"എം.റ്റി.എൽ.പി.എസ്. കൊമ്പൻകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 270: വരി 270:
{{#multimaps:9.3433316,76.4874812|zoom=10}}
{{#multimaps:9.3433316,76.4874812|zoom=10}}
|}
|}
എം.റ്റി.എൽ.പി, സ്കൂൾ
കൊമ്പങ്കേരി
2021-22 പ്രവർത്തന റിപ്പോർട്ട്‌
🏵️🏵️🏵️🏵️🏵️🏵️🏵️🏵️
പ്രവേശനോത്സവം
കോവിഡിന്റെ പശ്ചാത്തലത്തിൽ 2021-22 അധ്യയന വർഷത്തെ സ്കൂൾപ്രവേശനോത്സവം  ജൂൺ 1 ന് വേർച്വൽ ആയി നടത്തി.തലേദിവസം തന്നെ സ്കൂളും പരിസരവും വൃത്തിയാക്കി അലങ്കരിച്ചിരുന്നു.
എൽ.എ.സി.പ്രസിഡൻ്റ് റവ. എബ്രഹാം തോമസ്
അനുഗ്രഹ പ്രഭാഷണം നടത്തി.
നവാഗതരെ സ്വാഗതം ചെയ്തു.
പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്തംഗം ശ്രീ .എം.ജെ.അച്ചൻകുഞ്ഞ് യോഗം ഉദ്ഘാനം ചെയ്തു.
വാർഡുമെമ്പർ ശ്രീമതി ഷൈനി ബിജു ആശംസകൾ നേർന്നു.
ബഹു .മുഖ്യമന്ത്രിയുടെ, ആശംസാകാർഡ് സന്ദേശം വായിച്ചു.
ബഹു.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വീഡിയോ ക്ലിപ്പ് നൽകി.
പി.റ്റി.എ പ്രസിഡൻ്റ് ശ്രീ.അജി ഏബ്രഹാം അധ്യക്ഷനായിരുന്നു.
ഓൺലൈൻ പഠനവും പഠനോപകരണ  വിതരണവും.
കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലൂടെയും, ഗൂഗിൾ മീറ്റ് വഴിയും ഓൺലൈൻ പഠനസൗകര്യം ഒരുക്കുകയും അതിനുവേണ്ടിയുള്ള പഠനസാമഗ്രികൾ വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്.
റിപ്പോർട്ടുവർഷം, 5 കുട്ടികൾക്കു സ്മാർട്ട് ഫോൺ വിതരണം ചെയ്തു.
ദിനാചരണങ്ങൾ
🏵️ പരിസ്ഥിതി ദിനം
🏵️ വായന ദിനം
🏵️  ബഷീർ ദിനം
🏵️  മലാല ദിനം
🏵️ ചാന്ദ്രദിനം
🏵️ കലാം ചരമദിനം
🏵️ ഹിരോഷിമാ ദിനം
🏵️ ക്വിറ്റ് ഇന്ത്യാ ദിനം
🏵️ സ്വാതന്ത്ര്യ ദിനം
🏵️ അദ്ധ്യാപക ദിനം
🏵️ ഓസോൺ ദിനം
🏵️ ഓണാഘോഷം
🏵️ ഗാന്ധി ജയന്തി
🏵️ ലോകതപാൽ ദിനം
🏵️ കേരളപ്പിറവി
🏵️ശിശുദിനം
🏵️ ക്രിസ്മസ്
🏵️ റിപ്പബ്ലിക് ദിനം
🏵️മാതൃഭാഷ ദിനം
എന്നീ ദിനാചരണങ്ങ ളെല്ലാം കുട്ടികളുടെ സജീവ  പങ്കാളിത്തത്തോടെ നടത്തി .
ബന്ധപ്പെട്ട വിഷയങ്ങളിലെ, അറിവും, ആശയ വിനിമയശേഷിയും, വർദ്ധിപ്പിക്കുന്നതിന് ഒരോ ദിനാചരണവും പ്രയോജനപ്പെട്ടു.
മുറ്റത്തൊരു പൂന്തോട്ടം, എൻ്റെ പച്ചക്കറി തോട്ടം,പോസ്റ്റർ രചന, ചിത്രരചന, വായനാ കുറിപ്പു തയ്യാറാക്കൽ, പ്രച്ഛന്നവേഷം, കഥാപാരായണം, കവിതാപാരായണം,
ചരിത്ര ക്വിസ്സ് ,സ്വാതന്ത്ര്യ സമര ചരിത്ര പഠനം, തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഓരോ ദിനാചരണവുമായി ബന്ധപ്പെട്ടു നടത്തി.
ഇത് കുട്ടികളുടെ അറിവും ,പ്രായോഗിക പരിജ്ഞാനവും വർദ്ധിക്കുന്നതിനിടയായി.
മാർഗ്ഗ നിർദ്ദേശ ക്ലാസ്സ്
ആഗസ്റ്റ് മാസം 12-ാം തീയതി മാതാപിതാക്കൾക്കായി ഒരു മാർഗ്ഗ നിർദ്ദേശ ക്ലാസ്സ് നടത്തി. "ഗുഡ് പേരൻ്റിംഗ് "എന്ന വിഷയത്തിൽ ശ്രീമതി. ബിനാ ഏബ്രഹാം രക്ഷാകർത്താക്കൾക്കായി ക്ലാസ്സെടുത്തു.
