"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:


  വായനാദിനത്തിൽ മലയാളം ക്ലബ്ബിലെ കുട്ടികളും അധ്യാപകരും ചേർന്ന് ഒരുക്കിയ വായനാദിന സന്ദേശം അറിയിച്ചുകൊണ്ടുള്ള വീഡിയോ വേറിട്ട ഒരു അനുഭവമായിരുന്നു.
  വായനാദിനത്തിൽ മലയാളം ക്ലബ്ബിലെ കുട്ടികളും അധ്യാപകരും ചേർന്ന് ഒരുക്കിയ വായനാദിന സന്ദേശം അറിയിച്ചുകൊണ്ടുള്ള വീഡിയോ വേറിട്ട ഒരു അനുഭവമായിരുന്നു.
'''<big>ക്ലബ്ബുകൾ</big>'''
'''സോഷ്യൽ സയൻസ് ക്ലബ്ബ്'''
'''മണ്ണറിവിനെ പൊന്നറി വാക്കി, പട്ടം സെന്റ് മേരീസ് സോഷ്യൽ സയൻസ് ക്ലബ്ബ് മാതൃകയായി .'''
വൈവിധ്യമാർന്ന മണ്ണിന്റെ അത്ഭുത കാഴ്ചകളും കൃഷി അറിവിന്റെ ത്രസിപ്പിക്കുന്ന അനുഭവങ്ങളും  ഉൾക്കൊണ്ടുകൊണ്ട് ഒരു അപൂർവ്വ പഠനയാത്ര നടത്തി വേറിട്ട നാട്ടറിവ് നേടിയതിന്റെ ആനന്ദത്തിൽ ആണ് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ്.
മണ്ണിനെയും കൃഷിയെയും അടുത്തറിയാനും കാർഷിക മേഖലയോട് കൂടുതൽ താൽപര്യം ജനിപ്പിക്കാനും ഇതുവഴി കഴിഞ്ഞു.
110 വിദ്യാർഥികളും 15 അധ്യാപകരും അടങ്ങുന്ന മണ്ണ് അറിവ് എന്ന പഠനയാത്ര എട്ടാം ക്ലാസിലെ കുട്ടികളുടെ ചരിത്ര  പാഠപുസ്തക പഠനവുമായി  ബന്ധപ്പെടുത്തിയാണ്   ഒരുക്കിയത്.
തിരുവനന്തപുരം പാറോട്ടുകോണത്തുള്ള മണ്ണ് സംരക്ഷണ ഗവേഷണ കേന്ദ്രത്തിലും ഉള്ളൂർ കൃഷിഭവൻ്റ  മാതൃകാ കൃഷിത്തോട്ടത്തി ലേക്കും ആണ്  സോഷ്യൽ സയൻസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ  പഠനയാത്ര  സംഘടിപ്പിച്ചത്.
വ്യത്യസ്തമായ കുറെ മണ്ണും കൃഷികളും കാണാം എന്ന് മാത്രമേ പോകുമ്പോൾ കുട്ടികൾ  കരുതിയിരുന്നുള്ളൂ. എന്നാൽ ഗവേഷണകേന്ദ്രത്തിൽ എത്തിയപ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത, അനുഭവത്തിൽ ഇല്ലാത്ത ഒരു അത്ഭുത മണ്ണ്  ലോകത്തിലേക്കാണ്  നയിക്കപ്പെട്ടത്.
മണ്ണിന്റെ മാതൃകകൾ, മണ്ണ് സീരീസുകൾ ,മണ്ണ് സംരക്ഷണ മാർഗങ്ങൾ, മണ്ണൊലിപ്പ്, മണ്ണൊലിപ്പ്- തടയാനുള്ള മാർഗങ്ങൾ, മണ്ണിന്റെ വിവിധ രൂപങ്ങൾ, മണ്ണിനെ മലിനമാക്കുന്ന ഘടകങ്ങൾ, വ്യത്യസ്തങ്ങളായ മണ്ണിനങ്ങൾ, മണ്ണിന്റെ ഗുണമേന്മ സംബന്ധിച്ച് അപൂർവമായ അറിവുകൾ  തുടങ്ങി നിരവധി അനുഭവങ്ങൾ  പഠനയാത്ര കുട്ടികൾക്കും അധ്യാപകർക്കും സമ്മാനിച്ചു. കൃഷിക്ക് അനുകൂലമായ മണ്ണിന്റെ സവിശേഷതകളും മണ്ണിന്റെ സംരക്ഷണ മാർഗ്ഗങ്ങളും കണ്ടപ്പോൾ കൃഷിയോടും കർഷകരോടും വലിയ സ്നേഹവും ബഹുമാനവും തോന്നി.ഗവേഷണ കേന്ദ്രം ഡയറക്ടർ ബിന്ദുവും  ഉദ്യോഗസ്ഥരും ആവശ്യമായ എല്ലാ സംവിധാനങ്ങളും അവിടെ ഒരുക്കിയിരുന്നു. അവർ നൽകിയ വിവരണങ്ങൾ മണ്ണ് അറിവിന്റെ ആഴങ്ങളിലേക്ക് നയിച്ചു. തുടർന്ന് ഉള്ളൂർ കൃഷിഭവൻ  ഓഫീസും മാതൃകാ കൃഷിത്തോട്ടവും നെൽപ്പാടങ്ങളും സന്ദർശിച്ചു. വിവിധ വിത്തിനങ്ങൾ, കൃഷി രീതികൾ, കൃഷിക്കാലം, കൃഷിക്കുള്ള വളമിടീൽ  രീതികൾ, വിള സംരക്ഷണ സംവിധാനങ്ങൾ, ഇവയെല്ലാം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചു. കുട്ടികളുടെ സന്ദർശനം ഉദ്യോഗസ്ഥൻമാരെയും ഉല്ലാസത്തിൽ ആക്കി. കുട്ടികൾക്കൊപ്പം  ആവേശഭരിതരായി ഉദ്യോഗസ്ഥന്മാരും കൂടിച്ചേർന്നപ്പോൾ ഒരു പുത്തൻ കാർഷികസംസ്കാരം നമുക്ക് ഒട്ടും അന്യമല്ല എന്ന്  ബോധ്യപ്പെടാനും തിരിച്ചറിയാനും കഴിഞ്ഞു. കൃഷിയെ സ്നേഹിക്കുന്ന ഒരു പുത്തൻ തലമുറ രൂപപ്പെടുത്തുന്നതിൽ ഈ പഠനയാത്ര സഹായിക്കുമെന്നതിൽ സംശയമില്ല.  അങ്ങനെ അതൊരു അപൂർവ ദിനമായി കുട്ടികൾക്കും അധ്യാപകർക്കും ഉദ്യോഗസ്ഥന്മാർക്കും ധാരാളം നല്ല ഓർമ്മകൾ സമ്മാനിച്ചു .
