"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
പാഠഭാഗങ്ങൾ ഏതു ക്ലാസ്സിൽ ഏതായാലും അത് ഏറ്റവും ആസ്വാദ്യകരമായും, ജീവിതഗന്ധിയായും അവതരിപ്പിക്കുക  എന്നത് ഞങ്ങൾ അധ്യാപക സമൂഹത്തിന്റെ പൊതു താൽപര്യങ്ങളിൽ ഒന്നാണ്... നിത്യജീവിതവുമായി ഏറ്റവും ഇഴചേർന്നു നിൽക്കുന്ന പാഠഭാഗങ്ങൾ അത് അർഹിക്കുന്ന ആദരവോടും മാർഗ്ഗ ത്തോടുകൂടിയും അവതരിപ്പിക്കുമ്പോൾ  കാലത്തിനൊപ്പം  നീണ്ടുനിൽക്കുന്ന ഒരു നവ്യാനുഭവമായി അതു മാറും... അത്തരം പാഠഭാഗങ്ങൾ ഏറ്റവും ഹൃദ്യമായി അവതരിപ്പിക്കുവാൻ ഞങ്ങളുടെ സ്കൂളിലെ വിവിധ അധ്യാപകർ വിവിധ സമയങ്ങളിലായി പരിശ്രമിച്ചിട്ടുണ്ട്... അതിൻറെ ഉത്തമ ദൃഷ്ടാന്തങ്ങൾ വിവിധ അവസരങ്ങളിൽ നിർവഹിക്കപ്പെട്ടത് ഏവരുടെയും പ്രശംസയ്ക്കും പാത്രമായിട്ടുണ്ട്... മാത്രമല്ല ഇത്തരം സന്ദർഭങ്ങൾ ഡോക്യുമെന്റ് ചെയ്ത് പൊതുസമൂഹത്തിൽ എത്തിക്കുക കൂടി ചെയ്താൽ അത് മറ്റൊരു തിലകക്കുറിയായി മാറും... ഇത്തരം സന്ദർഭങ്ങളെ കുറിച്ചാണ് ഈ വിഭാഗത്തിൽ പറയുന്നത്.. [[ജി.യു.പി.എസ് മുഴക്കുന്ന്/പാഠഭാഗങ്ങളുടെ രുചിഭേദങ്ങൾ|കൂടുതൽ അറിയാൻ>>>]]
പാഠഭാഗങ്ങൾ ഏതു ക്ലാസ്സിൽ ഏതായാലും അത് ഏറ്റവും ആസ്വാദ്യകരമായും, ജീവിതഗന്ധിയായും അവതരിപ്പിക്കുക  എന്നത് ഞങ്ങൾ അധ്യാപക സമൂഹത്തിന്റെ പൊതു താൽപര്യങ്ങളിൽ ഒന്നാണ്... നിത്യജീവിതവുമായി ഏറ്റവും ഇഴചേർന്നു നിൽക്കുന്ന പാഠഭാഗങ്ങൾ അത് അർഹിക്കുന്ന ആദരവോടും മാർഗ്ഗ ത്തോടുകൂടിയും അവതരിപ്പിക്കുമ്പോൾ  കാലത്തിനൊപ്പം  നീണ്ടുനിൽക്കുന്ന ഒരു നവ്യാനുഭവമായി അതു മാറും... അത്തരം പാഠഭാഗങ്ങൾ ഏറ്റവും ഹൃദ്യമായി അവതരിപ്പിക്കുവാൻ ഞങ്ങളുടെ സ്കൂളിലെ വിവിധ അധ്യാപകർ വിവിധ സമയങ്ങളിലായി പരിശ്രമിച്ചിട്ടുണ്ട്... അതിൻറെ ഉത്തമ ദൃഷ്ടാന്തങ്ങൾ വിവിധ അവസരങ്ങളിൽ നിർവഹിക്കപ്പെട്ടത് ഏവരുടെയും പ്രശംസയ്ക്കും പാത്രമായിട്ടുണ്ട്... മാത്രമല്ല ഇത്തരം സന്ദർഭങ്ങൾ ഡോക്യുമെന്റ് ചെയ്ത് പൊതുസമൂഹത്തിൽ എത്തിക്കുക കൂടി ചെയ്താൽ അത് മറ്റൊരു തിലകക്കുറിയായി മാറും... ഇത്തരം സന്ദർഭങ്ങളെ കുറിച്ചാണ് ഈ വിഭാഗത്തിൽ പറയുന്നത്.. [[ജി.യു.പി.എസ് മുഴക്കുന്ന്/പാഠഭാഗങ്ങളുടെ രുചിഭേദങ്ങൾ|കൂടുതൽ അറിയാൻ>>>]]


