"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2022-23 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1871382 നീക്കം ചെയ്യുന്നു
No edit summary
(29040HM (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1871382 നീക്കം ചെയ്യുന്നു)
വരി 1: വരി 1:
== 2021-24  വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
== 2021-24  വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
39 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുള്ളത്.
39 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുള്ളത്.
=== സോഫ്റ്റ് വെയർ ബേസ്ഡ് എക്സാം ===
കൈറ്റ്  രൂപകൽപ്പന ചെയ്ത സോഫ്റ്റ്വെയർ ബേസ്ഡ് പരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സ് 2021- 2023 ബാച്ചിലെ കുട്ടികളെ തെരഞ്ഞടുത്തത്. ഫാത്തിമ മാതാ സ്കൂളിലെ എട്ടാംക്ലാസ്സ് വിദ്യാർത്ഥിനികളായ 65 കുട്ടികളാണ് ഈ പരീക്ഷയിൽ പങ്കെടുത്തത്. സോഫ്റ്റ്വെയർ ബേസ്ഡ് പരീക്ഷയിൽ ഉയർന്ന സ്കോർ നേടിയ 40 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ നാലാമത്തെ ബാച്ചിൽ പ്രവേശനം ലഭിച്ചു.
'''22/06/2022'''-  കാർട്ടൂൺ ആനിമേഷനെക്കുറിച്ചാണ് ഇന്ന് ക്ലാസ്സ് നടന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് ആനിമേഷൻ മേഖല പരിചയപ്പെടാനും പ്രസ്തുത തൊഴിൽ മേഖലയിലേയ്ക്കാവശ്യമായ നൈപുണികൾ കരസ്ഥമാക്കുവാനും കഴിയുമെന്ന് കൈറ്റ് മിസ്ട്രസ് പറഞ്ഞു. രണ്ട് ചെറിയ ആനിമേഷൻ വീഡിയോകൾ കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. വീഡിയോ കണ്ടതിനു ശേഷം കുട്ടികളെ 6 ഗ്രൂപ്പുകളാക്കി തിരിക്കുകയും കണ്ട ആനിമേഷന്റെ പ്രത്യേകതകൾ പറയുന്നതിന്  അവസരമൊരുക്കുകയും ചെയ്തു. ഒരു ആനിമേഷൻ സിനിമ തയ്യാറാക്കണമെങ്കിൽ എന്തൊക്കെ ഉണ്ടാവണമെന്നുള്ള ധാരണ ലഭിക്കുന്നതിന് ഈ സെഷൻ കുട്ടികൾക്ക് പ്രയോജനപ്രദമായി. തുടർന്ന്  റിസോഴ്സ് ഫോൾഡറിലെ ഒരു വിമാനത്തിന്റെ ചലനത്തെ സൂചിപ്പിക്കുന്ന കുറെ ചിത്രങ്ങളാണ് കുട്ടികൾക്കുമുൻപിൽ പ്രദർശിപ്പിച്ചത്. ആനിമേഷനിൽ ചിത്രങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാൻ ഇതിലൂടെ കുട്ടികൾക്ക് കഴിഞ്ഞു. ചിത്രങ്ങൾ വളരെ വേഗതയിൽ പ്രദർശിച്ചപ്പോൾ വിമാനം ചലിച്ചതുപോലെ തോന്നി. വീക്ഷണ സ്ഥിരത എന്ന നമ്മുടെ കാഴ്ചയുടെ പ്രത്യേകത അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കേതിക വിദ്യയാണെന്നുള്ളത് കുട്ടികൾക്ക് ഒരു പുതിയ അറിവ് തന്നെയായിരുന്നു.  അടുത്ത സെഷനിൽ സ്റ്റോറിബോർഡിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പഠിപ്പിച്ചത്. ഒരു കഥയെ ദൃശ്യരൂപത്തിലേയ്ക്ക് മാറ്റുമ്പോൾ കൃത്യമായ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്നും ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്  സ്റ്റോറി ബോർഡ് തയ്യാറാക്കൽ എന്നും  കഥാപാത്രങ്ങളുടെ ചലനങ്ങളും ആശയങ്ങളും  മാത്രമല്ല രൂപവും വേഷവുമൊക്കെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് സ്റ്റോറി ബോർഡ് തയ്യാറാക്കുന്നതുവഴി കഴിയുമെന്ന് മനസ്സിലാക്കി. സ്റ്റോറിബോർഡിൽ കഥയുടെ പശ്ചാത്തലം, നിശ്ചല ദൃശ്യങ്ങൾ,ചലിപ്പിക്കേണ്ട ദൃശ്യങ്ങൾ, സമയദൈർഘ്യം, സംഭാഷണമോ പശ്ചാത്തല ശബ്ദമോ ഉണ്ടെങ്കിൽ അവയുടെ വിശദാംശങ്ങൾ  സ്റ്റോറി ബോർഡിൽ ചേർക്കാമെന്നും മനസ്സിലാക്കി. കുട്ടികൾക്ക്  ഹോം അസൈൻമെന്റായി സ്റ്റോറി ബോർഡ് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനം നൽകി ക്ലാസ്സ് അവസാനിപ്പിച്ചു.