കൗൺസിലർ ശ്രീ ജോൺസൺ ജോസഫ് പഠനയാത്ര  പരിപാടികൾ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് വിഭാഗം ലീഡർ ബിന്നി സാഹിതി , അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ബെന്നി സ്റ്റാഫ് സെക്രട്ടറി മനോജ് എബ്രഹാം, ക്ലബ്ബിന്റെ ചുമതലക്കാരായ   ബിജു തോമസ്,  ലീന, റീജ, സന്തോഷ് പി മാത്യു എന്നിവർ നേതൃത്വം നൽകി.
'''ഇനിയൊരു യുദ്ധം വേണ്ട., സെന്റ്.മേരീസ് ഹയർ സെക്കൻഡറി ചരിത്ര വിദ്യാർഥി കൂട്ടായ്മ.'''
ഇനിയൊരു യുദ്ധം വേണ്ട എന്ന ആഹ്വാനവുമായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ചരിത്ര വിദ്യാർഥി ക്ലബ്ബും എൻ. സി. സി, എൻ. എസ്. എസ് വിദ്യാർഥികളും പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാധാന സന്ദേശ സംഗമം സംഘടിപ്പിച്ചു. ആഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിന്റെ കണ്ണീരിൽ കുതിർന്ന ഓർമ്മയിൽ ഇനിയൊരു യുദ്ധം വേണ്ട എന്ന സമാധാന സന്ദേശം ജനമനസ്സുകളോട് പങ്കുവെച്ചു. ആണവായുധ വിസ്ഫോടനം കഴിഞ്ഞു 75 വർഷങ്ങൾ പിന്നിട്ടിട്ടും ശ്വസിക്കാൻ ഇപ്പോഴും ശുദ്ധമായ പ്രാണവായു കിട്ടാത്ത ജപ്പാനിലെ വേദനിപ്പിക്കുന്ന അവസ്ഥ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. എത്ര ദുരന്തങ്ങൾ നേരിട്ടിട്ടും യുദ്ധക്കൊതി മാറാത്ത ചില ഭരണാധികാരികളുടെ ക്രൂരത   ലോകജനതയുടെ സമാധാനം  കെടുത്തിക്കളയുന്നു എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിലും, ഉക്രൈനിലും ലിബിയയിലും അനേകം ചെറു രാജ്യങ്ങളിലും സാമ്രാജ്യ ശക്തികളുടെ കടന്നുകയറ്റം ലോകജനതയ്ക്ക്  ഭീഷണിയുയർത്തുന്നു. ഈ പശ്ചാത്തലത്തിലാണ്  പട്ടം സെന്റ് മേരീസ് സ്കൂളിലെ  വിദ്യാർഥികളും അധ്യാപകരും ഇത്തരത്തിൽ ഒരു സംഗമം നടത്തിയത്. സ്ഥലം എംഎൽഎ അഡ്വക്കേറ്റ് വി. കെ പ്രശാന്ത് മുഖ്യസന്ദേശം നൽകി. യുദ്ധവിരുദ്ധ പ്രതിജ്ഞ, ദേശീയ ഗാനം  ദേശഭക്തിഗാനം, എന്നിവ നടത്തി.സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു.ടി അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ ശ്രീ. ബിജോ  ഗിവർഗീസ് . ഹിസ്റ്ററി വിഭാഗം സബ്. കൗൺസിൽ ലീഡർ  ബിന്നി സാഹിതീ, ക്ലബ്ബ് കൺവീനർ ബിജു തോമസ്, എസ്. ആർ.ജി കൺവീനർ ലാൽ എം തോമസ്, അധ്യാപകരായ  അജിത്ത് എൽ. എ, ആശിഷ് വത്സലം, ബിജു ബോസ്, ഷാജി, മേരി പുഷ്പം,  ആശാ ജെ  പങ്ങാട്ട്, നിഷ അലക്സ്, സിസ്റ്റർ റീജ, മെഴ്സി ഫിലിപ്പ്,ലീന, സെൽവി ലൂയിസ് എന്നിവർ നേതൃത്വം നൽകി.


'''<big>2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ</big>'''
'''<big>2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ</big>'''
emailconfirmed
3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1834825" എന്ന താളിൽനിന്ന് ശേഖരിച്ചത്