"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 13: വരി 13:


'''<big><u>ഇംഗ്ലീഷ് ക്ലബ്ബ് 2022- 2023</u></big>'''
'''<big><u>ഇംഗ്ലീഷ് ക്ലബ്ബ് 2022- 2023</u></big>'''
[[പ്രമാണം:42054 46.jpg|പകരം=42054-46|ലഘുചിത്രം|'''ഇംഗ്ലീഷ് ക്ലബ്ബ്''' ]]
2022-23 അക്കാഡമിക വർഷത്തെ സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലുള്ള പ്രവർത്തനങ്ങൾ 2022 ജൂലൈ 12-ാം തിയതി ഉച്ചക്ക് 2.30 ന് കൂടിയ യോഗത്തിൽ വച്ച് ഹെഡ്മിസ്ട്രസ് സിനി ബി എസ് ഉദ്ഘാടനം ചെയ്യുകയുണ്ടായി. സ്ത്രീ വിദ്യാഭ്യാസത്തിൻ്റെ പ്രസക്തിയെക്കുറിച്ച് കുഞ്ഞുമനസുകളിൽ ബോധമുണർത്തുകയെന്ന മഹത്തായ ലക്ഷ്യം തന്നെയാണ് മലാല ദിനമായ ജൂലൈ 12 തന്നെ ഉദ്ഘാടന ദിനമായി തെരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ ആരംഭിക്കാൻ ക്ലബ്ബിനെ പ്രചോദിപ്പിച്ചത്.
ഉദ്ഘാടന പരിപാടി 10 G ക്ലാസിൽ നിന്നുള്ള സൂര്യഗായത്രി മനോഹരമായി അവതരിപ്പിച്ചു.ശ്രീലക്ഷ്മി (9 C) യും അനന്യ അനിലും ( 9 E) ചേർന്ന് ആലപിച്ച ഈശ്വര പ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്.ക്ലബ്ബിൻ്റെ കൺവീനർ ശ്രീമതി. സീമാ നാഥിൻ്റെ ആകർഷകമായ സ്വാഗത പ്രസംഗത്തിനു ശേഷം മലാലാദിനാചരണത്തിൻ്റെ  ഭാഗമായി കുട്ടികൾ ചില പ്രത്യേക പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. നന്ദന ഷാജി (10 F) മലാല യൂസഫ്സായിയുടെ ജീവചരിത്രക്കുറിപ്പ് അനാവരണം ചെയ്തു. തുടർന്ന് ലക്ഷ്മി (10 F) ' ഐ ആം മലാല ' എന്ന പുസ്തകത്തിൻ്റെ അവലോകനക്കുറിപ്പ് കുട്ടികൾക്കായി വായിക്കുകയുണ്ടായി. ഇന്നത്തെ ചിന്താവിഷയവുമായി ശ്രദ്ധ ആർ കുമാർ (8 F) ഈ പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി. മലാലാദിനാചരണത്തിൻ്റെ പ്രാധാന്യം അശ്വതി (10 G) വേദിയിൽ പങ്കുവച്ചു.സ്ത്രീ വിദ്യാഭ്യാസത്തിൻ്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചുകൊണ്ട് അഭയ് (10 G) ഉം തൻ്റെ പങ്ക് നിർവ്വഹിച്ചു.10 G ക്ലാസിൽ നിന്നുള്ള ആവണിയുടെ നന്ദി പ്രകാശനത്തോടെ ഉദ്ഘാടന പരിപാടി അവസാനിച്ചു.
1,869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1827354" എന്ന താളിൽനിന്ന് ശേഖരിച്ചത്