'''29/06/2022''' -  കുട്ടികൾ  പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെട്ടു. റ്റുപ്പി റ്റ്യൂബ് ഡെസ്ക്.  ഈ സോഫ്റ്റ് വെയർ ഉപയോഗിച്ച് ആനിമേഷൻ തയ്യാറാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അറിവ് നേടുകയും സോഫ്റ്റ്‌വെയറിലെ പൊതു സങ്കേതങ്ങൾ മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് റ്റുപ്പി റ്റ്യൂബ് ഡെസ്ക് ഉപയോഗിച്ച് ചിത്രങ്ങൾക്ക് ചലനം നൽകുന്ന വിധം സി. ഷിജിമോൾ സെബാസ്റ്റ്യൻ ഞങ്ങൾക്ക്  കാണിച്ചുതന്നു.  ഒരു വിമാനം ആകാശത്തിലൂടെ പറന്നുപോകുന്ന ഒരു ആനിമേഷൻ തയ്യാറാക്കുന്നതിന്റെ തയ്യാറാക്കുന്ന പ്രവർത്തനമാണ് കാണിച്ചുതന്നത്. FPS, Frame mode, Static  BG mode, Dynamic BG mode എന്നിവയെക്കുറിച്ചുള്ള ധാരണയും നൽകി. തുടർന്ന റിസോഴ്സ് ഫോൾഡറിലെ ചിത്രങ്ങളുപയോഗിച്ച് ഒരു വിമാനം പറക്കുന്നതിന്റെ ആനിമേഷനാണ് കുട്ടികൾ തയ്യാറാക്കിയത്.  കുട്ടികൾ വളരെ ആസ്വദിച്ചാണ് ഈ പ്രവർത്തനം ചെയ്തത്. കുട്ടികൾ പൂർത്തിയാക്കിയ പ്രവർത്തനം സേവ് ചെയ്ത് പ്രവർത്തിപ്പിച്ചു. അടുത്തതായി ട്വീനിംഗിനെക്കുറിച്ചാണ്  കൈറ്റ്മിസ്ട്രേഴ്സ് ഞങ്ങൾക്ക്  ക്ലാസ്സുകൾ എടുത്തത്.  ആനിമേഷൻ സോഫ്റ്റ്‌വെയറിൽ സാധാരണയായി ഉപയോഗിക്കുന്ന സൗകര്യമാണ് ട്വീനിംഗ് എന്നും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിലൂടെ ഒബ്ജക്ടുകൾക്ക് ചലനം നൽകുന്നത് കൂടുതൽ എളുപ്പമാകുമെന്നും പറഞ്ഞു. മുൻപ് ചെയ്ത അതേ പ്രവർത്തനം മറ്റൊരു രീതിയിൽ കാണിച്ചു. ആദ്യം Static BG Mode ൽ പശ്ചാത്തല ചിത്രം ഉൾപ്പെടുത്തി. തുടർന്ന് Frame Modeൽ വിമാനത്തിന്റെ ചിത്രവും ഉൾപ്പെടുത്തി. ട്വീനിംഗ്  ഓപ്ഷനിൽ നിന്നും  പൊസിഷൻ ട്വീൻ എടുത്തു. സ്റ്റേജിന്റെ വലതു വശത്ത് കാണുന്ന create a new tween ബട്ടൻ ഡബ്ബിൾ ക്ലിക്ക് ചെയ്ത് സ്ഥാനം മാറേണ്ട ഒബ്ജക്ട് സെലക്ട് ചെയ്ത ശേഷം ഓപ്ഷൻസിലുള്ള സെറ്റ് പാത്ത് പ്രോപർട്ടീസ് റേഡിയോ ബട്ടൻ ക്ലിക്ക് ചെയ്യുക. കാൻവാസിൽ ഒബ്ജ്ക്ട്  ചലിക്കേണ്ട ഭാഗങ്ങളിൽ  ക്ലിക്ക് ചെയ്ത് സേവ് ട്വീൻ ബട്ടൻ ക്ലിക്ക് ചെയ്യുക. വളരെ എളുപ്പത്തിൽ ഒരു ആനിമേഷൻ പൂർത്തിയാക്കുന്ന പ്രവർത്തനമാണ്  കുട്ടികൾ ചെയ്തത്. കുട്ടികൾക്ക് ആനിമേഷൻ പഠനം ഏറെ ഹൃദ്യമായി മാറുകയും കുട്ടികൾ വളരെ എളുപ്പത്തിൽ തന്നെ പ്രവർത്തനം പൂർത്തിയാക്കുകയും ചെയ്തു.
