"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 38: വരി 38:


കാർത്തിക് ബോൾ തട്ടുന്നതനുസരിച്ച് സ്കോർ കൂടുന്നതും പിന്നീട് താഴെ വീഴുമ്പോൾസ്കോർ കുറയുന്നതുമായ ഗെയിം തയ്യാറാക്കി.ഇനിയും മെച്ചപ്പെടുത്താനും പുതിയ ഗെയിമുകൾ നിർമ്മിക്കാനും കാർത്തിക് ശ്രമിച്ചുവരുന്നു.അഭിജിത്ത് ഒരു പക്ഷി അമ്പേറ്റ് വീഴുന്ന അനിമേഷനാണ് റ്റുപ്പി ട്യൂബിൽ ചെയ്ത്ത്.അഖിൽ എസ് ബി വിമാനം പറക്കുന്നതും വെടിയേറ്റ് തീപിടിച്ച് താഴേയ്ക്ക് പതിക്കുന്നതുമായ അനിമേഷനാണ് തയ്യാറാക്കിയത്.ശരണ്യ മീനിന്റെ അനിമേഷനും ആർദ്ര ആപ്പിളിന്റെ ഗെയിമും ആൻസി കുട്ടിയുമായി ബന്ധപ്പെട്ട ഒരു അനിമേഷനുമാണ് നിർമിച്ചത്.മെച്ചപ്പെടേണ്ടതുണ്ട് എന്നതിനാൽ പരിശീലനം തുടരുന്നു.
കാർത്തിക് ബോൾ തട്ടുന്നതനുസരിച്ച് സ്കോർ കൂടുന്നതും പിന്നീട് താഴെ വീഴുമ്പോൾസ്കോർ കുറയുന്നതുമായ ഗെയിം തയ്യാറാക്കി.ഇനിയും മെച്ചപ്പെടുത്താനും പുതിയ ഗെയിമുകൾ നിർമ്മിക്കാനും കാർത്തിക് ശ്രമിച്ചുവരുന്നു.അഭിജിത്ത് ഒരു പക്ഷി അമ്പേറ്റ് വീഴുന്ന അനിമേഷനാണ് റ്റുപ്പി ട്യൂബിൽ ചെയ്ത്ത്.അഖിൽ എസ് ബി വിമാനം പറക്കുന്നതും വെടിയേറ്റ് തീപിടിച്ച് താഴേയ്ക്ക് പതിക്കുന്നതുമായ അനിമേഷനാണ് തയ്യാറാക്കിയത്.ശരണ്യ മീനിന്റെ അനിമേഷനും ആർദ്ര ആപ്പിളിന്റെ ഗെയിമും ആൻസി കുട്ടിയുമായി ബന്ധപ്പെട്ട ഒരു അനിമേഷനുമാണ് നിർമിച്ചത്.മെച്ചപ്പെടേണ്ടതുണ്ട് എന്നതിനാൽ പരിശീലനം തുടരുന്നു.
== മറ്റ് പ്രവർത്തനങ്ങൾ ==
'''ഇ-മാഗസിൻ തയ്യാറാക്കാനായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം.'''
മലയാളം ടൈപ്പ് റൈറ്റിംഗ് പരിശീലിപ്പിക്കാനായി സമയപരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ട് ഉള്ള സമയം ക്രമീകരിച്ച് പരിശീലനത്തിനുള്ള അവസരം നൽകുകയും താല്പര്യമുള്ള കുട്ടികൾ പരിശീലനം തുടരുകയും ചെയ്യുന്നു.വിദ്യാരംഗം,ടാലന്റ് ക്ലബ്,വായനാക്ലബ് മുതലായ ക്ലബുകളിലെ ഉത്പ്പന്നങ്ങൾ അതാത് ക്ലബ് കൺവീനർമാർ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന് കൈമാറുകയും അവർ അത് ടൈപ്പ് ചെയ്യുകയും ചെയ്തുവരുന്നു.പത്താം ക്ലാസ് കുട്ടികൾ ഡിസംബർ മാസത്തിൽ ടൈപ്പിംഗ് ചെയ്തെങ്കിലും പിന്നീട് പരീക്ഷാഒരുക്കം തുടങ്ങിയതിനാൽ ഇപ്പോൾ നിലവിലെ ഒൻപതാം ക്ലാസുകാരാണ് പരിശീലിക്കുന്നത്.യു.പി.തലത്തിൽ നിന്നും ലോൿഡൗണിനുശേഷം വന്ന കുട്ടികളായതിനാൽ അവർക്ക് ഏകദേശം രണ്ട് വർഷത്തെ വിടവ് ഉള്ളതു കൊണ്ട് സാവധാനമാണ് ടൈപ്പിംഗ് നടക്കുന്നത്.ഉച്ചയ്ക്ക് 12.45 മുതൽ 1.30 വരെയുള്ള സമയമാണ് പരിശീലനത്തിന് നൽകിയിരിക്കുന്നത്.അഞ്ച് പേർ വീതമുള്ള ഓരൊ ടീമായിട്ടാണ് ഇടവേളകളിൽ പരിശീലനം നടത്തുന്നത്.ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് മലയാള പരിശീലനത്തിന് ലഭിക്കുന്നത്.വൈകുന്നേരങ്ങളിൽ കുറച്ചു കുട്ടികൾ പരിശീലിക്കുന്നുണ്ട്.
'''ഹൈടെക് ക്ലാസ് മുറികളിലെ ഉപകരണങ്ങളുടെ പരിപാലനം'''
