Jump to content
സഹായം

"ഗവ. എച്ച് എസ് എസ് രാമപുരം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമപുരം/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ ഗവ. എച്ച് എസ് എസ് രാമപുരം/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
No edit summary
വരി 7: വരി 7:
[[ചിത്രം:36065_pla11.png]]  
[[ചിത്രം:36065_pla11.png]]  
</div style>
</div style>
<b>പരിസ്ഥിതിദിന വാരാചരണം<b>
2022 ജൂൺ 5 ഞായറാഴ്ച ആയതിനാൽ, ജൂൺ 6 തിങ്കളാഴ്ചയാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാഘോഷം രാമപുരം ഗവൺമെന്റ് എച്ച്എസ്എസിൽ നടന്നത്. അന്നേ ദിവസം നടന്ന അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്നു. ഈശ്വര പ്രാർത്ഥന പ്രതിജ്ഞ എന്നീ പരിപാടികളോടെ കൂടി ആരംഭിച്ച അസംബ്ലിയിൽ ഇതേ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ഗൗരിനന്ദന പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സ്കൂളിലെ മലയാള വിഭാഗം അധ്യാപകനായ റഹീം സർ, കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. മിക്ക കുട്ടികളും പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളുമായിട്ടാണ് അസംബ്ലിയിൽ അണിനിരന്നത്.
ജൂൺ 6 മുതൽ ജൂൺ 10 വരെയുള്ള ഒരാഴ്ചക്കാലം, പരിസ്ഥിതി വാരാഘോഷമായി നടത്താൻ തീരുമാനിച്ചു. പച്ചപ്പ് ഡോട്ട് കോം എന്ന മനോഹരമായ പേരിലാണ്  പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. പ്രോഗ്രാം കൺവീനറായി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രവദ ടീച്ചറെയും, പ്രോഗ്രാം കോർഡിനേറ്ററായി ശ്രീമതി രജനി വേണി ടീച്ചറെയും തെരഞ്ഞെടുത്തു. യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലായിട്ടാണ് പരിപാടികൾ നടത്തിയത്.പെൻസിൽ ഡ്രോയിങ്,പോസ്റ്റർ നിർമ്മാണം, ഉപന്യാസരചന,പ്രസംഗം, പരിസ്ഥിതിദിന ഗാനാലാപനം,റോൾപ്ലേ, പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കി കൊണ്ടുള്ള ഡാൻസ് എന്നിവയായിരുന്നു പ്രധാന പരിപാടികൾ.
കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്ത പരിപാടികൾ, മത്സര തലത്തിലേക്ക് എത്തിച്ചേർന്നത് കൊണ്ട് മികച്ച കുട്ടികളെ കണ്ടെത്തുകയും അവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യാൻ സ്കൂളിലെ അധ്യാപകർ തീരുമാനിച്ചു നടപ്പിലാക്കുകയും ചെയ്തതോടെ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം വിജയത്തിലേക്ക് എത്തിച്ചേർന്നു.
1,539

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1820116" എന്ന താളിൽനിന്ന് ശേഖരിച്ചത്