Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (12060 എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പരിസ്ഥിതി ക്ലബ്ബ്-2018-19 എന്ന താൾ [[ഗവ. എച്ച്. എസ്. തച്...)
(ചെ.)No edit summary
വരി 1: വരി 1:
==പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2021-22==
===ജൂൺ 5-പരിസ്ഥിതി ദിനം_നാട്ടുമാവിൻ ഗ്രാമം പദ്ധതിക്ക് തച്ചങ്ങാട് സ്കൂളിൽ തുടക്കമായി===
[[പ്രമാണം:12060 environmentalday1.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷംഃ2021]]
തച്ചങ്ങാടിനെ നാട്ടുമാവിൻ ഗ്രാമമാക്കാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മണ്ണിന് തണലായൊരായിരം മാന്തൈ@ 2021 എന്ന പരിപാടിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബും സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും സഹകരിച്ചാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബേക്കൽ ഡി.വൈ.എസ്.പി ബിജു.കെ.എം നാട്ടുമാവ് നട്ട്കൊണ്ട് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്വാഗതം പറഞ്ഞു.നാട്ടിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടുമാവുകൾ സംരക്ഷിക്കുക എന്ന ശ്രദ്ധേയമായ നിർദ്ദേശമാണ് തച്ചങ്ങാട്ടെ ഗ്രാമീണ ജനത നെഞ്ചേറ്റിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണെങ്കിലും സ്കൂളിൽ വ്യത്യസ്തങ്ങളും ശ്രദ്ധേയങ്ങളുമായ പരിപാടികളുമായി സീഡ് , എസ്.പി.സി യൂണിറ്റുകൾ സജീവമാണ്. പരിസ്ഥിതി ദിനത്തിൽ മൂവായിരത്തോളം നാട്ടുമാവുകളാണ് സ്കൂൾ, വിദ്യാർത്ഥികളുടെ വീട്ടിലും പരിസരത്തുമായി നട്ടത്. പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മണികണ്ഠൻ, കുഞ്ഞബ്ദുള്ള മവ്വൽ, ഉദുമ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത, സ്കൂൾ പ്രഥമാധ്യാപകൻ സുരേശൻ. പി.കെ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വികസന സമിതി ചെയർമാൻ വി.വി സുകുമാരൻ. എസ്.എം.സി ചെയർമാർ ടി.വി.നാരായണൻ എന്നിവർ മാവിൻ തൈകൾ നട്ടു. അശോക കുമാർ, മനോജ് പിലിക്കോട്, രാജേഷ് തച്ചങ്ങാട്, ജിതേന്ദ്രകുമാർ വിജയകുമാർ,ഡോ.സുനിൽകുമാർ കോറോത്ത്, സജിത, രശ്മി, സുജിത, ഷൈമ,അഭിലാഷ് രാമൻ,എസ്.പി.സി. റെഡ്ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്സ് , സീഡ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/YEpIRrFlRNs
===ഓസോൺ ദിനം: വെബിനാർ 16_09_2021===
[[പ്രമാണം:12060 ozone weinar poster 2021.jpg|ലഘുചിത്രം|ഓസോൺ ദിനം പോസ്റ്റർ]]
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് വെബിനാർ സംഘടിപ്പിച്ചു. പരിസ്ഥിതി സംഘടനയായ സീക്ക് ഡയരക്ടർ പത്മനാഭൻ മാസ്റ്റർ വെബിനാർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും അധ്യാപകരുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു വെബിനാർ. പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പീലിക്കോട് സ്വാഗതം പറഞ്ഞു.  ഓസോൺ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കുവേണ്ടി ക്വിസ് & പ്രസംഗ മത്സരവും സംഘടിപ്പിച്ചു.
===നാട്ടറിവ് ശില്പശാല_10_11_2021===
[[പ്രമാണം:12060 nattarivu2.jpg|ലഘുചിത്രം|നാട്ടറിവ് ശില്പശാല]]
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധസസ്യങ്ങളെ നേരിട്ടറിഞ്ഞ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യംവെച്ച് നാട്ടറിവ് ശില്പശാല സംഘടിപ്പിച്ചു. പ്രമുഖ നാട്ടുവൈദ്യൻ കൃഷ്ണപ്രസാദ് തൃക്കരിപ്പൂർ ക്ലാസ് കൈകാര്യം ചെയ്തു. നമ്മുടെ ചുറ്റിലുമുള്ള 30 ഓളം സസ്യങ്ങളുടെ ഗുണ ഗണം വിവരിച്ച് പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ സുരേശൻ പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ മനോജ് പിലിക്കോട് സ്വാഗതം പറഞ്ഞു. അധ്യാപകരായ ബീന. അഭിലാഷ് രാമൻ, പ്രണബ് കുമാർ, ചിത്ര ,സജിത, റിൻഷ, ധന്യ എന്നിവർ പങ്കെടുത്തു.വൈഗ മോൾ നന്ദി രേഖപ്പെടുത്തി.