'''06/07/2022'''-  റ്റുപ്പി ട്യൂബ് ഡെസ്കിലെ മറ്റൊരു സങ്കേതമാണ് കുട്ടികൾ പരിചയപ്പെട്ടത്. പശ്ചാത്തല ചിത്രങ്ങൾക്ക് ചലനം നൽകി ഒബ്ജക്ടിന് ചലനപ്രതീതി ഉളവാക്കുന്ന രീതിയാണ് കുട്ടികൾ പരിചയപ്പെട്ടത്.  മുൻസെഷനിൽ അവതരിപ്പിച്ച അതേ പ്രവർത്തനം തന്നെ മറ്റൊരു രീതിയിൽ അവതരിപ്പിക്കുകയാണ് ഇവിടെ ചെയ്തത്. അതിനായി പശ്ചാത്തല ചിത്രം Dynamic BG Mode ൽ കുട്ടികൾ ഉൾപ്പെടുത്തി.  Frame Mode ൽ ചലിക്കുന്ന പ്രതീതി ഉളവാക്കേണ്ട ചിത്രവും ഉൾപ്പെടുത്തി. ഒന്നാമത്തെ ഫ്രെയിമിലെ ചിത്രത്തെ  ആവശ്യമുള്ളത്ര ഫ്രെയിമിലേയ്ക്ക് ഉൾപ്പെടുത്തി ആനിമേഷൻ അവതരിപ്പിച്ചപ്പോൾ വിമാനം ചലിക്കുന്നതായി തന്നെ തോന്നി. അടുത്തതായി Dynamic BG Mode, Static BG Mode, Frame Mode എന്നീ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഒരു ജീപ്പ് സഞ്ചരിക്കുന്ന ആനിമേഷൻ പ്രവർത്തനമാണ് ചെയ്തത്. പശ്ചാത്തല ചിത്രം Dynamic BG Mode ൽ  ഉൾപ്പെടുത്തി. കാറിന്റെ ചിത്രം Static BG Mode  ൽ ഉൾപ്പെടുത്തി  Frame Mode ൽ ഒന്നാമത്തെ ഫ്രെയിമിൽ ചക്രത്തിന്റെ ചിത്രം ഉൾപ്പെടുത്തി വാഹനത്തിന്റെ ഒന്നാമത്തെ ചക്രത്തിന്റെ സ്ഥാനത്തായി ക്രമീകരിച്ചു. വാഹനം ഓടുമ്പോൾ ചക്രം തിരിയാൻ ട്വീനിംഗ് ഓപ്ഷനിൽ നിന്നും റൊട്ടേഷൻ ട്വീൻ സെലക്ട് ചെയ്തു.സ്റ്റേജിന്റെ വലത് വശത്ത് കാണുന്ന create a new tween  ബട്ടൻ ഡബിൾക്ലിക്ക് ചെയ്തു. തുടർന്ന് ഒന്നാമത്തെ ചക്രം സെലക്ട് ചെയ്ത് ഓപ്ഷനിലുള്ള സെറ്റ് പ്രൊപ്പർട്ടീസ് റേഡിയോ ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ആവശ്യമായ വിലകൾ നൽകി സേവ് ട്വീൻ ബട്ടൻ ക്ലിക്ക് ചെയ്തു. ഇതേ രീതിയിൽ രണ്ടാമത്തെ ചക്രത്തിനും റൊട്ടേഷൻ ട്വീൻ നൽകി. തയ്യാറാക്കിയ ഫയൽ സേവ് ചെയ്ത്  എക്സ്പോർട്ട് ചെയ്തു
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|-
|-
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871385" എന്ന താളിൽനിന്ന് ശേഖരിച്ചത്