 
  '''[[ജി.യു.പി.എസ് മുഴക്കുന്ന്/ജൈവവൈവിധ്യ പതിപ്പ്|ജൈവവൈവിധ്യ പതിപ്പ്]]'''
 
<gallery mode="slideshow">
പ്രമാണം:14871 2022 ruchibedham 4class 1.jpeg
പ്രമാണം:14871 2022 ruchibedham 4class 2.jpeg
പ്രമാണം:14871 2022 ruchibedham 4class 4.jpeg
പ്രമാണം:14871 2022 ruchibedham 4class 3.jpeg
പ്രമാണം:14871 2022 ruchibedham 4class 6.jpeg
പ്രമാണം:14871 2022 ruchibedham 4class 7.jpeg
പ്രമാണം:14871 2022 ruchibedham 4class 9.jpeg
പ്രമാണം:14871 2022 ruchibedham 4class 10.jpeg
</gallery>       2019 20 വർഷങ്ങളിൽ വിവിധ ക്ലാസുകളിൽ ഇത്തരം സന്ദർഭങ്ങൾ ബന്ധപ്പെട്ട അധ്യാപകർ ഒരുക്കിയിരുന്നു... പ്രത്യേകിച്ചും എൽ പി തലത്തിലെ ക്ലാസുകളിൽ ധാരാളം അവസരങ്ങൾ സാഹചര്യവുമായി ഒത്തുപോന്നവയാണ്... നാലാം ക്ലാസിലെ യൂണിറ്റ് 5 ൽ ഊണിന്റെ മേളം എന്ന പാഠഭാഗം ഏറ്റവും രസകരമാക്കാൻ ബന്ധപ്പെട്ട അധ്യാപകരായ ഷജിന ,സജിത ടി.എൻ എന്നിവർ ഏറ്റവും മനോഹരമായി ശ്രമിച്ചതിന്റെ ഉത്തമ ഉദാഹരണം ഈ വർഷത്തിൽ കണ്ടു... പ്രസ്തുത പാഠഭാഗത്തെ കുട്ടികളുടെ ഹൃദയത്തിലേക്ക് കൊണ്ടുവരുവാൻ അവർ ആവിഷ്കരിച്ച രീതി വളരെയധികം ആസ്വാദ്യകരമായിരുന്നു... എല്ലാ കുട്ടികളുടെയും ഭവനങ്ങളിൽ അവരിലൂടെ അറിയിപ്പ് നൽകുകയും  ഓരോ കുടുംബവും കഴിയുന്ന രീതിയിൽ ഒരു വിഭവം തയ്യാറാക്കി ഈ പ്രവർത്തനത്തിൽ സഹകരിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു...
 
      പിറ്റേദിവസം ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഭക്ഷ്യ വിഭവങ്ങളുടെ ഒരു കലവറ തന്നെ കുട്ടികളുടെ ഭവനങ്ങളിൽ നിന്ന് ഒഴുകി... ഉച്ചയൂണിന്റെ  സമയം എല്ലാ അധ്യാപകരും ചേർന്ന് നാലാം ക്ലാസിലെ എല്ലാ കുട്ടികൾക്കും വാഴയിലയിൽ ഈ വിഭവങ്ങൾ  ഓരോന്നായി നൽകി... ഒരു പൂ ചോദിച്ചപ്പോൾ വസന്തം തന്നെ നൽകിയ അനുഭവമായിരുന്നു കുട്ടികളുടെ ഭക്ഷണ മേശയിൽ നിരന്നത്....
 