===എന്റെ വീട്ടിലും കൃഷിത്തോട്ടം ഉദ്ഘാടനം_04_12_2021===
[[പ്രമാണം:12060 2021 ente veetilum krishithottam2.jpg|ലഘുചിത്രം| "എന്റെ വീട്ടിലും കൃഷിത്തോട്ടം" എന്ന പരിപാടിയുടെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ്തല ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി. ശോഭന ടി ഉദ്ഘാടനം ചെയ്യുന്നു. ]]
ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി "എന്റെ വീട്ടിലും കൃഷിത്തോട്ടം" എന്ന പരിപാടിയുടെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ്തല ഉദ്ഘാടനം ഗൈഡ് അംഗങ്ങളായ ശിവദ , ശിവാനി എന്നിവരുടെ പനയാലിലുള്ള വീട്ടിൽ വെച്ച് നടന്നു.
പള്ളിക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി. ശോഭന ടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ.സുരേശൻ പി.കെ അദ്ധ്യക്ഷത വഹിച്ചു. സ്കൗട്ട് മാസ്റ്റർ അശോക് കുമാർ സ്വാഗതവും ഗൈഡ് ക്യാപ്റ്റൻ നിമിത പി.വി നന്ദിയും പറഞ്ഞു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ‍ പീലിക്കോട്, സ്റ്റാഫ് സെക്രട്ടറി അജിത .ടി, പ്രണാബ് കുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അദ്ധ്യാപികമാരായ സരിത, സജിത എന്നിവരും സ്കൗട്ട് & ഗൈഡ്സ് അംഗങ്ങളായ കുട്ടികളും കുടുംബാംഗങ്ങളും സംബന്ധിച്ചു. ജൈവ കൃഷിരീതികളെക്കുറിച്ച് ശിവദ, ശിവാനി എന്നിവരുടെ പിതാവായ ശശിധരൻ കെ വിശദീകരിച്ചു. '''ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ എന്റെ വീട്ടിലും കൃഷിത്തോട്ടം ഉദ്ഘാടന പരിപാടിയുടെ വാർത്ത കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക''' https://youtu.be/7eYHcCatnQM
===മാതൃഭൂമി സീഡ്പരിസ്ഥിതി ക്ലബ്ബിന്റെ  ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാം ഏറ്റുവാങ്ങി_21_12_2021===
[[പ്രമാണം:12060 seedaward3.jpg|ലഘുചിത്രം|സീഡ് അവാർഡ് ഏറ്റുവാങ്ങുന്നു]]
തച്ചങ്ങാട് സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബിന് ലഭിച്ച മാതൃഭൂമി സീഡ്പരിസ്ഥിതി ക്ലബ്ബിന്റെ  ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരമായ 15000 രൂപയും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. സ്കൂളിൽ വച്ചുനടന്ന പരിപാടിയിൽ പ്രധാനാധ്യാപകൻ പി.കെ സുരേശൻ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, സീഡ് കോർഡിനേറ്റർ മനോജ് കുമാർ പീലിക്കോട് എന്നിവർ സംബന്ധിച്ചു.
===സിനിമാ പ്രദർശനം സംഘടിപ്പിച്ചു.===
കളക്ടേഴ്സ് @ സ്കൂൾ  പദ്ധതി  പ്രകാരം ശുചിത്വബോധവൽക്കരണ സിനിമയായ "എന്റെ പരിസരങ്ങളിൽ "സംഘടിപ്പിച്ചു. ആദ്യഘട്ടത്തിൽ അധ്യാപകരും പിന്നീട് വിദ്യാർത്ഥികളും സിനിമ കണ്ടു.
==പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2020-21==
==പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2020-21==
'''പരിസ്ഥിതി ക്ലബ്ബ് കൺവീനർ : മനോജ്പിലിക്കോട്'''
'''പരിസ്ഥിതി ക്ലബ്ബ് കൺവീനർ : മനോജ്പിലിക്കോട്'''
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1710608" എന്ന താളിൽനിന്ന് ശേഖരിച്ചത്