Jump to content
സഹായം

"ഗവ. എച്ച് എസ് തോൽപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്ക്കൂളും കളിസ്ഥലവും ഉൾപ്പടെ മൂന്ന് എക്കർ സ്ഥമാണ് ആകെയുള്ളത്. ഈ സ്ഥലത്തിന് ചുറ്റുമതിലും ഗേറ്റും നിലവിലുണ്ട്.  2021 - 22 അധ്യയനവർഷം അഞ്ചു മുതൽ പത്തുവരെക്ലാസ്സുകളിൽ ഓരോന്നിലുമായി രണ്ടു ഡിവിഷനുകളിലായി പന്ത്രണ്ട് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. യു. പി. സ്ക്കൂൾ പ്രവർത്തിക്കുന്ന സമയത്ത് രണ്ടു പഴയ കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. ഇവയിൽ ഇപ്പോൾ ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നില്ല. ഹൈസ്ക്കൂൾ ആയി ഉയർത്തിയതിന്നു ശേഷം എട്ടു ക്ലാസ്സ് മുറികളോടുകൂടിയ കോൺക്രീറ്റ് കെട്ടിടം നിർമിക്കപ്പെട്ടു. നിലവിൽ വിദ്യാലയത്തിന്റെ ഓഫീസ്, സ്റ്റാഫ് റൂം, പത്താം തരത്തിലെയും ഒൻപതാം തരത്തിലെയും ക്ലാസ്സ് മുറികൾ, സയൻസ് ലബോറട്ടറി എന്നിവ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. എട്ടാം തരം ഡിവിഷനുകൾ മറ്റൊരു കോൺക്രീറ്റ് കെട്ടിടത്തിലെ രണ്ട് മുറികളിലായി പ്രവർത്തിക്കുന്നു. ആർ.എം.സ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി 2021 ൽ പണി പൂർത്തിയാക്കിയ ഇരുനില കെട്ടിടത്തിലാണ് പ്രൈമറി വിഭാഗം ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടർ ലാബും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഈ കെട്ടിടത്തോട് ചേർന്ന് 2021 വ‍ർഷം ഒരു ലൈബ്രറി റൂം കൂടി തയ്യാറായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.  ഇതുകൂടാതെ പാഠപുസ്തക സ്റ്റോർ, സയൻസ് ലബേറട്ടറി എന്നിവപ്രവർത്തിക്കുന്ന കെട്ടിടം, സ്ക്കൂൾ കൗൺസിലിങ് റൂം, പൊതുപരിപാടികൾ നടത്താനുള്ള സ്ക്കൂൾ ഓഡിറ്റോറിയം എന്നിവയും വിദ്യാലയത്തിൽ നിലവിൽ ഉണ്ട്. എം.എൽ.എ ഫണ്ടുപയോഗിച്ചുള്ള ഉച്ചഭക്ഷണ ശാലയുടെ നവീകരണവും ആധുനിക  പാചകപ്പുരയുടെ നിർമാണവും പൂർത്തീകരണ ഘട്ടത്തിലാണ്.
===ഭൗതിക സൗകര്യങ്ങൾ===
2022-23 അധ്യനവർഷം സമഗ്രശിക്ഷ കേരള, വിദ്യാലയത്തിൽ [https://aim.gov.in/atl.php ടിങ്കറിങ് ലാബ്] (ATL) അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവ‍ർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
[[പ്രമാണം:Buildings11.jpg|ലഘുചിത്രം|പ്രവേശനകവാടം]]
കുട്ടികളുടെയും ജീവനക്കാരുടെയും ഉപയോഗത്തിന്  മതിയായ ടോയ്‍ലറ്റുകൾ നിലവിലുണ്ട്. ആൺകുട്ടികളുടെ ഉപയോഗത്തിന് 18 എണ്ണവും പെൺകുട്ടികളുടെ ഉപയോഗത്തിന്  22 എണ്ണവും ടോയ്‍ലറ്റുകൾ നിലവിൽ ലഭ്യമാണ്.
2011 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ കെട്ടിടങ്ങളുടെയും മറ്റു അടിസ്ഥാന സൗകര്യങ്ങളുടെയും കാലത്തിൽ വലിയ പരിമിതികൾ നേരിട്ട വിദ്യാലയം പിന്നീട് പടിപടിയായി ആവശ്യമായ കെട്ടിടങ്ങളൂം, ആവശ്യമായ എണ്ണം ടോയിലറ്റുകൾ, കളിസ്ഥലം, സ്റ്റേജ്, അടുക്കള എന്നിവയും നിലവിലുള്ള അവസ്ഥയിലേക്ക് വളർന്നു. സ‍ർക്കാരിന്റേയും വയനാട് ജില്ലാ പഞ്ചായത്ത്, മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത്, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് എന്നിവയുടേയും വിവിധ പദ്ധതികളിലൂടെ ലഭിച്ച ഫണ്ടുകൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. വയനാട്  ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയുള്ള ഡൈനിങ് ഹാൾ നിർമാണവും മാനന്തവാടി എം.എൽ.എ ശ്രീ ഒ. കേളു അനുവദിച്ച ഫണ്ടുപയോഗിച്ചുള്ള പുതിയ അടുക്കള നിർമാണവും അതിവേഗം പുരോഗമിക്കുന്നു. കേന്ദ്രസർക്കാരിന്റെ "ആസ്പിരേഷൻ ജില്ലാ" ഫണ്ടുപയോഗിച്ച് ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കളിസ്ഥലത്തിന്റെ സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ പ്രാരംഭഘട്ടത്തിലാണ്. [[സൗകര്യങ്ങൾ|വിദ്യാലയത്തിലെ കെട്ടിടങ്ങളുൾപ്പടെയുള്ള സൗകര്യങ്ങളെക്കുറിച്ച് ഇവിടെ വായിക്കാം.]]
ജലലഭ്യതയ്ക്കായി വേനൽക്കാലത്തും ജലലഭ്യതയുള്ള കിണറും മറ്റൊരു കുഴൽക്കിണറും വിദ്യാലയത്തിലുണ്ട്. കെ.എസ്.ഇ.ബിയുടെ വൈദ്യുതി കണക്ഷൻ ഉണ്ടെങ്കിലും വിദ്യാലയത്തിൽ ജില്ലാ പഞ്ചായത്ത് രണ്ടു തവണയായി അനുവദിച്ച സോളാർ പ്ളാന്റുകൾ പ്രവർത്തിച്ചും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാകുന്നുണ്ട്. ഇതു കൂടാതെ കെ.എസ്.ഇ.ബിയുടെ  പുരപ്പുറ സൗരോർജ്ജപദ്ധതിയനുസരിച്ചുള്ള പുതിയ പ്ളാന്റും ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. വിദ്യാലയത്തിന്റെ മുഖ്യകെട്ടിടങ്ങൾക്ക് മുന്നിലായി ഗ്രൗണ്ടും അതിന്നൊരു വശത്തായി സ്റ്റേജും ഉണ്ട്. കൂടാതെ അതിന്നോടു ചേർന്ന് വിശാലമായ കളിസ്ഥലവും വിദ്യാലയത്തിന് സ്വന്തം. കളിസ്ഥലം ഇരിപ്പിടങ്ങൾ സഹിതം നവീകരിച്ചു സംരക്ഷിക്കാൻ ആസ്പിരേഷൻ ജില്ലാ പദ്ധതി പ്രകാരം മുപ്പതുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
495

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783741" എന്ന താളിൽനിന്ന് ശേഖരിച്ചത്