        ഓരോ മക്കൾക്കും എല്ലാ അമ്മമാരും അവരുടെ ഹൃദയത്തിൽ നിന്ന് നൽകിയ സ്നേഹ സമ്മാനം  ഓരോന്നും രുചിച്ചു നോക്കുക എന്നത്  ആസ്വാദനത്തിന് വലിയൊരു മാനം നൽകി.. സ്നേഹം കൊണ്ട് പഠിപ്പിക്കുവാൻ അറിയുന്ന അധ്യാപകരും അവർക്കൊപ്പം താങ്ങായി നിൽക്കുവാൻ ഈ കുട്ടികളുടെ അമ്മമാർക്കും കഴിയും എന്നതിന്റെ സ്നേഹ തലമായിരുന്നു പ്രസ്തുത ചടങ്ങ്..
 
       കുട്ടികൾക്ക്  പായസം കൂടി കൊടുത്തു  തൃപ്തരാക്കിയതിനുശേഷം സ്കൂളിലെ എല്ലാ അധ്യാപകരും ഈ സ്നേഹ കൂട്ടായ്മയിൽ ഒത്ത് ചേർന്നു.... രുചിയുടെ മേളം പഠനത്തിൽ ആവാഹിച്ച് സാർത്ഥകമായ  ഒരു ദിനം കൂടി ഞങ്ങളുടെ അധ്യാപകരുടെ ഹൃദയത്തിലേക്ക് ചേക്കേറി....
 
=== <big>'''പഠനത്തിന്റെ രുചിഭേദങ്ങൾ വീണ്ടും..'''</big> ===
     ❤️❤️❤️❤️❤️❤️
 
പഠനം ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് എന്ന ആപ്തവാക്യം നെഞ്ചിലേറ്റി ഞങ്ങളുടെ അധ്യാപകർ വീണ്ടും ചില അവസരങ്ങൾ സൃഷ്ടിച്ചു.. ഇത്തവണ രണ്ടാം ക്ലാസ് ആയിരുന്നു വേദി... മലയാളം പാഠഭാഗത്തെ "അറിഞ്ഞു കഴിക്കാം" എന്ന് യൂണിറ്റ് എങ്ങനെ ഏറ്റവും രസകരമാക്കാം എന്ന് ബന്ധപ്പെട്ട അധ്യാപകർ ചിന്തിച്ചതിന്റെ ഫലമായി വീണ്ടും ഒരു രുചി മേളം താളം പിടിച്ചു..
 
        അവിൽ രൂപപ്പെടുന്നതും, അവയുടെ ഗുണങ്ങളും കുട്ടികൾക്ക് വാക്കാൽ പറഞ്ഞു കൊടുക്കുന്നതിനു പകരമായി ആസ്വാദ്യകരമായ അവിലിന്റെ രുചി കൊച്ചു നാവുകളിലേക്ക് പകരുകയും അതുവഴി  പഠനം   രുചികരമാക്കുകയും ചെയ്യുക   എന്ന  ദൗത്യം കൂടി പ്രസ്തുത അധ്യാപകർ ഉൾക്കൊണ്ടു... രണ്ടാം ക്ലാസിലെ രണ്ടു ഡിവിഷനുകളിലായി പ്രവർത്തിച്ചുവന്ന  സൗമ്യ .കെ.പി, സൗമ്യ.എം   എന്നാൽ രണ്ട് അധ്യാപികമാരും ആഴത്തിൽ ചിന്തിച്ചതിന്റെ ഫലമായിരുന്നു അവിൽ അവിലിന്റെ രുചി പാഠഭാഗവുമായി ബന്ധപ്പെടുത്തി കുട്ടികളിലേക്ക് നൽകിയത്..<gallery>
പ്രമാണം:14871 2022 ruchibhedam class2 5.jpeg
പ്രമാണം:14871 2022 ruchibhedam class2 1.jpeg
പ്രമാണം:14871 2022 ruchibhedam class2 2.jpeg
പ്രമാണം:14871 2022 ruchibhedam class2 3.jpeg
പ്രമാണം:14871 2022 ruchibhedam class2 4.jpeg
</gallery>
 
 
കേവലം അവിൽ കഴിക്കുക എന്നതിലുപരിയായി ഒരു സ്നേഹ കൂട്ടായ്മയുടെ പ്രതീകമായിരുന്നു രണ്ടാം ക്ലാസ് അന്ന്..... കുട്ടികൾ ഏവരും ആവേശത്തിലായിരുന്നു...  ഒരു ചെറിയ ചെമ്പിൽ തേങ്ങയും ശർക്കരയും ചേർത്ത് അവിൽ കുഴച്ച തിനൊപ്പം അവരുടെ പാഠഭാഗത്തിലെ വിവിധ രുചിഭേദങ്ങളിലേക്ക്  ഈ രണ്ട് അധ്യാപകരും അവരുടെ കുട്ടികളെ കൂട്ടിക്കൊണ്ടുപോയി..
 
     യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ തങ്ങളുടെ മക്കൾ വയറ് നിറഞ്ഞ് ചിരിക്കുന്നതും, അധ്യാപകരുടെ സ്നേഹ വലയത്തിൽ പഠനം ആസ്വദിക്കുന്നതും ഓരോ രക്ഷിതാവും ഹൃദയംകൊണ്ട്  ആസ്വദിച്ചു.
 
==='''<big><u>പലഹാര  മേള</u></big>'''===
പഠനം ഏറ്റവും ലളിത മാറുന്നത് അവ ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിക്കുമ്പോഴാണ്... വിവിധ ക്ലാസുകളിലെ വ്യത്യസ്ത പഠനാനുഭവങ്ങൾ കുട്ടികൾക്ക് ഏറ്റവും ജീവിതഗന്ധിയായി അവതരിപ്പിക്കപ്പെടുമ്പോൾ  അത് അവരുടെ മനസ്സിനും ശരീരത്തിനും കൂടുതൽ ഉണർവേകും.. ആഹാര വൈവിധ്യങ്ങളും, മലയാളികളുടെ ആഘോഷങ്ങളും ഒക്കെ പഠിപ്പിക്കുന്ന സമയം അവയെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുമ്പോൾ തികച്ചും ഫലപ്രദമായി മാറും...
<gallery mode="slideshow">
പ്രമാണം:14871 2022 palaharamela 1.jpeg
പ്രമാണം:14871 2022 palaharamela 2.jpeg
പ്രമാണം:14871 2022 palaharamela 3.jpeg
പ്രമാണം:14871 2022 palaharamela 4.jpeg
പ്രമാണം:14871 2022 palaharamela 5.jpeg
പ്രമാണം:14871 2022 palaharamela 6.jpeg
പ്രമാണം:14871 2022 palaharamela 7.jpeg
പ്രമാണം:14871 2022 palaharamela 8.jpeg
</gallery>      എൽപി തലത്തിലെ ക്ലാസുകളിൽ ഇത്തരം പഠനാനുഭവങ്ങൾ മലയാളികളുടെ ആഹാരശീലങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ച ധാരാളം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്...  അതുപോലെ ഏറ്റവും മികച്ച ഒരു അനുഭവമായിരുന്നു ഒന്നാം ക്ലാസിലെ മലയാളം പാഠഭാഗത്തിൽ നന്നായി വളരാൻ എന്ന യൂണിറ്റിൽ പലഹാര വിശേഷം ആയി അവതരിപ്പിക്കപ്പെട്ടത്.. ഒന്നാം ക്ലാസിലെ അധ്യാപകരായ വീണ, ശ്രീജിന എന്നിവ തികച്ചും നവീനവും വ്യത്യസ്തവുമായ ഒരു  പാഠ്യ പ്രവർത്തനമാണ്  ഇതിനുവേണ്ടി തെരഞ്ഞെടുത്തത്.. എല്ലാ കുട്ടികളെയും ഈ പാഠഭാഗത്തിലെ ആശയങ്ങൾ പരിചയപ്പെടുത്തിയതിനു ശേഷം അവർക്ക് പൊതുവായ ചില നിർദേശങ്ങൾ നൽകി... ഈ നിർദ്ദേശങ്ങൾ സമാഹരിച്ച് ക്ലാസ്സ് വാട്സ്ആപ്പ് ഗ്രൂപ്പിൽ രക്ഷിതാക്കളുടെ അഭിപ്രായത്തിനായി സമർപ്പിച്ചു... എല്ലാ വീടുകളിൽ നിന്നും ഏതെങ്കിലും ഒരു പലഹാരം അമ്മമാരുടെ കൈപ്പുണ്യത്താൽ തയ്യാറാക്കി കൊണ്ടുവരികയും അവ എല്ലാ കുട്ടികൾക്കും ലഭ്യമാകുന്ന തരത്തിൽ ക്രമീകരിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് രക്ഷകർത്താക്കൾക്ക് മുന്നിലേക്ക് വെച്ചത്.. ഭൂരിഭാഗം രക്ഷിതാക്കളും  ഈ ആശയത്തെ പിന്താങ്ങുകയും നിശ്ചയിക്കപ്പെട്ട ദിവസം രുചികരമായ വ്യത്യസ്ത പലഹാരങ്ങൾ കുട്ടികളുടെ കൈവശം ഭദ്രമായി കൊടുത്തു വിടുകയും ചെയ്തു..
 
