Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 46: വരി 46:
# കാർബൺ ന്യൂട്രൽ കാട്ടാക്കട        കാട്ടാക്കട മണ്ഡലത്തെ കാർബൺ രഹിത മണ്ഡലമാക്കി മാറ്റുക ലക്ഷ്യത്തോടെ തുടക്കം കുറിച്ച ഈ പദ്ധതിയിൽ നമ്മുടെ വിദ്യാലയവും പങ്കാളിയായി വിവിധമത്സരങ്ങളിൽ വിദ്യാർത്ഥികൾ സമ്മാനം നേടി
# കാർബൺ ന്യൂട്രൽ കാട്ടാക്കട        കാട്ടാക്കട മണ്ഡലത്തെ കാർബൺ രഹിത മണ്ഡലമാക്കി മാറ്റുക ലക്ഷ്യത്തോടെ തുടക്കം കുറിച്ച ഈ പദ്ധതിയിൽ നമ്മുടെ വിദ്യാലയവും പങ്കാളിയായി വിവിധമത്സരങ്ങളിൽ വിദ്യാർത്ഥികൾ സമ്മാനം നേടി
# ചീരകൃഷി ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽചീരകൃഷി ചെയ്തു വിളവെടുത്തു
# ചീരകൃഷി ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽചീരകൃഷി ചെയ്തു വിളവെടുത്തു
പ്രവേശനോത്സവം
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു പ്രവേശനോത്സവം. വിജ്ഞാന
വിഹായസ്സിലേക്ക് കുഞ്ഞു ചിറകുകൾ വിടർത്തി പറന്നുയരാൻ മലയിൻകീഴ്
ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലേക്ക് കുരുന്നുകളെ സ്വാഗതം ചെയ്തുകൊണ്ട്
2022 -23 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണാഭമായി സംഘടിപ്പിച്ചു.
സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ തൽസമയ സംപ്രേഷണം കൈറ്റ് വിക്ടേഴ്സ്
ലൂടെ കാണാൻ കുട്ടികൾക്ക് അവസരമൊരുക്കി. എസ് എം സി ചെയർമാൻ ശ്രീ.
ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവം മലയാളം മിഷൻ ഡയറക്ടർ
ഡോക്ടർ. സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സി
എച്ച് ലീന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഉദ്ഘാടകയായി എത്തിയ ഡോക്ടർ.
സുജ സൂസൻ ജോർജ് സരസ സല്ലാപങ്ങളിലൂടെ കുട്ടികളെ രസിപ്പിച്ചും
മലയാളഭാഷയുടെ മഹത്വത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയും നല്ല കുഞ്ഞുങ്ങളായി
വളരാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി ഉദ്ഘാടനം ഗംഭീരമാക്കി. തുടർന്ന് സ്കൂൾ
പ്രിൻസിപ്പൽ ശ്രീമതി സിന്ധു ആർ കുഞ്ഞുങ്ങളോട് സംസാരിച്ചു. പി. റ്റി. എ വൈസ്
പ്രസിഡന്റ് ശ്രീ. ഗിരീഷ് പ്രഭ സ്കൂളിലേക്ക് എത്തിച്ചേർന്ന എല്ലാ കുഞ്ഞുങ്ങളെയും,
അവരുടെ രക്ഷിതാക്കളെയും സ്വാഗതം ചെയ്യുകയും കുഞ്ഞുങ്ങൾക്ക് വേണ്ട
നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഈ വർഷം സർവീസിൽ നിന്നും വിരമിച്ച നമ്മുടെ
സ്കൂളിലെ അധ്യാപകരായ ശ്രീ സുരേഷ് കുമാർ സാർ ശ്രീമതി സുചിത്ര ടീച്ചർ
തുടങ്ങിയവർക്കും നാഷണൽ ലെവൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ വിജയം
കരസ്ഥമാക്കിയ സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ആയ ശ്രീമതി രാഖി
ടീച്ചർക്കും ഉപഹാരങ്ങൾ നൽകി. തുടർന്ന് ഈ അദ്ധ്യാപകർ കുട്ടികൾക്ക് ആശംസകൾ
നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. അനിൽകുമാർ കുട്ടികൾക്ക് ആശംസകൾ നേർന്നു
കൊണ്ട് എല്ലാവർക്കും നന്ദി അർപ്പിച്ചു . പൊതു സമ്മേളനത്തിനുശേഷം
ക്ലാസിലെത്തിയ കുഞ്ഞുങ്ങൾക്ക് അധ്യാപകർ മധുരം നൽകി സ്വീകരിച്ചു. ബലൂണുകളും
വർണ്ണക്കടലാസുകളും കുരുത്തോല തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്കൂൾ പരിസരം
ഏവർക്കും ഉത്സവത്തിന്റെ പ്രതീതി ജനിപ്പിച്ചു. അങ്ങനെ അക്ഷരാർത്ഥത്തിൽ സ്കൂൾ
പ്രവേശനം പ്രവേശനോത്സവം ആയി മാറി.
310

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1823085" എന്ന താളിൽനിന്ന് ശേഖരിച്ചത്