭാഷ ഉണ്ടായിരുന്നില്ല. 1970-ലാണ് സംസ‌്കൃതം ഒന്നാം ഭാഷയായി അംഗീകരിക്കപ്പെട്ടത്. 1963-ലായിരുന്നു ആദ്യത്തെ എസ്. എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങിയത് .സ്ഥല പരിതിമൂലം മൂന്ന സെക്ഷനുകളായി ക്ലാസ്സുകൾ ആരംഭിച്ച ഇവിടെ ഇപ്പോൾ ഒരു സെക്ഷനായി 10 മണി മുതൽ 4 മണി വരെപ്രവർത്തിക്കുന്നു. | | തുടക്കത്തിൽ ദാറുസലാം മദ്രസിലാരംഭിച്ച ഈ സ്ഥാപനത്തിന് പ്രവർത്തിക്കാനാവശ്യമായ സ്ഥലം നൽകി സഹായിച്ചത് പാറോക്കോട്ട് അഹമ്മദ് ഹാജിയായിരുന്നു. അദ്ദേഹം നൽകിയ സ്ഥലത്ത് ആദ്യത്തെ കെട്ടിടം പണിതു. ആദ്യകാലത്ത് 4 മുറികൾ ഉണ്ടായിരുന്നത് പിന്നീട് 8 മുറികളായി വർധിച്ചു. 1970-ന് ശേഷമാണ് പെർമനന്റ് ബിൽഡിംങ് ഉണ്ടാക്കിയത്.ആദ്യകാലത്ത് ഈ സ്ഥാപനത്തിൽ സംസ്‌കൃത ഭാഷ ഉണ്ടായിരുന്നില്ല. 1970-ലാണ് സംസ‌്കൃതം ഒന്നാം ഭാഷയായി അംഗീകരിക്കപ്പെട്ടത്. 1963-ലായിരുന്നു ആദ്യത്തെ എസ്. എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങിയത് .സ്ഥല പരിതിമൂലം മൂന്ന സെക്ഷനുകളായി ക്ലാസ്സുകൾ ആരംഭിച്ച ഇവിടെ ഇപ്പോൾ ഒരു സെക്ഷനായി 10 മണി മുതൽ 4 മണി വരെപ്രവർത്തിക്കുന്നു. |