     സ്കൂൾ എസ് ആർ ജിയിൽ ഈ ആശയത്തെ കുറിച്ച് ബന്ധപ്പെട്ട അധ്യാപകർ അറിയിപ്പ് തന്നിരുന്നു.. രണ്ട് ക്ലാസിലും ആയി  ക്രമീകരിക്കപ്പെട്ട ഇരിപ്പിടങ്ങളിൽ  കുട്ടികളും അധ്യാപകരും ഒത്തുകൂടുകയും ഓരോരുത്തർക്കും മുന്നിലുള്ള ഇലകളിലേക്ക് രുചികരമായ പലഹാരങ്ങൾ  വിതരണം ചെയ്യപ്പെടുകയും ചെയ്തു... കേവലം രുചികരമായ ആഹാരം എന്നതിലപ്പുറം ഓരോ അമ്മമാരുടെ സ്നേഹവും, അതിലൂടെ അവരുടെ കുട്ടികൾക്ക് നൽകപ്പെടുന്ന പഠനവും ആയിരുന്നു ഈ പ്രവർത്തനത്തിൽ വെളിപ്പെട്ടത്... ജീവൻ ഉള്ളടത്തോളം കാലം ഈ ഒരു അനുഭവം ഇതിൽ പങ്കാളികളായ എല്ലാ കുട്ടികളും ഓർക്കുമെന്ന കാര്യം തീർച്ചയാണ്... ഇത്തരം വ്യത്യസ്തമായ കാഴ്ചയൊരുക്കിയ രണ്ട് അധ്യാപകരും എല്ലാവരുടെയും പ്രശംസക്ക് പാത്രമായി.. യാതൊരുവിധ അധരവ്യായാമങ്ങളും  ഇല്ലാതെ ഹൃദയത്തിൽ ചാലിച്ച സ്നേഹം വഴി നിത്യവിസ്മയം ആയിത്തീർന്ന ഒരു പഠനാനുഭവം ആയിരുന്നു പ്രസ്തുത ദിനം ഞങ്ങൾക്കുമുന്നിൽ തുറന്നു തന്നത്... ആത്മാർത്ഥതയും, സ്നേഹവും പഠനത്തോടൊപ്പം ചേർന്നു നിന്നപ്പോൾ പകരം വെക്കാനാവാത്ത ഒരു പാഠ്യാനുഭവം കുട്ടികൾക്ക് മുന്നിൽ തുറക്കപ്പെട്ടു..
 
='''[[ജി.യു.പി.എസ് മുഴക്കുന്ന്/ജൈവവൈവിധ്യ പതിപ്പ്|ജൈവവൈവിധ്യ പതിപ്പ്]]''' =


='''[[ജി.യു.പി.എസ് മുഴക്കുന്ന്/ഹൈടെക് ക്ലാസ് റൂമുകളിലെ പഠനം|ഹൈടെക് ക്ലാസ് റൂമുകളിലെ പഠനം]]'''=
='''[[ജി.യു.പി.എസ് മുഴക്കുന്ന്/ഹൈടെക് ക്ലാസ് റൂമുകളിലെ പഠനം|ഹൈടെക് ക്ലാസ് റൂമുകളിലെ പഠനം]]'''=
1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1728433" എന്ന താളിൽനിന്ന് ശേഖരിച്ചത്