മക്കൾക്കൊപ്പം
🏵️🏵️🏵️🏵️🏵️🏵️🏵️
വിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്രസാഹിത്യ പരിഷത്തും, ജില്ലാ പഞ്ചായത്തും ചേർന്നു നടത്തിയ  "മക്കൾക്കൊപ്പം " പരിപാടിയിൽ ഈ വിദ്യാലയത്തിലെ എല്ലാ രക്ഷിതാക്കളും പങ്കെടുത്തു.ശ്രീമതി ലീനാ ഫിലിപ്പ് (റിട്ട. ഹെഡ്മിസ്ട്രസ്സ് മുണ്ടത്താനം സി .എം.എസ്, എൽ.പി.എസ്) ക്ലാസ്സ് നയിച്ചു.
പോഷൺ അസംബ്ലി
ദേശീയ പോഷൺ മാസാചരണത്തിന്റെ ഭാഗമായി കോവിഡ് കാലത്ത് കുട്ടികൾക്ക് പോഷകാഹാരത്തിന്റെ ആവശ്യകത ബോധ്യ മാക്കുന്നതിനായി മറ്റു .സ്കൂളുകളുമായ് ചേർന്ന് സെപ്റ്റംബർ 18 ന് പോഷൺ അസംബ്ലി 'സംഘടിപിപ്പിച്ചു. പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഡോ.റെയ്മ മറിയം ജോൺ (AIIMS) ക്ലാസ്സ്‌ എടുത്തു. 10 സ്കൂളുകൾ ചേർന്നു നടത്തിയ പ്രോഗ്രാം ഉപജില്ലാ വിദ്യാഭ്യാസഓഫീസർ ശ്രീമതി മിനി കുമാരി V.K ഉത്ഘാടനം ചെയ്തു.
വിദ്യാരംഗം കലാ സാഹിത്യ വേദി
"വിദ്യാരംഗം കലാ സാഹിത്യ വേദി " സ്കൂൾ തല പ്രവർത്തനോദ്ഘാടനം
നാടൻ പാട്ടുകലാകാരൻ ശ്രീ.ജോർജ്ജ് ജേക്കബ് ചെങ്ങമനാട്, ഉത്ഘാടനം ചെയ്തു.
കുട്ടികളുടെ വിവിധ കലാ സാഹിത്യവാസന കൾ വളർന്നു വരുവാൻ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനം സഹായിക്കുന്നു.
പoനോപകരണ വിതരണം
കുട്ടികൾക്കാവശ്യമായ നോട്ട് ബുക്ക്, പേന, പെൻസിൽ, വാട്ടർബോട്ടിൽ, ആദിയായ സാധനങ്ങൾ അടങ്ങിയ, സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് നൽകിയ കിറ്റ്, കുട്ടികളുടെ വീടുകളിലെത്തിച്ചു.
ഉല്ലാസഗണിതം, ഗണിതവിജയം,ഹലോ ഇംഗ്ലീഷ്,
വായനാക്കാർഡ്, തുടങ്ങിയ പ്രവർത്തങ്ങൾ  നൽകി.
കുട്ടികളിലെ പഠനവിടവ് നികത്താൻ ഉതകുന്ന ഉചിതമായ പ്രവർത്തനങ്ങളും സന്ദർഭാനുസരണം നൽകി.
വിജ്ഞാനോത്സവം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കുട്ടികളുടെ അറിവുത്സവമായ  യൂറീക്ക - വിഞ്ജാനോത്സവ പരിപാടിയിൽ  സ്കൂൾ തലത്തിലും നിരണം ഗ്രാമ പഞ്ചായത്ത്‌ തലത്തിലും കുട്ടികളെ പങ്കെടുപ്പിച്ചു.
പരീക്ഷണ, നിരീക്ഷണങ്ങളിലുടെ സ്വയം അറിവുകൾ കണ്ടെത്തുന്നതിനും,
കുട്ടികളിലെ ശാസ്ത്രാവബോധം വർദ്ധിപ്പിക്കുന്നതിനും
പദ്ധതി സഹായിച്ചു.
വീണ്ടുo സ്കൂളിലേക്ക്
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അടച്ച സ്കൂൾ നവംബർ 1 ന് തുറന്നു . അതിന് മുമ്പായി സ്കൂൾ വൃത്തിയാക്കി. പി.ടി.എയും , ഷൈൻ സ്റ്റാർ ക്ലബംഗങ്ങളും സഹായിച്ചു.
നവംബർ 1 കേരളപ്പിറവി ദിനാഘോഷവും നടത്തി.
സ്മാർട്ടാകാൻ  ഭൗതീക സാഹചര്യം മെച്ചപ്പെടുത്തൽ
സ്കൂൾ കെട്ടിടം ബലപ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ, നവീകരിക്കാനുള്ള പദ്ധതി സ്കൂൾ എൽ.എ. സി യുടെ നേതൃത്വത്തിൽആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജനുവരി 26 മുതൽ സ്കൂൾ പ്രവർത്തനം തൊട്ടടുത്തുള്ള  ക്രിസ്തോസ്മാർത്തോമ്മാ ചർച്ച് കെട്ടിടത്തിലേക്കു  താല്കാലികമായി മാറ്റി.2022 ജൂൺ ആദ്യം തന്നെ നിർമ്മാണം പൂർത്തീകരിക്കത്തക്കവിധം നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779151" എന്ന താളിൽനിന്ന് ശേഖരിച്ചത്