സ്കൂളിൽ ആകെ പത്ത് ഹൈടെക് ക്ലാസ് മുറികളാണ് ഉള്ളത്.ഇതിൽ നിലവിൽ ഏഴ് ക്ലാസ് റൂമുകളാണ് ഹൈടെക് സംവിധാനമുള്ളത്.ബാക്കി മൂന്നെണ്ണം കിഫ്ബി കെട്ടിടം പണി നടക്കുന്ന ഭാഗത്തായതിനാൽ നിലവിൽ ഉപയോഗിക്കാനാകാത്ത തരത്തിൽ മറച്ചിരിക്കുകയാണ്.ഈ ക്സാസുകളിലെ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് അതാത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.ക്ലാസ് ടീച്ചേഴ്സിനെ ഉപകരണങ്ങളുടെ സംരക്ഷണത്തിനും മറ്റും കുട്ടികൾ സഹായിക്കുന്നു.മറ്റ് സബ്ജക്ട് അധ്യാപകർക്കുവേണ്ട സഹായങ്ങളും ഇവർ നൽകി വരുന്നു.ഇതിന് നേത‍ൃത്വം നൽകുന്നത് പത്താം ക്ലാസിലെ റെനോയ്,കിഷോർ,അജിത്ത്,അനു,അഭിഷേക്,നിഖിൽ,ദയാനന്ദ്,ദേവനന്ദ,ഗോപിക തുടങ്ങിയവരാണ്.
പ്രൈമറി ക്ലാസുകൾക്കുള്ള സഹായം
പ്രൈമറി ക്ലാസുകളിൽ ലാപ്‍ടോപ്പുകൾ കൈകാര്യം ചെയ്യാനും പ്രൊജക്ടർ ഉപയോഗിക്കാനും മറ്റുമുള്ള സാങ്കേതിക സഹായം നൽകുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.
'''അധ്യാപകർക്കും, സഹവിദ്യാർത്ഥികൾക്കും സഹായം നൽകുന്നു.'''
സാങ്കേതികമായ കാര്യങ്ങളിൽ അധ്യാപകരോടൊപ്പം നിന്ന് അവരെ സഹായിക്കുകയും പരിശീലനസമയത്ത സഹപാഠികളെ സഹായിക്കുകയും ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.അതാത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളുടെ ക്ലാസുകളുടെ ഐ.ടി പ്രാക്ടിക്കലിന് സഹായം നൽകുന്നുണ്ട്.
'''പൊതുപരിപാടികളിൽ ഫോട്ടോഗ്രാഫർമാരാകുന്നു.സീനിയേഴ്സ് ജൂനിയേഴ്സിന് ക്യാമറ പരിശീലനം നൽകുന്നു.'''
പ്രവേശനോത്സവം,സുരീലി ഹിന്ദി,ഹലോ ഇംഗ്ലീഷ് തുടങ്ങിയ പരിപാടികളിൽ പ്രധാന പരിപാടികളുടെ ഫോട്ടോഗ്രാഫർമാരാകുന്നത് റെനോയിയുടെയും ദയാനന്ദിന്റെയും നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. മാത്രമല്ല മറ്റു കുട്ടികൾക്ക് ഇവർ പരിശീലനം നൽകുകയും ചെയ്തു വരുന്നു.
'''യൂട്യൂബ് സ്കൂൾ വിദ്യാഭ്യാസ വീഡിയോകൾ തയ്യാറാക്കാൻ സഹായിക്കുന്നു.'''
സ്കൂൾ യൂട്യൂബ് ചാനലുകളിലെ വീഡിയോ തയ്യാറാക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലിസി ടീച്ചറിന്റെയും പ്രിയങ്ക ടീച്ചറിന്റെയും നേതൃത്വത്തിൽ നടക്കുന്ന വീഡിയോ നിർമാണത്തിൽ പങ്കാളികളാകുന്നു.കേ‍ഡൻ ലൈവിലാണ് പ്രധാനമായും വീഡിയോ എഡിറ്റിംഗ് നടത്തുന്നത്.മൊബൈലിൽ ഓഡിയോ റിക്കോർഡ് ചെയ്ത് പെൻ ഡ്രൈവിലാക്കി ലാപ്പിൽ കോപ്പി ചെയ്താണ് വീഡിയോടൊപ്പമുള്ള ഓഡിയോ മിക്സിംഗ് നടത്തുന്നത്.
'''സത്യമേവ ജയതേ,അതിജീവനം,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി തുടങ്ങിയ പ്രോഗ്രാമുകളിൽ സാങ്കേതിക സഹായം നൽകി.'''
സ്കൂളിന്റെ പൊതു പരിപാടികളിൽ ലാപ്ഡടോപ്പിന്റെയും പ്രൊജക്ടറിന്റെയും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഇവർ തന്നെയാണ്.ആവശ്യാനുസരണം പരിപാടികൾക്കായുള്ള സാങ്കേതിക സഹായം നൽകിവരുന്നു.സത്യമേവ ജയതേ അധ്യാപകപരിശീലനത്തിനു ശേഷം ലിറ്റിൽ കൈറ്റ്സുകാർക്ക് ക്ലാസ് നൽകുകയും അവരിൽ താല്പര്യമുള്ള കുറച്ചു പേരെ മറ്റു ക്ലാസുകളിൽ അധ്യാപകരെ സഹായിക്കാനായി നിയോഗിക്കുകയും ചെയ്തു.ദേവനന്ദ,ഗോപിക എന്നിവരുടെ സഹായം എടുത്തുപറയേണ്ടതാണ്.


== ചിത്രശാല - യൂണിറ്റ് ക്യാമ്പ് 2022 ==
== ചിത്രശാല - യൂണിറ്റ് ക്യാമ്പ് 2022 ==
5,866

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1700916" എന്ന താളിൽനിന്ന് ശേഖരിച്ചത്