"കയനി യു പി എസ്‍‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:

മട്ടന്നൂർ മുൻസിപ്പൽ അതിർത്തിയിലൂടെയും കോളയാട് , ചിറ്റാരിപ്പറമ്പ്, മാലൂർ, മാങ്ങാട്ടിടം, വേങ്ങാട്, അഞ്ചരക്കണ്ടി, പിണറായി, ധർമ്മടം, കടമ്പൂർ, പെരളശ്ശേരി, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലൂടെയും ഒഴുകുന്ന നദി മമ്മാക്കുന്ന് പാലത്തിനടുത്ത് വച്ച് രണ്ടായി പിരിയുന്നു. ഇതിൽ പ്രധാന തിരിവ് മേലൂർ, ചിറക്കുനി, പാലയാട്,ധർമ്മടം, മുഴപ്പിലങ്ങാട് വഴി മൊയ്തു പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്നു. രണ്ടാമത്തെതും ചെറിയതുമായ തിരിവ് പാറപ്രം, കോളാട്പാലം, അണ്ടലൂർ, കിഴക്കെ പാലയാട്, ഒഴയിൽ ഭാഗം വഴി ഒഴുകി ധർമ്മടം പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്നു. ഈ രണ്ട് പതനസ്ഥാനങ്ങൾക്കിടയിലായായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദ്വീപാണ് ധർമ്മടം. കണ്ടൽ കാടുകളാൽ സമ്പുഷ്ടമാണ് തീരങ്ങൾ. ചെറുതും വലുതുമായ നിരവധി കണ്ടൽ തുരുത്തുകൾ അഴീമുഖത്തോട് ചേർന്ന് കാണപ്പെടുന്നു. മുഴപ്പിലങ്ങാട് - ധർമ്മടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ മൊയ്തു പാലം അഞ്ചരക്കണ്ടി പുഴക്ക് കുറുകെയാണ്. ഒരു കാലത്ത് ഉൾനാടൻ ജലഗതാഗതം വളരെ സജീവമായിരിന്നു.

'''<u><big>മട്ടന്നൂർ നഗരസഭ</big></u>'''
== '''<small>അടിസ്ഥാന വിവരങ്ങൾ</small>''' ==
2001ലെ സെൻസസ് വിവരമനുസരിച്ച് മട്ടന്നൂർ നഗരസഭയിലെ ജനസംഖ്യ 44317 ആണ്. 21659 പുരുഷന്മാരും, 22658 സ്ത്രീകളുമാണുള്ളത്. നഗരസഭയുടെ വിസ്തീർണ്ണം 54.65 ചതുരശ്ര കിലോമീറ്ററാണ്. ജനസാന്ദ്രത 748ഉം സ്ത്രീപുരുഷ അനുപാതം 1009:1000വും ആണ്. ആകെ സാക്ഷരത 88.8 ശതമാനം ആണ്. പുരുഷ സാക്ഷരത 93.34ഉം സ്ത്രീ സാക്ഷരത 83.36 ആണ്.
== <small>'''ആകർഷണങ്ങൾ'''</small> ==
പഴശ്ശി ഡാം അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്. പഴശ്ശി ജലസേചന പദ്ധതിക്കാ‍യി മട്ടന്നൂരിലൂടെ ആഴമുള്ള ഒരു കനാൽ കുഴിച്ചിട്ടുണ്ട്. ചാലയിൽ മഹാവിഷ്ണു ക്ഷേത്രം മുതൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിനടുത്തുള്ള ഇല്ലം മൂലവരെ ഒരു ഭൂഗർഭ കുഴലിലൂടെ ഈ കനാലിലെ വെള്ളം കടന്നുപോവുന്നു. അടുത്തുള്ള മറ്റു പ്രശസ്തമായ ക്ഷേത്രങ്ങളാണ് മട്ടന്നൂർ ശ്രീ മഹാദേവക്ഷേത്രം, പെരിയച്ചൂർ ചാലാടൻകണ്ടി മഠപ്പുര ക്ഷേത്രം, പരിയാരംസുബ്രമണ്യ ക്ഷേത്രം, കിളിയങ്ങാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം, കിളിയങ്ങാട് ശ്രീ ഇളംകരുമകൻ ക്ഷേത്രം, കല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം, മട്ടന്നൂർ വള്ളിയോട്ടുചാൽ ശ്രീ ഭദ്രകാളി കലശസ്ഥാനം തുടങ്ങിയവ.. നഗരവൽക്കരണത്തിന്റെ ഭാഗമായി മട്ടന്നൂരിലെ പല വയലുകളും നികത്തി വീടുകളും മറ്റ് കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നു. എങ്കിലും ഇന്നും ധാരാളം പച്ചപുതച്ച നെൽപ്പാടങ്ങൾ മട്ടന്നൂരുണ്ട്. മട്ടന്നൂരിന് അടുത്തുള്ള വെമ്പടിക്ക് അടുത്ത കന്യാവനങ്ങൾ പ്രശസ്തമാണ്. പെരിയച്ചൂരിലെ പുളിയനാനം വെളളച്ചാട്ടം വർഷകാലത്ത് ഏറെ ആകർഷണീയമാണ്
മട്ടന്നൂർ മഹാദേവക്ഷേത്രം
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് മട്ടന്നൂരിനടുത്താണ്. കേരളത്തിലെ ഏറ്റവും സൗകര്യം നിറഞ്ഞ വിമാനത്താവളം കണ്ണൂർ വിമാനത്താവളം ആണെന്ന് കണക്കാക്കുന്നു
== '''<small>പ്രശസ്ത വ്യക്തികൾ</small>''' ==
പ്രശസ്ത  ചെണ്ട, തായമ്പക, പഞ്ചവാദ്യം വിദ്വാനായ എം.പി. ശങ്കരമാരാരുടെ ജന്മസ്ഥലമാണ് മട്ടന്നൂർ. മട്ടന്നൂർ ശങ്കരൻ കുട്ടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്. സിനിമാ സംവിധായകൻ സലീം അഹമ്മദ്, പ്രശസ്ത   മിമിക്രി താരം ശിവദാസ് മട്ടന്നുർ, പ്രശസ്ത സിനിമാ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ എന്നിവരുടെ സ്വദേശം മട്ടന്നൂരിനടുത്താണ്.പ്രശസ്ത എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ മട്ടന്നൂർ സ്വദേശിയാണ്
== '''<small>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</small>''' ==
* പഴശ്ശിരാജാ എൻ.എസ്.എസ് കോളേജ് വിവിധ വിഷയങ്ങളിൽ ബിരുദ-ബിരുദാനന്തര വിഷയങ്ങൾ പഠിപ്പിക്കുന്നു.
* മട്ടന്നൂർ പോളിടെൿനിക് കോളേജ് മട്ടന്നൂർ ഇരിട്ടി റോഡിൽ സ്ഥിതിചെയ്യുന്നു.
* മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ മട്ടന്നൂർ ഇരിട്ടി റോഡിൽ സ്ഥിതി ചെയ്യുന്നു. അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്ന സ്വകാര്യ എയ്ഡഡ് വിദ്യാലയമാണ് ഇത്.
* മട്ടന്നൂർ ഗവ.യു.പി.സ്കൂൾ മട്ടന്നൂർ നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. മികച്ച പഠനസൗകര്യങ്ങളുള്ള ഈ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.
327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1826675" എന്ന താളിൽനിന്ന് ശേഖരിച്ചത്